Month: June 2023
-
Kerala
കാലവര്‍ഷം കേരളത്തിലേക്ക്; ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷമെത്തുന്നു. നിലവില്‍ കന്യാകുമാരി തീരത്തുള്ള കാലവര്‍ഷം അടുത്ത ദിവസം കേരളത്തിലെത്തുമെന്നാണ് നിഗമനം. അറബിക്കടലില്‍ നാളെയോടെ ചക്രവാതച്ചുഴി രൂപപ്പെടും. പ്രതീക്ഷിച്ചതിലും വൈകിയാണ് മഴക്കാലം തുടങ്ങുന്നതെങ്കിലും ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. പസഫിക് കടലിലെയും അറബിക്കടലിലെയും ചുഴലിക്കാറ്റ് സാന്നിധ്യമാണ് കാലവര്‍ഷം എത്താന്‍ വൈകിയതെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തല്‍. ആദ്യഘട്ടത്തില്‍ തെക്കന്‍ കേരളത്തിലാകും ശക്തമായ മഴ ലഭിക്കുക. ഈ ആഴ്ച ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇരട്ട ന്യൂനമര്‍ദ്ദം സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സഹായിച്ചേക്കും. ബുധനാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂണ്‍ 5 നു കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ (24 മണിക്കൂറില്‍ 7 മുതല്‍ 11 സെന്റിമീറ്റര്‍ വരെ) മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തൃശൂരിലും മലപ്പുറത്തും ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍…
Read More » -
Kerala
‘കാസ്രോട്ടും’ മുന്തിരി കായ്ക്കും; നൂറുമേനി നിറവില്‍ ഒരു വീട്ടമ്മ
കാസര്‍ഗോട്: കനത്ത ചൂടില്‍ മുന്തിരി വിളയില്ല എന്നാണ് പറയാറ്. എന്നാല്‍, കാസര്‍ഗോട്ടെ കാലാവസ്ഥയിലും മുന്തിരി വിളയിക്കാമെന്നു തെളിയിക്കുകയാണ് പിലിക്കോട് എരവില്‍ സ്വദേശിനി കെ.വി. ചന്ദ്രമതി (55) എന്ന വീട്ടമ്മ. വീട്ടുമുറ്റത്ത് കായ്ച്ചു നില്‍ക്കുന്ന മുന്തിരിയുടെ മധുരം നുകരാന്‍ വിരുന്നുകാരെത്തുകയാണ്. നാലുവര്‍ഷം മുമ്പ് ഒരു വിനോദയാത്രയ്ക്ക് പോയപ്പോഴാണ് കൃഷി സ്‌നേഹിയായ ചന്ദ്രമതി 50 രൂപ കൊടുത്തു ഒരു വള്ളി വാങ്ങിയത്. ഒരു കൗതുകത്തിലാണ് വാങ്ങിയെങ്കിലും വെള്ളം നനച്ചും ജൈവവളം പ്രയോഗിച്ചും പരിപാലിച്ചു പരീക്ഷണ കൃഷിയിറക്കി. തൈകള്‍ തളിര്‍ത്തു വന്നതോടെ ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് തുടങ്ങിയവയും അടുക്കള മാലിന്യങ്ങളും വളമായിട്ടു. ഇതോടെ എട്ടാം മാസം മുതല്‍ മുന്തിരി വിളയാന്‍ തുടങ്ങി. മുന്തിരി കായ്ക്കാന്‍ തുടങ്ങിയിട്ട് നാലുവര്‍ഷം ആയെങ്കിലും ഇക്കുറിയാണ് ഏറ്റവും കൂടുതല്‍ വിളവെടുത്തത്. അസുഖം കാരണം വീട്ടിനുള്ളില്‍ മാത്രം കഴിയേണ്ട അവസ്ഥ വന്ന കാലത്താണ് മാനസിക ഉല്ലാസത്തിനായി പച്ചക്കറി കൃഷി ആരംഭിച്ചത്. അങ്ങനെയാണ് ഒരു പരീക്ഷണം എന്ന നിലയില്‍ മുന്തിരിവള്ളി വീട്ടുമുറ്റത്ത് വളര്‍ത്തിയതെന്ന്…
Read More » -
India
ട്രെയിന്‍ അപകടത്തിന്റെ കാരണം കണ്ടെത്തി, ഉത്തരവാദികളെയും തിരിച്ചറിഞ്ഞു: റെയില്‍വേ മന്ത്രി
ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറില്‍ രണ്ടു യാത്രാ ട്രെയിനുകളും ഒരു ചരക്കു ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ കാരണം കണ്ടെത്തിയതായി സ്ഥലം സന്ദര്‍ശിച്ച റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ്ങിലെ മാറ്റം മൂലമാണ് ഇതു സംഭവിച്ചത്. ഇതിന് ഉത്തരവാദികളായവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. വിശദമായ അന്വേഷണം റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ നടത്തുന്നുണ്ട്. റിപ്പോര്‍ട്ട് വരട്ടെയെന്നും മന്ത്രി പറഞ്ഞു. ട്രാക്ക് ഇന്നു തന്നെ പുനഃസ്ഥാപിക്കാനാണ് ശ്രമം. ബുധനാഴ്ചയോടെ ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഭുവനേശ്വറിലെത്തി. ഭുവനേശ്വര്‍ എയിംസില്‍ എത്തി പരുക്കേറ്റവരെ കണ്ടതിനു ശേഷം ബാലസോറിലേക്ക് പോകും. അപകടത്തില്‍ മരണസംഖ്യ മുന്നൂറിലേക്ക് അടുക്കുകയാണ്. ട്രെയിനുള്ളില്‍ കുടുങ്ങിയ 12 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ആയിരത്തിലേറെ പേര്‍ക്കു പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി എന്‍ഡിആര്‍എഫിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. ആയിരത്തിലേറെ തൊഴിലാളികളാണ് ഇതിനായി പരിശ്രമിക്കുന്നത്. മറിഞ്ഞ 21 കോച്ചുകളും ഉയര്‍ത്തി. അപകടത്തിന്റെ അവശിഷ്ടങ്ങള്‍…
Read More » -
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് ചൊവ്വാദോഷമുണ്ടോ? ഹൈക്കോടതിയുടെ ചെവിക്ക് പിടിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: ബലാത്സംഗത്തിനിരയായ യുവതി ചൊവ്വാദോഷമുള്ളയാളാണോ അല്ലയോ എന്നുനിശ്ചയിക്കാന്‍ ലഖ്നൗ സര്‍വകലാശാലയിലെ ജ്യോതിഷശാസ്ത്രവിഭാഗം മേധാവിയോട് ആവശ്യപ്പെട്ട അലഹബാദ് ഹൈക്കോടതിയുടെ അസാധാരണ ഉത്തരവ് സുപ്രീംകോടതി സ്റ്റേചെയ്തു. ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തിയാണ് ജസ്റ്റിസുമാരായ സുധാംശു ധൂലിയ, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ച് വിഷയം സ്വമേധയാ ഏറ്റെടുത്തത്. ഒരു ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ജ്യോതിഷ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് ബെഞ്ച് പറഞ്ഞു. വിവാഹവാഗ്ദാനം നല്‍കി യുവതിയെ ബലാത്സംഗംചെയ്‌തെന്ന കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ച് മേയ് 23-നാണ് അലഹബാദ് ഹൈക്കോടതി വിചിത്രമായ ഉത്തരവിറക്കിയത്. യുവതിക്ക് ചൊവ്വാദോഷമുള്ളതാണ് ഇരുവരും തമ്മിലുള്ള വിവാഹത്തിന് തടസ്സമായതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, തന്റെ കക്ഷിക്ക് ചൊവ്വാദോഷമില്ലെന്നാണ് സ്ത്രീക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്. വിദേശസന്ദര്‍ശനത്തിലുള്ള സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഹൈക്കോടതിയുത്തരവ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അവിടെനിന്ന് ഇടപെടുകയും പ്രത്യേക സിറ്റിങ് നടത്താന്‍ നിര്‍ദേശിക്കുകയുമായിരുന്നു. തുടര്‍ന്നാണ് വേനലവധിയും ശനിയാഴ്ച അവധിയും കണക്കിലെടുക്കാതെ അവധിക്കാലബെഞ്ച് അടിയന്തരമായി ചേര്‍ന്നത്. വൈകുന്നേരം മൂന്നിനായിരുന്നു കോടതിയുടെ പ്രത്യേകസിറ്റിങ്. കേസില്‍ ഹാജരായ…
Read More » -
Kerala
ഒന്നാം ക്ലാസില്‍ ഒരു കുട്ടി മാത്രം, ആകെ 15 കുട്ടികള്‍; അതിജീവനം തേടി ചെട്ട്യാലത്തൂര്‍ എല്‍പി സ്‌കൂള്‍
വയനാട്: നൂല്‍പ്പുഴ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന വനഗ്രാമമാണ് ചെട്ട്യാലത്തൂര്‍. കാട്ടുനായ്ക്ക, പണിയ വിഭാഗങ്ങളില്‍ നിന്നായി അറുപതിലധികം ആദിവാസി കുടുംബങ്ങളും എഴ് ജനറല്‍ കുടുംബങ്ങളും ഇവിടെയുണ്ടെങ്കിലും പ്രദേശത്തെ ഏക എല്‍.പി. സ്‌കൂള്‍ ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. ഫിറ്റ്നെസ് ലഭ്യമാകുന്നതടക്കം നിരവധി പ്രതസന്ധി ഘട്ടങ്ങളിലൂടെ കടുന്നുപോകുകയാണ് ഇന്ന് ചെട്ട്യാലത്തൂര്‍ എല്‍.പി സ്‌കൂള്‍. ഒന്നാം ക്ലാസില്‍ ഇത്തവണ ഒരു കുട്ടി മാത്രമാണ് പ്രവേശനം നേടിയത്. വനഗ്രാമത്തിലുള്ള കുടുംബങ്ങളെ പുറത്തെത്തിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതി ചെട്ട്യൂലത്തൂരിനും ബാധകമായതോടെയാണ് ഇവരുടെ ദുരിതം തുടങ്ങിയത്. നിലവില്‍ സ്‌കൂള്‍ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങളൊന്നും നടത്തിയിട്ടുണ്ടായിരുന്നില്ല. പുനരധിവാസത്തിന്റെ പേരില്‍ ഒരു തരത്തിലുമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇവിടെ നടപ്പാക്കാന്‍ പറ്റാതെ ബുദ്ധിമുട്ടുകയാണ് പഞ്ചായത്ത്. മേല്‍ക്കൂരയടക്കം തകര്‍ന്ന സ്‌കൂളില്‍ എങ്ങനെ ഈ അധ്യായന വര്‍ഷം പൂര്‍ത്തിയാക്കുമെന്ന ആശങ്കയിലായിരുന്നു അധ്യാപകരും നാട്ടുകാരും. എന്നാല്‍, കലക്ടറുടെ പ്രത്യേക നിര്‍ദേശപ്രകാരം മേല്‍ക്കൂരയുടെ അറ്റകുറ്റപ്പണി നടത്താമെന്ന് തീരുമാനമായിട്ടുണ്ട്. പഞ്ചായത്ത് ഇതിനായി നാലു ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. ഗോത്രവര്‍ഗക്കാരായ 15 കുട്ടികളാണ്…
Read More » -
Kerala
ഇരുചക്ര വാഹനങ്ങളില്‍ കുട്ടികള്‍ക്ക് പ്രത്യേകം ഇളവില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രം
ന്യൂഡല്‍ഹി: ഇരുചക്ര വാഹനങ്ങളില്‍ പത്തു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇളവ് അനുവദിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. എളമരം കരീം എംപിക്ക് നല്‍കിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഇത് കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിന് വിരുദ്ധമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇളവ് തേടി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കത്തിനു കേന്ദ്രം ഇതുവരെ മറുപടി നല്‍കിയിട്ടില്ല. പത്തുവയസ്സില്‍ താഴെയുള്ള കുട്ടികളെ മൂന്നാമത്തെ യാത്രക്കാരായി കണക്കാക്കി കേന്ദ്ര മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യണം എന്നാണ് എളമരം കരീം എംപി ആവശ്യപ്പെട്ടിരുന്നത്. പന്ത്രണ്ട് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഇളവ് നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. തിങ്കളാഴ്ച മുതല്‍ എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്ന സാഹചര്യത്തിലാണ് കുട്ടികള്‍ക്ക് ഇളവില്ലെന്ന കേന്ദ്രത്തിന്റെ മറുടി ലഭിച്ചിക്കുന്നത്. കേന്ദ്രത്തിന്റെ തീരുമാനം വരുന്നതുവരെ പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള ഒരുകുട്ടിക്ക് മാതാപിതാക്കള്‍ക്കൊപ്പം ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നതിന് പിഴ ചുമത്തേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.
Read More » -
India
ബാലസോര്‍ ദുരന്തത്തില്‍ പരിക്കേറ്റവരുമായി പ്രത്യേക ട്രെയിന്‍ ചെന്നൈയില്‍; സംഘത്തില്‍ 10 മലയാളികളും
ചെന്നൈ: ഒഡീഷയിലെ ബാലസോറില്‍ ട്രെയിന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട 250 പേരടങ്ങുന്ന സംഘം ചെന്നൈയിലെത്തി. ഇന്നു പുലര്‍ച്ചെ 4.40 ഓടെയാണ് സംഘം ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്. ഭുവനേശ്വറില്‍നിന്ന് ശനിയാഴ്ച രാവിലെ 8.40-നാണ് പ്രത്യേക ട്രെയിന്‍ പുറപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ചെന്നൈയില്‍ എത്തിയ സംഘത്തില്‍ പത്ത് മലയാളികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈ എംജിആര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ യാത്രക്കാരെ സ്വീകരിക്കാന്‍ തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രമണ്യനും റവന്യു മന്ത്രി കെ.കെ.എസ്.എസ്.ആര്‍ രാമചന്ദ്രനും ഉണ്ടായിരുന്നു. യാത്രക്കാര്‍ക്കായുള്ള മെഡിക്കല്‍ സംവിധാനങ്ങളെല്ലാം ചെന്നൈ സെന്‍ട്രലില്‍ ഒരുക്കിയിട്ടുണ്ടെന്ന് ആരോ?ഗ്യമന്ത്രി അറിയിച്ചു. ആറ് ആശുപത്രികളിലായി 207 ഐസിയുകളും 250 കിടക്കകളും സജ്ജമാണ്. ചെന്നൈയില്‍ എത്തിയ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഏഴ് പേര്‍ക്ക് നിസാര പരിക്കുകളുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. അവരെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായും മന്ത്രി പറഞ്ഞു. അതേസമയം ട്രെയിന്‍ ദുരന്തത്തെ കുറിച്ചുള്ള അന്വേഷണം യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്ന് റെയില്‍വേ. സിഗ്‌നലിലെ പിഴവു കേന്ദ്രീകരിച്ചാവും അന്വേഷണം നടക്കുക.…
Read More » -
NEWS
ഷെങ്കൻ വിസക്കായി അപേക്ഷകരുടെ വൻ തിരക്ക്; എന്താണ് ഷെങ്കൻ വിസ ?
ദുബൈയിൽ നിന്നും ഷെങ്കൻ വിസക്കായി അപേക്ഷകരുടെ വൻ തിരക്ക്.ബലിപെരുന്നാളും സ്‌കൂള്‍ വേനലവധിയും ഒരുമിച്ചു വരുന്നതാണ് തിരക്കേറാൻ കാരണം. പുതിയ അപേക്ഷകള്‍ തല്‍ക്കാലം പരിഗണിക്കേണ്ടതില്ലെന്നാണ് എംബസികളുടെ തീരുമാനം. ഒറ്റ വിസയില്‍ കൂടുതല്‍ യൂറോപ്യൻ രാജ്യങ്ങളില്‍ സഞ്ചരിക്കാമെന്നതാണ് ആളുകൾക്കിടയിൽ ഷെങ്കൻ വിസയെ പ്രിയപ്പെട്ടതാക്കുന്നത്. ഓസ്ട്രിയ, ബെൽജിയം, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, എസ്തോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഹംഗറി, ഐസ്‌ലാൻഡ്, ഇറ്റലി, ലാത്വിയ, ലിച്ചെൻസ്റ്റൈൻ, ലിത്വാനിയ, ലക്സംബർഗ്, മാൾട്ട, നെതർലാൻഡ്‌സ്, നോർവേ, പോളണ്ട്, സ്ലോവാക്, പോർട്ടുഗൽ സ്ലോവേനിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ് എന്നിവയാണ് ഷെങ്കൻ അംഗരാജ്യങ്ങൾ.ഒറ്റ വിസ കൊണ്ട് ഈ രാജ്യങ്ങൾ മുഴുവൻ സന്ദർശിക്കാം എന്നതാണ് ഷെങ്കൻ വിസയുടെ ഗുണം. 90 ദിവസങ്ങൾ ഈ വിസയുടെ പിൻബലത്തിൽ ഷെങ്കൻ രാജ്യങ്ങളിൽ താമസിക്കുകയും യാത്ര ചെയ്യുകയും ആകാം.വിസ അപേക്ഷിക്കുമ്പോൾ, ആദ്യം ഏതു രാജ്യതാണോ സഞ്ചാരികൾ ഇറങ്ങുന്നത്, ആ രാജ്യത്തിന്റെ എംബസിയിൽ വേണം വിസ അപ്ലൈ ചെയാൻ.യുഎഇയിൽ നിന്നും 200-300AED ആണ് വിസ ഫീ.15 ദിവസത്തിനുള്ളിൽ വിസ…
Read More » -
Crime
ചുമര്‍ തുരന്ന് മൂന്നുലക്ഷത്തിന്റെ മലഞ്ചരക്ക് മോഷ്ടിച്ചു; കളവ്‌മൊതല്‍ കടത്താന്‍ ഓട്ടോയും മോഷ്ടിച്ചു
കണ്ണൂര്‍: പയ്യന്നൂരിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തില്‍ മൂന്നുലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. കാസര്‍കോട് പിലിക്കോട് മാങ്കടവത്ത് കൊവ്വലിലെ എ. വിനോദ് (41), കയ്യൂര്‍ സ്വദേശിയും തളിപ്പറമ്പിലെ കോര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ മാങ്ങോട്ടിടത്ത് അഖില്‍ (35) എന്നിവരെയാണ് പയ്യന്നൂര്‍ പോലീസ് പിടികൂടിയത്. അഖിലിനെ തളിപ്പറമ്പില്‍നിന്നും വിനോദിനെ കഴിഞ്ഞദിവസം വൈകിട്ട് പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്‍ഡില്‍നിന്നുമാണ് പിടികൂടിയത്. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. കവര്‍ച്ച ആസൂത്രണംചെയ്ത മുഖ്യ സൂത്രധാരന്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞമാസം 14-ന് രാത്രിയില്‍ കാറമേലിലെ അല്‍ അമീന്‍ ട്രേഡേഴ്‌സിന്റെ പിന്‍വശത്തെ ചുമര്‍ തുരന്ന് കല്ല് ഇളക്കിമാറ്റി വാതില്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ഒന്നര ക്വിന്റല്‍ കുരുമുളക്, നാല് ക്വിന്റല്‍ അടക്ക, ചാക്കുകളില്‍ നിറച്ചുവെച്ചിരുന്ന കൊപ്ര ശേഖരം, അഞ്ച് ബോക്സ് വെളിച്ചെണ്ണ തുടങ്ങി മൂന്നുലക്ഷം രൂപയോളം വരുന്ന സാധനങ്ങളായിരുന്നു നഷ്ടപ്പെട്ടത്. കവര്‍ച്ചാ സാധനങ്ങള്‍ കടത്തിക്കൊണ്ടുപോകാനായി ഗാന്ധി പാര്‍ക്കിന് സമീപത്തുള്ള ആക്രിക്കടയില്‍നിന്ന് ഓട്ടോറിക്ഷയും മോഷ്ടിച്ചിരുന്നു. ആക്രിക്കടയുടമയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം…
Read More » -
India
കർണാടകയിൽ കശാപ്പ് നിയമം പിന്‍വലിക്കും:മൃഗ സംരക്ഷണ മന്ത്രി കെ.വെങ്കടേഷ്
ബംഗളൂരു:കർണാടകയിൽ കശാപ്പ് നിയമം പിന്‍വലിക്കുമെന്ന് മൃഗ സംരക്ഷണ മന്ത്രി കെ.വെങ്കടേഷ് പറഞ്ഞു.പോത്തിനെയും കാളയെയും ഭക്ഷിക്കാമെങ്കില്‍ എന്തുകൊണ്ട് പശുവിനെ ഭക്ഷണമാക്കിക്കൂടെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് കശാപ്പ് നിയമം പിന്‍വലിക്കാനുള്ള നടപടികള്‍ ഉടൻതന്നെ സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.പുതിയ തീരുമാനം കര്‍ഷകര്‍ക്ക് സഹായകരമാകുമെന്നും വെങ്കടേഷ് കൂട്ടിച്ചേർത്തു.ഒരു പശു ചാകുമ്ബോള്‍ ശവ സംസ്‌കാരത്തിന് വലിയ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.
Read More »