KeralaNEWS

വൈദ്യുതി വേലിയില്‍നിന്ന് കാട്ടാനയ്ക്കു ഷോക്കേറ്റു; ഫ്യൂസ് ഊരി നാട്ടുകാര്‍ രക്ഷിച്ചു

മലപ്പുറം:നിലമ്പൂരില്‍ കൃഷിയിടത്തിലിറങ്ങിയ കാട്ടാനയ്ക്ക് വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റു. വൈദ്യുതാഘാതമേറ്റ് മണിക്കൂറുകളോളം കിടന്ന കാട്ടാനയെ, നാട്ടുകാരെത്തി ഫ്യൂസ് ഊരിമാറ്റി രക്ഷപ്പെടുത്തി. കാട്ടാന പിന്നീട് കാട്ടിലേക്ക് തിരിച്ചുപോയി.

കരിമ്പുഴയുടെ പുറംമ്പോക്ക് ഭാഗത്ത് സ്വകാര്യ വ്യക്തി സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നാണ് കാട്ടാനക്ക് വൈദ്യുതി ആഘാതമേറ്റത്. കരിമ്പുഴ കുറുന്തോട്ടിമണ്ണ പ്രദേശത്ത് കൂടിയാണ് കാട്ടാന ജനവാസ മേഖലയിലേക്ക് എത്തിയത്.

Signature-ad

രക്ഷപ്പെട്ട ശേഷം സമീപത്തെ റോഡില്‍ നിലയുറപ്പിച്ച ആന അതു വഴി വന്ന കാറിന് നേരെ ചീറിയടുത്തു. കാര്‍ പിന്നോട്ട് എടുത്ത് കാര്‍ യാത്രക്കാര്‍ രക്ഷപ്പെടുകയുമായിരുന്നു. നാട്ടുകാര്‍ വിവരമറിയച്ചതോടെ ആര്‍ആര്‍ടി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് കരിമ്പുഴ പാലത്തിന് സമീപം കാട്ടാനയെ വനത്തിലേക്ക് കയറ്റി വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: