Month: June 2023

  • India

    വിവാഹസംഘം സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിഞ്ഞു; മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 5 മരണം

    ഭോപ്പാല്‍: മധ്യപ്രദേശില്‍ വിവാഹസംഘം സഞ്ചരിച്ച ട്രക്ക് നദിയിലേക്ക് മറിഞ്ഞ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. ദതിയ ജില്ലയിലെ ബുഹാര ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വധുവിന്റെ ബന്ധുക്കള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. സംഘം സഞ്ചരിച്ച ട്രക്ക് ബുഹാരയിലെത്തിയപ്പോള്‍ നദിയിലേക്ക് മറിയുകയായിരുന്നു. 65 വയസ്സുകാരിയും പതിനെട്ടുകാരനും രണ്ടും മൂന്നും വയസ്സിനിടയില്‍ പ്രായമുള്ള മൂന്ന് കുട്ടികളുമാണ് മരിച്ചതെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. അപകടത്തില്‍ ഇരുപത്തിനാലോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും കുട്ടികളില്‍ ചിലരെ കാണാതായിട്ടുണ്ടെന്നുമാണ് വിവരം. ഗ്വാളിയോറിലെ ബില്‍ഹേതി ഗ്രാമത്തില്‍നിന്നുള്ളവരാണ് ട്രക്കിലുണ്ടായിരുന്നത്. ടീകംഗഡിലെ ജതാരയിലെ വിവാഹസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് ദുരന്തമുണ്ടായത്.

    Read More »
  • Crime

    പ്രവീണ്‍ നെട്ടാരു വധക്കേസ് പ്രതികളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്; ഇലക്ട്രോണിക് ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു

    ബംഗളൂരു: പ്രവീണ്‍ നെട്ടാരു വധക്കേസിലെ പ്രതികളുടെ വീടുകളില്‍ റെയ്ഡ് നടത്തി എന്‍ഐഎ. കുടക്, ദക്ഷിണ കന്നഡ എന്നീ പ്രദേശങ്ങളില്‍ ആയിരുന്നു റെയ്ഡ്. കുടക് സ്വദേശികളായ അബ്ദുള്‍ നാസിര്‍, അബ്ദുള്‍ റഹ്‌മാന്‍ എന്നിവരുടെയും, ദക്ഷിണ കന്നഡ സ്വദേശി നൗഷാദിന്റെയും വീടുകളിലായിരുന്നു റെയ്ഡ്. കൊലപാതകികളെ ഒളിപ്പിച്ചെന്ന് സംശയിക്കുന്നവരുടെ വീടുകളാണ് ഇത്. നിലവില്‍ മൂന്ന് പേരും ഒളിവിലാണ്. ഇവരുടെ വീടുകളില്‍ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും ചില രേഖകളും പിടിച്ചെടുത്തെന്ന് എന്‍ഐഎ അറിയിച്ചു. 2022 ജൂലൈ 26-നാണ് ദക്ഷിണ കര്‍ണാടകയിലെ സുള്ള്യയില്‍ യുവമോര്‍ച്ച നേതാവായ പ്രവീണ്‍ നെട്ടാരുവിനെ നാലംഗസംഘം പട്ടാപ്പകല്‍ വെട്ടിക്കൊല്ലുന്നത്. അതിന് അഞ്ച് ദിവസം മുമ്പ് കാസര്‍കോട് സ്വദേശിയായ മസൂദിനെ കൊന്നതിലെ പ്രതികാരമായിട്ടായിരുന്നു പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകമെന്നായിരുന്നു ആദ്യ നിഗമനം. ദേശീയതലത്തില്‍ തന്നെ വലിയ കോളിളക്കമുണ്ടാക്കിയ ഈ കേസില്‍ അഞ്ചരമാസത്തെ അന്വേഷണത്തിന് ശേഷം എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇന്ത്യയില്‍ ജനാധിപത്യം അട്ടിമറിച്ച് 2047-ഓടെ ഇസ്ലാമിക ഭരണം കൊണ്ടുവരാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടിരുന്നു എന്നതടക്കം ഗുരുതരമായ പരാമര്‍ശങ്ങളാണ്…

    Read More »
  • India

    വന്ദേഭാരത് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു 

    വാരണാസി:വന്ദേഭാരത് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു.ഉത്തര്‍പ്രദേശിലെ തുണ്ഡലയിലാണ് സംഭവം. വാരണാസിയില്‍നിന്നും ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് ഇടിച്ചത്.റെയില്‍പാളം മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.   അതേസമയം മെയ് മാസത്തില്‍ വന്ദേഭാരത് തട്ടി കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. കാസര്‍കോട് നിന്നും തിരുവന്തപുരത്തേക്ക് പോയ ട്രെയിനാണ് ഇടിച്ചത്.

    Read More »
  • Local

    കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളെ ബന്ധിപ്പിച്ച്‌ മലയോരമേഖലയിലൂടെ കെഎസ്ആർടിസി സർവീസ്

    വയനാട്: കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളെ ബന്ധിപ്പിച്ച്‌ മലയോരമേഖലയിലൂടെ കെഎസ്ആർടിസി സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കാഞ്ഞങ്ങാട് നിന്ന് മലയോരത്ത് കൂടി കല്‍പ്പറ്റയിലേക്കുള്ള സര്‍വീസിനാണ് അനുമതി നൽകിയിരിക്കുന്നത്.മുണ്ടോട്ട് എണ്ണപ്പാറ, പരപ്പ, വെള്ളരിക്കുണ്ട്, ചെറുപുഴ, ആലക്കോട്, നടുവില്‍, ചെമ്ബേരി, പയ്യാവൂര്‍, ഇരിട്ടി, പേരാവൂര്‍, കൊട്ടിയൂര്‍, മാനന്തവാടി, പനമരം വഴിയാണ് ബസ് കല്‍പറ്റയിലെത്തുക. നിലവില്‍ വെള്ളരിക്കുണ്ട് നിന്ന് വയനാട്ടിലേക്കുള്ള എല്ലാ സര്‍വീസുകള്‍ക്കും പ്രതിദിനം 20,000 രൂപയോളം വരുമാനം ലഭിക്കുന്നുണ്ട്.പുതിയ സര്‍വീസ് ടൂറിസ്റ്റുകള്‍ക്കും ഉപകാരപ്രദമാകും. കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മലയോര മേഖല പാസഞ്ചേഴ്‌സ് അസോസിയേഷന്‍ കണ്‍വീനര്‍ എം.വി. രാജുവും ഗതാഗത മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. കാലിച്ചാനടുക്കം-ചെമ്മട്ടംവയല്‍ റോഡ് മെക്കാഡം ചെയ്തതോടെ ഇതുവഴി കൊന്നക്കാടേക്കും ചെറുപുഴയിലേക്കും സര്‍വീസ് തുടങ്ങണമെന്നും ആവശ്യമുണ്ട്.

    Read More »
  • Kerala

    ഐ.ടി.ഐ പാസായവര്‍ക്ക് കൊച്ചിൻ ഷിപ്‌യാര്‍ഡില്‍ ജോലി നേടാം

    കൊച്ചി: ഐ.ടി.ഐ പാസായവര്‍ക്ക് കൊച്ചിൻ ഷിപ്‌യാര്‍ഡില്‍ നൈപുണ്യ പരിശീലനവും ജോലിയും നേടാൻ സഹായിക്കുന്ന മറൈൻ സ്ട്രക്ചറല്‍ ഫിറ്റര്‍ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. 2020, 21, 22 വര്‍ഷങ്ങളില്‍ ഐടിഐ ഫിറ്റര്‍, ഷീറ്റ് മെറ്റല്‍ വെല്‍ഡര്‍ (NSQF) കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കാണ് അപേക്ഷിക്കാം. ആറു മാസമാണ് കോഴ്സ് ദൈര്‍ഘ്യം. പരിശീലനത്തിന്റെ ആദ്യ രണ്ട് മാസങ്ങളില്‍ തിരഞ്ഞെടുത്ത പോളിടെക്നിക്ക് കോളേജുകളിലും (സെൻട്രല്‍ പോളിടെക്നിക്ക് കോളേജ് വട്ടിയൂര്‍ക്കാവ്, ഗവ. പോളിടെക്നിക്ക് കോളേജ് കളമശ്ശേരി, കേരള ഗവ. പോളിടെക്നിക്ക് കോളേജ് കോഴിക്കോട്) തുടര്‍ന്നുള്ള മൂന്നു മാസം കൊച്ചിൻ ഷിപ്‌യാര്‍ഡിലും ആയിരിക്കും പരിശീലനം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൊച്ചിൻ ഷിപ്‌യാര്‍ഡില്‍ ജോലി ലഭിക്കത്തക്ക രീതിയിലാണ് കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്. അസാപ് കേരളയും കൊച്ചിൻ ഷിപ്‌യാര്‍ഡും നല്‍കുന്ന എൻസിവിഇടി സര്‍ട്ടിഫിക്കറ്റും ലഭിക്കും. 30 വയസാണ് പ്രായപരിധി.   വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണമായും സ്കോളര്‍ഷിപ് നേടാനും അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് അസാപ് കേരള വെബ്സൈറ്റ് www.asapkerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍: 9495999709, 9495999623

    Read More »
  • Kerala

    തെരുവു നായ്ക്കള്‍ പൊതുസുരക്ഷയ്ക്കു ഭീഷണി, കൊന്നൊടുക്കണം; ബാലാവകാശ കമ്മിഷന്‍ സുപ്രീം കോടതിയില്‍

    ന്യൂഡല്‍ഹി: അപകടകാരികളായ തെരുവു നായ്ക്കളെ കൊല്ലാന്‍ അനുമതി തേടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. കേരളത്തില്‍ തെരുവു നായ് ആക്രമണം വര്‍ധിച്ചുവരികയാണെന്നും അപകടകാരികളായ നായകളെ കൊന്നൊടുക്കണമെന്നും കമ്മിഷന്‍ അപേക്ഷയില്‍ പറയുന്നു. 2019 ല്‍ കേരളത്തില്‍ 5794 തെരുവു നായ ആക്രമണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2020 ല്‍ ഇത് 3951 ആണ്. എന്നാല്‍ 2021 ല്‍ കേസുകള്‍ 7927 ഉം 2022ല്‍ 11,776 ഉം ആയി ഉയര്‍ന്നെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. 2023 ജൂണ്‍ 19 വരെയുള്ള കണക്ക് അനുസരിച്ച് 6276 തെരുവു നായ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കണ്ണൂരില്‍ പതിനൊന്നു വയസ്സുകാരനായ നിഹാല്‍ തെരുവുനായ ആക്രമണത്തില്‍ മരിച്ചത് അപേക്ഷയില്‍ ചൂുണ്ടിക്കാട്ടിയിട്ടുണ്ട്. തെരുവു നായ് ശല്യം നിയന്ത്രിക്കുന്നതിന് നായ്ക്കളെ കൊന്നൊടുക്കുകയോ കൂട്ടിലടയ്ക്കുകയോ ചെയ്യണമെന്ന കമ്മിഷന്‍ പറഞ്ഞു. തെരുവു നായ്ക്കള്‍ പൊതു സുരക്ഷയ്ക്കു ഭീഷണിയാണ്. അവ മനുഷ്യരെയും മറ്റു മൃഗങ്ങളെയും ആക്രമിക്കുന്നു.…

    Read More »
  • Movie

    കിരീടത്തിന്റെ സ്‌ക്രിപ്‌റ്റെഴുതിയത് മൂന്ന് ദിവസം കൊണ്ട്! കുളിക്കാതെ ഉണ്ണാതെ ഉറങ്ങാതെ…

    മലയാളികളുടെ ഉള്ളു തൊട്ട തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസ് വിടപറഞ്ഞിട്ട് പതിനാല് വര്‍ഷം. മഹാപ്രതിഭയുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണിപ്പോള്‍ സിനിമ പ്രേക്ഷകരും. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി 1989 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കിരീടം. ഇന്നും മലയാള സിനിമ പ്രേക്ഷകരുടെ ഫേവറീറ്റ് ലിസ്റ്റില്‍ ആദ്യ സ്ഥാനത്തു തന്നെയുണ്ട് കിരീടവും. സേതുമാധവനായി മോഹന്‍ലാല്‍ ജീവിക്കുകയായിരുന്നു ചിത്രത്തില്‍. തിലകന്‍, പാര്‍വതി, മുരളി, മോഹന്‍രാജ് തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിലെ ഓരോ ഡയലോഗും പ്രേക്ഷകര്‍ക്കിന്നും കാണാപാഠമാണ്. ഇത്രയധികം ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ സേതുമാധവനെപ്പോലെയൊരു കഥാപാത്രത്തെ പിന്നീടൊരിക്കലും മലയാളികള്‍ കണ്ടിട്ടില്ല. അത്രയ്ക്ക് ഗംഭീരവും ആഴമേറിയതും മൂര്‍ച്ചയുള്ളതുമായിരുന്നു ലോഹിതദാസിന്റെ സേതു. ഇപ്പോഴിത കിരീടത്തേക്കുറിച്ച് ലോഹിതദാസ് മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാകുകയാണ്. ”ഞാന്‍ എന്റെ ജീവിതത്തില്‍ ഏറ്റവും കുറച്ച് സമയം കൊണ്ടെഴുതിയ സ്‌ക്രിപ്റ്റ് ആയിരുന്നു കിരീടം. ഏതാണ്ട് മൂന്ന് ദിവസം കൊണ്ടാണ് കിരീടത്തിന്റെ സ്‌ക്രിപ്റ്റ് ഞാനെഴുതി തീര്‍ത്തത്. ഒരേയിരുപ്പില്‍ ഫുള്‍ സ്‌ക്രിപ്റ്റ് എഴുതി.…

    Read More »
  • Crime

    പോലീസ് വേഷത്തില്‍ വിലങ്ങിട്ട് വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സസ്‌പെന്‍ഷനിലായ പോലീസുകാരനടക്കം 2 പേര്‍ അറസ്റ്റില്‍

    തിരുവനന്തപുരം: കാട്ടാക്കടയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. പോലീസുകാരാനായ നെടുമങ്ങാട് സ്വദേശി വിനീത്, സുഹൃത്ത് അരുണ്‍ എന്നിവരാണ് അറസ്റ്റിലായത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ വിനീത് സസ്‌പെന്‍ഷനിലായിരുന്നു. ടൈല്‍സ് കട നടത്തി നഷ്ടത്തിലായ വിനീത് പണത്തിന് വേണ്ടിയാണ് പൂവച്ചലിലെ വ്യാപാരിയും സോണി ഏജന്‍സീസ് ഉടമയുമായ മുജീബിനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. മറ്റൊരു പോലീസുകാരന്റെ കാറാണ് തട്ടികൊണ്ട് പോകാന്‍ വാടകക്കെടുത്തത്. ഈ കാറും കാട്ടാക്കട പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹന പരിശോധനക്കെന്ന പേരിലാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി പോലീസ് വേഷത്തിലെത്തിയ പ്രതികള്‍ ഇലക്ട്രോണിക് സ്ഥാപന ഉടമയായ മുജീബിന്റെ കാര്‍ കൈ കാണിച്ചു നിര്‍ത്തിയത്. ഡോര്‍ തുറക്കാന്‍ ആവശ്യപ്പെട്ട സംഘം മുജീബിന്റെ കൈയില്‍ വിലങ്ങുവച്ച് കാറിന്റെ സ്റ്റിയറിംഗില്‍ ബന്ധിക്കുകയായിരുന്നു. കാറിന്റെ താക്കോലെടുത്ത് ലോക്ക് ചെയ്ത് കീ കാറില്‍ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു. ഇതോടെ മുജീബ് കാറിന്റെ ഹോണ്‍ നിറുത്താതെ മുഴക്കി. ശബ്ദം കേട്ട് പരിസരവാസികള്‍ ഓടിക്കൂടിയപ്പോഴാണ് മുജീബ് കുടുങ്ങി കിടക്കുന്നത്…

    Read More »
  • Kerala

    പത്തനംതിട്ട ജില്ലയിൽ‍ കെഎസ്‌ആര്‍ടിസിയുടെ ആദ്യ ഗ്രാമവണ്ടി റാന്നി  പെരുനാട് പഞ്ചായത്തില്‍ ഓടും

    പത്തനംതിട്ട.കെഎസ്‌ആര്‍ടിസിയുടെ ആദ്യ ഗ്രാമവണ്ടി റാന്നി പെരുനാട് പഞ്ചായത്തില്‍ ഓടും. ജൂലൈ ആദ്യമാകും പഞ്ചായത്തിലെ ഉള്‍പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഗ്രാമവണ്ടി ഓടിത്തുടങ്ങുക.   അറയാഞ്ഞിലിമണ്‍, പമ്ബാവാലി, കിസുമം, നാറാണംതോട്, ഇലവുങ്കല്‍ , ളാഹ, പുതുക്കട, മഠത്തുംമൂഴി, പെരുനാട് മാര്‍ക്കറ്റ്, മുക്കം അലിമുക്ക് എന്നിങ്ങനെയാണ് സര്‍വീസ് റൂട്ട് നിശ്ചയിട്ടുള്ളത്.   ദിവസവും രാവിലെ അറയാഞ്ഞിലിമണ്ണില്‍ നിന്നാണ് സര്‍വീസ് തുടങ്ങുക.രാത്രി വാഹനം നിര്‍ത്തിയിടുന്നതിനടക്കമുള്ള സൗകര്യം പഞ്ചായത്ത് നല്‍കും. ഗ്രാമവണ്ടി പെരുനാട് പഞ്ചായത്ത് എന്ന പേരിലാകും ബസ്. ഡീസലിന്റെ ബില്ല് പഞ്ചായത്ത് വഹിക്കും. ബസ് ജീവനക്കാരുടെ ശമ്ബളവും വാഹനത്തിന്റെ അറ്റക്കുറ്റപ്പണിയും കെഎസ്‌ആര്‍ടിസി വഹിക്കും.     ബസില്‍ പരസ്യം ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ടാകും. പരസ്യത്തില്‍ നിന്നുള്ള വരുമാനം അതത് തദ്ദേശസ്ഥാപനങ്ങള്‍ക്കാണ്. ഇതു വഴി വാഹനത്തിന്റെ ഇന്ധനചെലവും കണ്ടെത്താം. ഉള്‍പ്രദേശങ്ങളില്‍ തീരെ യാത്രാ സൗകര്യമില്ലാത്ത മേഖലയിലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഗ്രാമവണ്ടി പദ്ധതി ആവിഷ്ക്കരിച്ചത്.

    Read More »
  • Crime

    സാമൂഹികമാധ്യമത്തില്‍ സ്ത്രീ ചമഞ്ഞ് തട്ടിപ്പ്; പലപ്പോഴായി വാങ്ങിയത് ആറുലക്ഷം

    കണ്ണൂര്‍: സാമൂഹികമാധ്യമത്തില്‍ സ്ത്രീ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍ പിടിയിില്‍. ഗൂഡല്ലൂരിലെ ഉബൈദുള്ള(37)യെയാണ് കൊളവല്ലൂര്‍ പോലീസ് സംഘം മേപ്പാടി അടിവാരത്തെ വീട്ടില്‍നിന്ന് അറസ്റ്റുചെയ്തത്. കടവത്തൂര്‍ സ്വദേശി എന്‍.കെ.മുഹമ്മദാണ് പരാതിക്കാരന്‍. ഷംന എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. 2019-ലാണ് ഷംന എന്ന വ്യാജ പ്രൊഫൈലിലെ ടെക്സ്റ്റ് മെസേജിലൂടെ ഉബൈദുള്ളയുമായി മുഹമ്മദ് പരിചയപ്പെടുന്നത്. കൂടുതല്‍ അടുത്തതോടെ പ്രത്യേക കോഴ്സിന്റെ പേര് പറഞ്ഞ് സെമസ്റ്റര്‍ ഫീസടയ്ക്കാനായി പണം ആവശ്യപ്പെട്ടു. തുടര്‍ന്ന് പലതവണയായി ആറ് ലക്ഷം രൂപയാണ് ഉബൈദുള്ള തട്ടിയെടുത്തത്. ഒരു വര്‍ഷ കാലാവധിയും പറഞ്ഞിരുന്നു. കാലാവധി കഴിഞ്ഞിട്ടും പണം തിരികെ കിട്ടാതായതോടെയാണ് മുഹമ്മദ് കൊളവല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയത്. ബാങ്ക് അക്കൗണ്ട് വിവരങ്ങളെടുത്ത് നടത്തിയ അന്വേഷണത്തിലാണ് യഥാര്‍ഥ പ്രതിയിലെത്തിയത്. താമരശ്ശേരി പോലീസിന്റെ സഹകരണവും പ്രതിയെ പിടികൂടാന്‍ സഹായകമായി. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Read More »
Back to top button
error: