ദുബൈയിൽ നിന്നും ഷെങ്കൻ വിസക്കായി അപേക്ഷകരുടെ വൻ തിരക്ക്.ബലിപെരുന്നാളും സ്കൂള്‍ വേനലവധിയും ഒരുമിച്ചു വരുന്നതാണ് തിരക്കേറാൻ കാരണം.
പുതിയ അപേക്ഷകള്‍ തല്ക്കാലം പരിഗണിക്കേണ്ടതില്ലെന്നാണ് എംബസികളുടെ തീരുമാനം. ഒറ്റ വിസയില്‍ കൂടുതല്‍ യൂറോപ്യൻ രാജ്യങ്ങളില്‍ സഞ്ചരിക്കാമെന്നതാണ് ആളുകൾക്കിടയിൽ ഷെങ്കൻ വിസയെ പ്രിയപ്പെട്ടതാക്കുന്നത്.
ഓസ്ട്രിയ, ബെൽജിയം, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, എസ്തോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഹംഗറി, ഐസ്ലാൻഡ്, ഇറ്റലി, ലാത്വിയ, ലിച്ചെൻസ്റ്റൈൻ, ലിത്വാനിയ, ലക്സംബർഗ്, മാൾട്ട, നെതർലാൻഡ്സ്, നോർവേ, പോളണ്ട്, സ്ലോവാക്, പോർട്ടുഗൽ സ്ലോവേനിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ് എന്നിവയാണ് ഷെങ്കൻ അംഗരാജ്യങ്ങൾ.ഒറ്റ വിസ കൊണ്ട് ഈ രാജ്യങ്ങൾ മുഴുവൻ സന്ദർശിക്കാം എന്നതാണ് ഷെങ്കൻ വിസയുടെ ഗുണം.
90 ദിവസങ്ങൾ ഈ വിസയുടെ പിൻബലത്തിൽ ഷെങ്കൻ രാജ്യങ്ങളിൽ താമസിക്കുകയും യാത്ര ചെയ്യുകയും ആകാം.വിസ അപേക്ഷിക്കുമ്പോൾ, ആദ്യം ഏതു രാജ്യതാണോ സഞ്ചാരികൾ ഇറങ്ങുന്നത്, ആ രാജ്യത്തിന്റെ എംബസിയിൽ വേണം വിസ അപ്ലൈ ചെയാൻ.യുഎഇയിൽ നിന്നും 200-300AED ആണ് വിസ ഫീ.15 ദിവസത്തിനുള്ളിൽ വിസ ലഭിക്കും.
വളരെ കുറഞ്ഞ ചെലവിൽ യൂറോപ്പ് കാണാൻ സഞ്ചാരികളെ സഹായിക്കുന്ന ഒന്നാണ് ഷെങ്കൻ വിസ.ഒരൊറ്റ രാജ്യം പോലെ വർത്തിക്കുന്ന യൂറോപ്പിലെ 26 രാജ്യങ്ങളിലൂടെ വിലക്കുകളില്ലാതെ സുഖമായി പോയി മടങ്ങാൻ ഈ വിസ ഓരോ സഞ്ചാരിയെയും സഹായിക്കും.