CrimeNEWS

മുറിവ് ഡ്രസ് ചെയ്യാനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; നഴ്സിങ് അസിസ്റ്റന്റ് റിമാന്‍ഡില്‍

കണ്ണൂര്‍: കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നഴ്സിങ് അസിസ്റ്റന്റ് അറസ്റ്റില്‍. കൂത്തുപറമ്പ് ഗവ. താലൂക്ക് ആശുപത്രി നഴ്സിങ് അസിസ്റ്റന്റ് മണത്തണയിലെ കൊച്ചുകണ്ടത്തില്‍ ഡാനിയലാ (47) ണ് പിടിയിലായത്. മുറിവ് ഡ്രസ് ചെയ്യാനെത്തിയ 23 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്.

ഞായറാഴ്ച പകല്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു യുവതി. മുറിവ് കെട്ടുന്ന മുറിയില്‍ വെച്ചായിരുന്നു അതിക്രമം. യുവതിയോട് അശ്ലീല ഭാഷയില്‍ സംസാരിക്കുകയും ലൈംഗീക ഉദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നുമാണ് പരാതി. ഇതേതുടര്‍ന്ന് മുറിയില്‍ നിന്ന് ഇറങ്ങിപ്പോയ യുവതി സഖി വണ്‍ സ്റ്റോപ് സെന്ററിന്റെ ഹെല്‍പ് ലൈന്‍ നമ്പറില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന്, ആശുപത്രിയിലെ മുറിവ് വെച്ചു കെട്ടുന്ന മുറിയില്‍ വെച്ച് പീഡിപ്പിച്ചതിനെ തുടര്‍ന്ന് സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍നിന്നു പോലീസിനെ അറിയിച്ച് യുവതി കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിനു പിന്നാലെ കൂത്തുപറമ്പ് പോലീസ് പ്രാഥമിക അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Signature-ad

സാധാരണ പോലെ തിങ്കളാഴ്ച രാവിലെ ജോലിക്ക് എത്തിയ പ്രതിയെ ആശുപത്രിയില്‍ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡാനിയേലിനെ വൈദ്യ പരിശോധനയ്ക്കുശേഷം കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തിന്റെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനായി പോലീസ് ആശുപത്രിയിലെ സി.സി. ടിവി ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: