തൃശ്ശൂർ: വിയ്യൂർ സബ് ജയിലില്‍ കൊലക്കേസില്‍ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ചു. തൃശൂര്‍ ചെറുതുരുത്തി കോഴിമാംപറമ്പ് സ്വദേശി ഷിയാദ് (40) ആണ് മരിച്ചത്. ഇന്നലെ അർധരാത്രി 12 മണിയോടെ ഷിയാദിന് ശാരീരിക അസ്വസ്ഥത ഉണ്ടായിരുന്നു. തുടർന്ന് ജയിലധികൃതർ തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്ന് മുതലാണ് ഷിയാദ് റിമാന്റിലായത്. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ സുബ്രഹ്മണ്യൻ എന്നയാളെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഷിയാദ്. പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഷിയാദിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
Related Articles
ഇസ്രയേല്‍ ലബനന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ബൈഡന്; പിന്നാലെ ലബനനില്‍ ഇസ്രയേല്‍ ആക്രമണം
November 27, 2024
”തിടുക്കപ്പെട്ട് ഇന്‍ക്വസ്റ്റ് നടത്തി, പൊലീസിനെ വിശ്വസിക്കാനാവില്ല; നവീന്‍ബാബുവിന്റേത് കൊലപാതകമെന്ന് സംശയം”
November 26, 2024