കൊച്ചി: ചേരാനെല്ലൂരില്‍ കാര്‍ വര്‍ക്ക് ഷോപ്പ് സ്ഥാപനം കത്തി നശിച്ചു. സിഗ്നല്‍ ജംഗ്ഷന് സമീപമുള്ള ബിആര്‍എസ് ഓട്ടോസിലെ 20 ഓളം കാറുകളാണ് കത്തി നശിച്ചത്. ചേരാനെല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. പുലര്‍ച്ചെ ഉണ്ടായ തീപിടുത്തം ഏലൂര്‍, പറവൂര്‍, ആലുവ, ഗാന്ധിനഗര്‍ തൃക്കാക്കര എന്നിവടങ്ങളില്‍ നിന്ന് ആറ് ഫയര്‍ഫോഴ്സ് യൂണിറ്റ് സംഘം എത്തിയാണ് അണച്ചത്. വര്‍ക്ക് ഷോപ്പിന്റെ പിറക് വശത്താണ് തീ ആദ്യം കണ്ടത്. രണ്ട് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്നാണ് നിഗമനം.
Related Articles
കരുനാഗപ്പള്ളി ലോക്കല്‍ സമ്മേളനങ്ങളില്‍ കയ്യാങ്കളി; സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പൂട്ടിയിട്ടു
November 29, 2024
350 രൂപയുടെ ഓട്ടത്തിന് 420 രൂപ ചോദിച്ചു, മന്ത്രിക്ക് പരാതി; വീട്ടിലെത്തി പൊക്കി എംവിഡി, ഓട്ടോ ഡ്രൈവര്‍ക്ക് 5500 രൂപ പിഴ
November 29, 2024
സ്ത്രീകള്‍ ചിതറിയോടിയത് ആനയെ കണ്ട്, 14 മണിക്കൂര്‍ നീണ്ട തിരച്ചില്‍; ഒടുവില്‍ ആശ്വാസം
November 29, 2024
Check Also
Close