KeralaNEWS

രാവിലെ പിതാവിന്റെ ലോട്ടറിക്കടയില്‍ നിന്ന് ടിക്കറ്റ് എടുത്തു; വൈകിട്ട് മകള്‍ക്ക് ഒന്നാം സമ്മാനം

ആലപ്പുഴ: പിതാവിന്റെ ലോട്ടറിക്കടയില്‍ നിന്ന് ടിക്കറ്റ് എടുത്ത മകള്‍ക്ക് ഒന്നാം സമ്മാനം. രാവിലെ എടുത്ത ടിക്കറ്റിന് വൈകിട്ട് സമ്മാനം ലഭിച്ചതിലെ ആഹ്ലാദത്തിലാണ് കുടുംബം. അരൂര്‍ നെട്ടേശേരില്‍ എന്‍.ജെ. അഗസ്റ്റിന്റെ മകള്‍ ആഷ്ലിയെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. ഇന്ന് നറുക്കെടുത്ത സംസ്ഥാന ഭാഗ്യക്കുറിയുടെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയാണ് ആഷ്ലിക്ക് അടിച്ചത്.

SG 883030 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. SS സ്ത്രീ ശക്തി 371 ലോട്ടറി നറുക്കെടുപ്പിലാണ് ഒന്നാം സമ്മാനം. പത്ത് വര്‍ഷമായി അരൂര്‍ ക്ഷേത്രം കവലയ്ക്ക് സമീപം ദേശീയപാതയോരത്ത് ലോട്ടറി വില്‍പന നടത്തുകയാണ് അഗസ്റ്റിന്‍. എല്ലാ ആഴ്ചകളിലെ ചൊവ്വാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. 8000 രൂപയാണ് സമാശ്വാസ സമ്മാനം. 40 രൂപയാണ് ഭാഗ്യക്കുറിയുടെ വില.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: