തിരുവനന്തപുരം: ഇന്റര്‍നെറ്റ് പൗരന്റെ അവകാശമായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കെഫോണിന്റെ ഉദ്ഘാടനം നാളെ.
അതിവേഗ ഇന്റര്‍നെറ്റ് കണക്ഷൻ വീടുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വാണിജ്യ അടിസ്ഥാനത്തിലും കേരളത്തിലെങ്ങും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ആദ്യ ഘട്ടത്തില്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന 14,000 വീടുകളിലും 30,000ത്തില്‍പ്പരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമാകും കെഫോണിന്റെ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുക.
തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് നിയമസഭാ കോംപ്ലക്സിലെ ആര്‍ ശങ്കര നാരായണൻ തമ്ബി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി കെഫോണ്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.നൂറ്റിനാല്‍പ്പത് മണ്ഡലങ്ങളിലും ഉദ്ഘാടന ചടങ്ങ് കാണാനുള്ള സൗകര്യവും സര്‍ക്കാര്‍ സജ്ജമാക്കുന്നുണ്ട്.