Month: June 2023
-
India
സിനിമാ പ്രവർത്തകരുമായി ‘അടുത്തിടപഴകാൻ’ മകളെ നിര്‍ബന്ധിച്ച അമ്മ അറസ്റ്റിൽ
മകളെ സിനിമാനടിയാക്കാൻ സിനിമാ പ്രവർത്തകരുമായി ‘അടുത്തിടപഴകാൻ’ നിര്‍ബന്ധിച്ച അമ്മ അറസ്റ്റിൽ. സിനിമാപ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്ന ചിലര്‍ വീട്ടില്‍ വന്നിരുന്നതായും ഇവരോട് അടുത്തിടപഴകാൻ പറഞ്ഞ് അമ്മ ഉപദ്രവിച്ചിരുന്നതായും കാട്ടി 16-കാരിയാണ് പരാതി നൽകിയത്. നാലുവര്‍ഷത്തോളമായി അമ്മയുടെ ഉപദ്രവത്തിനിരയായ പെണ്‍കുട്ടിയെ ബാലാവകാശ കമ്മിഷൻ ഇടപെട്ട് മോചിപ്പിച്ചു. ആന്ധ്രപ്രദേശിലെ വിജയനഗരം സ്വദേശിയായ 16-കാരിയ്ക്കാണ് ബാലാവകാശ കമ്മിഷന്റെ ഇടപെടലില്‍ മോചനത്തിന് വഴിയൊരുങ്ങിയത്. അമ്മ നിര്‍ബന്ധിച്ച് ഹോര്‍മോണ്‍ ഗുളികകള്‍ കഴിപ്പിക്കുന്നതായും ഉപദ്രവിക്കുന്നതായും പെണ്‍കുട്ടി ചൈല്‍ഡ് ലൈൻ ഹെല്‍പ് ലൈനില്‍ വിളിച്ച് പരാതിപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് മോചിപ്പിച്ച് സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയത്. സിനിമയില്‍ അഭിനയിപ്പിക്കാനാണെന്ന് പറഞ്ഞാണ് അമ്മ ഹോര്‍മോണ്‍ ഗുളികകള്‍ നല്‍കിയിരുന്നതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. നാലുവര്‍ഷമായി നിര്‍ബന്ധിച്ച് ഗുളിക കഴിപ്പിക്കുന്നു. ഇതിന്റെ പാര്‍ശ്വഫലം കാരണമുള്ള വേദന സഹിക്കാൻ വയ്യാതെയാണ് പരാതി നല്‍കിയത്. മാത്രമല്ല, സിനിമാപ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്ന ചിലരുമായി അടുത്തിടപഴകാൻ അമ്മ നിര്‍ബന്ധിച്ചിരുന്നതായും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. വ്യാഴാഴ്ചയാണ് പെണ്‍കുട്ടി ചൈല്‍ഡ് ലൈൻ നമ്ബറായ 1098-ല്‍ വിളിച്ച് പരാതി അറിയിച്ചതെന്ന് സംസ്ഥാന ബാലാവകാശ…
Read More » -
Crime
”പ്രതിക്ക് പൂമാലയും എനിക്ക് കല്ലേറും!” സവാദിന് സ്വീകരണം നല്‍കിയതിനെതിരേ പരാതിക്കാരി
കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സവാദിന് സ്വീകരണം നല്‍കിയതില്‍ പ്രതികരണവുമായി പരാതിക്കാരി. പ്രതിക്ക് സ്വീകരണം നല്‍കിയതില്‍ ലജ്ജ തോന്നുന്നെന്ന് പരാതിക്കാരി പറഞ്ഞു. പ്രതിക്ക് പൂമാലയും തനിക്ക് കല്ലേറുമാണ്. സമൂഹമാധ്യമത്തില്‍ വലിയ വേട്ടയാടലാണ് നടക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു. ”സ്വാതന്ത്ര്യ സമരത്തിനു പോയി വന്ന ഒരാളെപ്പോലെ മാലയിട്ട് ആനയിച്ച് കൊണ്ടുവരാന്‍ അയാള്‍ എന്തു മഹത് കാര്യമാണ് ചെയ്തതെന്ന് ഒന്നു പറഞ്ഞു തരുമോ? ബാത്‌റൂമിലും ബെഡ്‌റൂമിലും ചെയ്യേണ്ട കാര്യം കെഎസ്ആര്‍ടിസിയില്‍ വന്നു ചെയ്തതാണോ മാലയിട്ട് സ്വീകരിക്കേണ്ട കാര്യം എന്നൊരു ചോദ്യം എനിക്ക് പൊതു സമൂഹത്തോടുണ്ട്. എങ്ങനെ ഇതിന് മനസ്സു വന്നു. അയാള്‍ ഇതൊന്നും ചെയ്തിട്ടില്ലെന്ന് തെളിയിച്ചിട്ട് പുറത്തിറങ്ങിയപ്പോഴാണ് മാലയിട്ട് സ്വീകരിച്ചതെങ്കില്‍ ശരി. ഇതു ജാമ്യത്തില്‍ ഇറങ്ങിയ അവനോട് ‘ഞങ്ങള്‍ കൂടെയുണ്ട് കേട്ടോ’ എന്നു പറഞ്ഞാണ് സ്വീകരിച്ചത്. എന്തിനാണ് കൂടെയുള്ളത്? ഇരുപത് ദിവസത്തോളം എന്നെയും എന്റെ കൂട്ടുകാരെയും മാനസിക സംഘര്‍ഷത്തിലാക്കി. എന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വന്നു തുടര്‍ച്ചയായി മോശം പരാമര്‍ശം നടത്തുകയാണ്.…
Read More » -
Kerala
മകളെ പ്രണയിച്ച് വിവാഹം കഴിച്ച മരുകനെ വെട്ടി പരിക്കേല്‍പ്പിച്ച് അമ്മായിഅച്ഛൻ
അടിമാലി: തന്റെ എതിര്‍പ്പ് അവഗണിച്ച് മകളെ പ്രണയിച്ച് വിവാഹം കഴിച്ച മരുകനെ ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച് അമ്മായിഅച്ഛൻ. ഇടുക്കി അടിമാലി സ്വദേശി ഷിബുവാണ് സംഭവത്തിൽ പോലീസിന്റെ പിടിയിലായത്.ഷിബുവിന്‍റെ വെട്ടേറ്റ യദുകൃഷ്ണന്‍റെ നില ഗുരുതരമായി തുടരുകയാണ്. ഷിബുവിന്‍റെ മകള്‍ അനുശ്രിയുമായി യദുകൃഷ്ണന്‍ പ്രണയത്തിലായിരുന്നു. പിതാവിന്‍റെ എതിര്‍പ്പവഗണിച്ച് ഇരുവരും വിവാഹം ചെയ്തു. ഇതോടെ തുടങ്ങിയ പകയാണ് പിന്നീട് കൊലപാതക ശ്രമത്തിലേക്കെത്തിയത്. അടിമാലി ഇരുമ്ബുപാലം മാര്‍ക്കോസ് കോളനിയില്‍ നില്‍ക്കുകയായിരുന്ന യദുകൃഷ്ണനെ വാക്കത്തി ഉപയോഗിച്ച് ഷിബു വെട്ടുകയായിരുന്നു.വെട്ടേറ്റ യദു ഓടി സുഹൃത്തുക്കളുടെ വീട്ടില്‍ കയറിയതോടെയാണ് ജീവൻ രക്ഷിക്കാനായത്. യദു ഇപ്പോൾ കളമശേരി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.യദുകൃഷ്ണന്‍റെ ബന്ധുക്കളുടെ പരാതിയിലാണ് ഷിബുവിനെ പൊലീസ് അറസ്റ്റു ചെയ്തത്.
Read More » -
India
തിരിച്ചടികളിൽ പാളം തെറ്റി മോദി സർക്കാർ
ഡല്‍ഹി: ആവര്‍ത്തിച്ചുണ്ടാകുന്ന കലാപങ്ങളിലും ദുരന്തങ്ങളിലും ഭീകരാക്രമണങ്ങളിലും മുഖം നഷ്ടപ്പെട്ട് മോദിസര്‍ക്കാര്‍. അദാനി- -ഹിൻഡൻബര്‍ഗ് റിപ്പോര്‍ട്ട്, മണിപ്പുര്‍ കലാപം, ജമ്മു -കശ്‌മീരിലെ ഭീകരാക്രമണങ്ങള്‍, കര്‍ണാടകത്തില്‍ ബിജെപിയുടെ പരാജയം, ബിജെപി എംപിയുടെ ലൈംഗികാതിക്രമം സംബന്ധിച്ച് രാജ്യാന്തര ഗുസ്‌തി താരങ്ങളുടെ വെളിപ്പെടുത്തല്‍ എന്നിവയില്‍ പ്രതിച്ഛായ തകര്‍ന്ന കേന്ദ്രത്തിന് ഒടുവിലത്തെ തിരിച്ചടിയാണ് ബാലാസോറിലെ ട്രെയിൻദുരന്തം. അഴിമതിവിരുദ്ധ നാട്യത്തിലായിരുന്ന മോദിസര്‍ക്കാരിനെ തുറന്നുകാട്ടിയത് അദാനിയുടെ ഓഹരി തട്ടിപ്പിനെക്കുറിച്ചുള്ള ഹിൻഡൻബര്‍ഗ് റിപ്പോര്‍ട്ടാണ്.ബിജെപി ഭരണത്തില്‍ ക്രമസമാധാന തകര്‍ച്ചയും വംശീയ അസ്വാസ്ഥ്യങ്ങളും വര്‍ഗീയ ആക്രമണങ്ങളും എത്രത്തോളം രൂക്ഷമാകുമെന്ന് മണിപ്പുര്‍ കലാപം തെളിയിച്ചു. കോണ്‍ഗ്രസില്‍നിന്ന് എൻ ബീരേൻസിങ്ങിനെ കൂറുമാറ്റി കൊണ്ടുവന്ന് മുഖ്യമന്ത്രിയായി വാഴിച്ചത് മോദിയുടെ നേതൃത്വത്തിലാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാൻ ബിജെപിയുടെ ‘ഇരട്ട എൻജിൻ’ സര്‍ക്കാരുകള്‍ക്ക് കഴിയുന്നില്ല. കര്‍ണാടകത്തില്‍ പ്രധാനമന്ത്രി നേരിട്ട് പ്രചാരണം നയിച്ചിട്ടും ജനം ബിജെപിക്കെതിരായി. ഒരു വര്‍ഷത്തിനിടെ രാജ്യത്തു ചെറുതും വലുതുമായ 210 അപകടങ്ങള്‍ നടന്നതായാണു റെയില്‍വേയുടെ കണക്ക്.അപകടങ്ങളില്‍ 90 ശതമാനവും സംഭവിച്ചത് സിഗ്‌നല്‍ പിഴവുകൾ മൂലവുമാണ്.ഒരു പതിറ്റാണ്ടായി റെയില്‍വേയില്‍ നിയമനങ്ങള്‍…
Read More » -
India
ഒരു വർഷത്തിനുള്ളിൽ രാജ്യത്ത് നടന്നത് 210 ട്രെയിൻ അപകടങ്ങൾ; കേന്ദ്രത്തിന് അത്രപെട്ടെന്ന് ഒഡീഷ ദുരന്തത്തിൽ നിന്ന് കൈകഴുകാനാവില്ല
ന്യൂഡൽഹി:ഒരു വര്‍ഷത്തിനിടെ രാജ്യത്തു ചെറുതും വലുതുമായ 210 അപകടങ്ങള്‍ നടന്നതായാണു റെയില്‍വേയുടെ കണക്ക്.ജീവഹാനി കുറവാണെങ്കിലും അപകടങ്ങളിലെ വര്‍ധന സുരക്ഷാവീഴ്ച സൂചിപ്പിക്കുന്നതാണ്.അപകടങ്ങളില്‍ 90 ശതമാനവും സംഭവിച്ചതു ട്രെയിനുകള്‍ സിഗ്‌നല്‍ മറികടന്നതു മൂലമാണ്.ഷൊര്‍ണൂരിലേക്കുള്ള വേണാട് എക്‌സ്പ്രസ് കഴിഞ്ഞയാഴ്ച മാവേലിക്കരയ്ക്കടുത്തു ചെറിയനാട് സ്റ്റേഷനില്‍ നിര്‍ത്താതെ പോയത് ഇത്തരത്തിലൊന്നായി കരുതുന്നു. വില കുറഞ്ഞ ചൈനീസ് ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്ത് സിഗ്‌നലിങ്ങിനും കോച്ച് നിര്‍മാണത്തിനും അടക്കം ഉപയോഗിക്കാന്‍ തുടങ്ങിയത് ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനുശേഷമാണ്.ഓരോ കോച്ചും പരമാവധി ഉപയോഗിക്കാനായി ബ്രേക്ക് പവര്‍ സര്‍ട്ടിഫിക്കറ്റ് (ഓരോ സര്‍വീസും പൂര്‍ത്തിയാകുമ്ബോള്‍ ട്രെയിനിന്റെ ബ്രേക്ക് പരിശോധിച്ച് അതിന്റെ കാര്യക്ഷമത ഉറപ്പുവരുത്തുന്ന സര്‍ട്ടിഫിക്കറ്റ്) പോലും ഇല്ലാതെ ട്രെയിനുകള്‍ ഓടിത്തുടങ്ങിയതും ഇക്കാലത്താണ്. ഒരു പതിറ്റാണ്ടായി റെയില്‍വേയില്‍ നിയമനങ്ങള്‍ കുറഞ്ഞതോടെ, വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാരുടെ ജോലിഭാരവും സുരക്ഷാ ഭീഷണിയായി.ലോക്കോ പൈലറ്റുമാരും ഗാര്‍ഡുമാരും മൂന്നോ നാലോ ദിവസം തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വരുന്നു. ഇത് അവരുടെ ഇത് അവരുടെ കാര്യക്ഷമതയെയും പെട്ടെന്നു പ്രതികരിക്കാനുള്ള…
Read More » -
India
29 ട്രെയിനുകള്‍ കൂടി റദ്ദാക്കി
ന്യൂഡല്‍ഹി: ഒഡീഷ ട്രെയിൻ ദുരന്തത്തെ തുടര്‍ന്ന് ഇന്ന് രാജ്യവ്യാപകമായി 29 ട്രെയിനുകള്‍ കൂടി റദ്ദാക്കി. ഇന്നലെ റദ്ദാക്കിയ ട്രെയിനുകള്‍ക്ക് പുറമേയാണിത്. ഇതോടെ റെയില്‍വെ റദ്ദാക്കിയ ട്രെയിനുകളിലും എണ്ണം 85 ആയി. 45 ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടു. കേരളത്തില്‍ നിന്നും തിരുവനന്തപുരം-ഷാലിമാര്‍ ദ്വൈവാര എക്സ്പ്രസ്, കന്യാകുമാരി ദിബ്രുഗര്‍ വിവേക് എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ വഴി തിരിച്ചു വിട്ട ട്രെയിനുകളില്‍ ഉള്‍പ്പെടുന്നു. അതേസമയം ചെന്നൈ സെൻട്രലില്‍ നിന്ന് ഒഡീഷയിലെ ഭദ്രകിലേക്ക് ശനിയാഴ്ച പ്രത്യേക ട്രെയിൻ ഏര്‍പ്പെടുത്തിയിരുന്നു. ഭുവനേശ്വറില്‍ നിന്ന് ചെന്നൈയിലേക്ക് വരുന്നവര്‍ക്കും ചെന്നൈയില്‍ നിന്ന് ഒഡീഷയിലേക്ക് പോകുന്ന അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്കും വേണ്ടിയാണ് ഇത്.
Read More » -
India
സൂക്ഷിക്കാൻ സ്ഥലമില്ല; റയിൽവേ ട്രാക്കുകളിൽ പോലും നിരത്തിയിട്ട് മൃതദേഹങ്ങൾ
ഭുവനേശ്വര്‍: ഒറ്റരാത്രി കൊണ്ട് മൃതദേഹങ്ങളും ഗുരുതരമായി പരിക്കേറ്റവരെയും കൊണ്ട് ബാലസോറിലെ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞതോടെ മൃതദേഹങ്ങൾ പുറത്തേയ്ക്ക് മാറ്റിത്തുടങ്ങി. ഇത്രയും മൃതദേഹങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാൽ സ്കൂളുകള്‍ അടക്കമുള്ള പല സ്ഥാപനങ്ങളും ഇതോടെ താത്ക്കാലിക മോര്‍ച്ചറികളായി മാറി.റയിൽവേ ട്രാക്കുകളിൽ പോലും മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് കാണാം. ഒഡീഷ ട്രെയിൻ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നിരന്നതോടെ ബഹനാഗയിലെ ഹൈസ്ക്കൂളും താത്ക്കാലിക മോര്‍ച്ചറിയായി മാറിയിട്ടുണ്ട്. ഇവിടെ നിരത്തിയിട്ടിരിക്കുന്ന മൃതദേഹങ്ങള്‍ക്കരികില്‍ നിര്‍ത്താതെ മുഴങ്ങുന്ന മൊബൈല്‍ ഫോണുകള്‍ ആരുടെയും ഉള്ളുലയ്ക്കുന്ന കാഴ്ചയാണ്. ഇത്തരം താത്ക്കാലിക മോര്‍ച്ചറികളില്‍ ഉറ്റവരെ അന്വേഷിച്ചെത്തുന്ന പലരും ചെന്നെത്തുന്നത് മൃതദേഹത്തിന് സമീപമിരുന്ന് റിങ് ചെയ്യുന്ന മൊബൈല്‍ ഫോണുകളുടെ അടുത്തേയ്ക്കാണ്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ സുരക്ഷിതരാണോ എന്നറിയാനായി രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും വരുന്ന ഇത്തരത്തിലുള്ള ഓരോ കോളുകളും മുഴങ്ങുന്നത് മൃതദേഹങ്ങൾക്കരികിൽ തന്നെയാണെന്നതാണ് വസ്തുത.
Read More » -
Kerala
കൊച്ചിയിൽ വ്യാജ വാട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കി കമ്ബനി അക്കൗണ്ടില്‍നിന്ന് തട്ടിയെടുത്തത് 41.81 ലക്ഷം രൂപ !!
കൊച്ചി:പ്രമുഖ ബില്‍ഡിങ് സ്ഥാപനത്തിന്റെ എംഡിയുടെ പേരില്‍ വ്യാജ വാട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കി കമ്ബനി അക്കൗണ്ടില്‍നിന്ന് 41.81 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ കൊച്ചി സൈബര്‍ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാജ വാട്സാപ് അക്കൗണ്ട് ഉപയോഗിച്ച് ചീഫ് ഫിനാൻഷ്യല്‍ മാനേജര്‍ക്ക് സന്ദേശം അയച്ചാണ് പണം തട്ടിയെടുത്തത്. എംഡിയുടെ ഫോട്ടോയുള്ള വാട്സാപ്പ് അക്കൗണ്ടില്‍നിന്നാണ് പണം ആവശ്യപ്പെട്ടുള്ള സന്ദേശം എത്തിയത്. കമ്ബനി അക്കൗണ്ടില്‍നിന്ന് 41,81,258 രൂപയാണ് ചീഫ് ഫിനാൻഷ്യല്‍ മാനേജര്‍ അയച്ചുകൊടുത്തത്. വാട്സാപ്പ് സന്ദേശത്തില്‍ പറഞ്ഞ ഐസിഐസിഐ, എച്ച്‌ഡിഎഫ്സി ബാങ്കുകളുടെ അക്കൗണ്ടുകളിലേക്ക് മെയ് ഇരുപത്തൊമ്ബതിനാണ് പണം അയച്ചത്. കമ്ബനി അക്കൗണ്ടില്‍നിന്ന് പണം പോയതറിഞ്ഞ് എംഡി, ചീഫ് ഫിനാൻഷ്യല്‍ മാനേജരോട് വിവരം തിരക്കിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് എംഡി വ്യക്തമാക്കിയതോടെ ചീഫ് ഫിനാൻഷ്യല്‍ മാനേജര്‍ പരാതി നല്‍കുകയായിരുന്നു. ആള്‍മാറാട്ടത്തിനും വിശ്വാസവഞ്ചനയ്ക്കുമാണ് കേസ്. കമ്ബനി ചീഫ് ഫിനാൻഷ്യല്‍ മാനേജരുടെ പരാതിയിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം…
Read More » -
India
തന്റെ പിതാവുമായും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് കാമുകന്റെ നിര്‍ബന്ധം; യുവതിയുടെ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് കണ്ടെത്തിയത് ആൾമാറാട്ടം
വിവാഹവാഗ്ദാനം നല്‍കി ലൈംഗികബന്ധത്തിലേര്‍പ്പെട്ട ശേഷം പെണ്‍കുട്ടിയോട് തന്റെ പിതാവുമായും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് നിര്‍ബന്ധം പിടിച്ച യുവാവ് അറസ്റ്റില്‍. അങ്കിത് എന്ന യുവാവുമായി താൻ പ്രണയത്തിലാവുകയായിരുന്നുവെന്നും, പലപ്രാവശ്യം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും യുവതി പറയുന്നു. എന്നാല്‍, പിന്നീട് തന്റെ സ്വകാര്യ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാൻ തുടങ്ങി. നഗ്ന ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി, തന്നെ നിര്‍ബന്ധിച്ച് മാംസം കഴിപ്പിക്കുകയും പിതാവുമായി അവിഹിതബന്ധം സ്ഥാപിക്കാൻ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നും യുവതി പറഞ്ഞു. ഉത്തർപ്രദേശിലെ അലഹബാദിലാണ് സംഭവം. അങ്കിത് എന്ന പേരിലായിരുന്നു ഇയാള്‍ പെണ്കുട്ടിയുമായും അടുത്തതും പ്രണയം നടിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതും. എന്നാല്‍, പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ അങ്കിത് അല്ലെന്നും, ഇയാളുടെ ഒറിജിനല്‍ പേര് ആബിദ് എന്നാണെന്നും പോലീസ് കണ്ടെത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ നിയമവിരുദ്ധമായ മതപരിവര്‍ത്തന നിരോധന നിയമപ്രകാരവും മറ്റ് വകുപ്പുകളും ചേര്‍ത്ത് യുവാവിനെതിരെ കേസെടുത്തതായി സിറ്റി പോലീസ് സൂപ്രണ്ട് (എസ്പി) രാഹുല്‍ ഭാട്ടി പറഞ്ഞു. അന്വേഷണം…
Read More » -
Kerala
പരപുരുഷ ബന്ധത്തിന് സ്ത്രീകൾ തയാർ;കേസെടുക്കാനാവാതെ പോലീസ്
പങ്കാളി കൈമാറ്റം;പോലീസിനെ വലയ്ക്കുന്നത് സ്ത്രീകളുടെ അനുകൂല നിലപാട് കോട്ടയത്ത് പങ്കാളി കൈമാറ്റക്കേസിലെ പരാതിക്കാരിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെ മാരക വിഷം കഴിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഭർത്താവും മരിച്ചിരുന്നു.കഴിഞ്ഞ മാസം 19നായിരുന്നു മണര്‍കാട് മാലത്തെ വീട്ടില്‍ വച്ച് യുവതി ദാരുണമായി കൊല്ലപ്പെട്ടത്.അന്ന് വൈകിട്ടാണ് ഇവരുടെ ഭർത്താവ് ഷിനോയെ വിഷം കഴിച്ച നിലയില്‍ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്ത് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കുന്നത്. ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷം ചോദ്യം ചെയ്യാനിരിക്കെയാണ് അയാൾ മരിച്ചത്. ഭര്‍ത്താവ് തന്നെ മറ്റു പുരുഷന്മാരുമായി കിടക്ക പങ്കിടാൻ നിര്‍ബന്ധിക്കുന്നുവെന്ന് കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു യുവതി പരാതി നല്‍കിയത്.ഈ കേസില്‍ അറസ്റ്റിലായ ഇയാള്‍ പുറത്തിറങ്ങിയതിന് പിന്നാലെ യുവതിയുമായി വീണ്ടും അടുത്തെങ്കിലും ലക്ഷ്യം പങ്കാളി കൈമാറ്റം തന്നെയായിരുന്നു.തുടർന്നാണ് യുവതി വീണ്ടും പരാതിയുമായി പോലീസിനെ സമീപിച്ചത്.അതോടെ ഇയാൾ യുവതിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. യുവതിയെ ഭര്‍ത്താവ് വെട്ടി കൊലപ്പെടുത്തിയതോടെയാണ് കേരളത്തിലെ പങ്കാളി കൈമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍…
Read More »