Month: June 2023
-
India
‘കണവന്‍ കണ്‍കണ്ട ദൈവം’! വിവാഹം കഴിഞ്ഞ് 20-ാം ദിവസം കാമുകനൊപ്പം ഭാര്യയെ ‘ഒളിച്ചോടിച്ച്’ ഭര്‍ത്താവ്
മുംബൈ: വിവാഹം കഴിഞ്ഞ് ഇരുപതാം ദിവസം ഭാര്യയെ കാമുകനോടൊപ്പം പോകാന്‍ സഹായിച്ച് ഭര്‍ത്താവ്! സത്താറ ജില്ലയിലെ ബീച്ച്കിലയിലാണ് സംഭവം. വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് വിവാഹത്തിന് സമ്മതിച്ചതെന്ന് പ്രിയങ്കകുമാരി ഭര്‍ത്താവ് സനോജ് കുമാറിനോട് തുറന്നുപറയുകയായിരുന്നു. തുടര്‍ന്നാണ് കാമുകനോടൊപ്പം പോകാന്‍ ഭര്‍ത്താവ് അനുവാദം നല്‍കിയത്. മേയ് 10 നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. എന്നാല്‍, കുറച്ച് ദിവസങ്ങള്‍ക്കകം ഭാര്യ സന്തുഷ്ടയല്ലെന്ന സനോജിന് മനസിലായി. തുടര്‍ന്ന് ചോദിച്ചപ്പോള്‍ മറ്റൊരു യുവാവുമായി പ്രണയത്തിലാണെന്നും വീട്ടുകാരുടെ നിര്‍ബന്ധപ്രകാരമാണ് ഇതിന് സമ്മതിച്ചത് എന്നും ഇവര്‍ പറഞ്ഞു. പ്രിയങ്കയുടെ സങ്കടം തിരിച്ചറിഞ്ഞ സനോജ്, അവരെ കാമുകന്‍ ജിതേന്ദ്രയ്‌ക്കൊപ്പം പറഞ്ഞുവിട്ടു. എന്നാല്‍, ഇരുവരെയും പിടികൂടി നാട്ടുകാര്‍ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെയും വീട്ടുകാരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഈ ബന്ധത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും തനിക്ക് എതിര്‍പ്പില്ലെന്നും സനോജ് പറഞ്ഞുവെന്ന് പോലീസ് അറിയിച്ചു.
Read More » -
LIFE
പ്രതിച്ഛായ മോശമാക്കി; വെബ് സീരിസ് ‘സ്കൂപ്പ്’ നിരോധിക്കണമെന്ന അധോലോക നേതാവ് ഛോട്ടാ രാജന്റെ ആവശ്യം നിരസിച്ച് കോടതി
മുംബൈ: നെറ്റ്ഫ്ലിക്സിൽ റിലീസായ വെബ് സീരിസ് ‘സ്കൂപ്പ്’ നിരോധിക്കണം എന്ന ആവശ്യപ്പെട്ട് അധോലോക നേതാവ് ഛോട്ടാ രാജൻ നൽകിയ ഹർജി ബോംബെ ഹൈക്കോടതി വെള്ളിയാഴ്ച നിരസിച്ചു. അടിയന്തരമായി നിരോധനം നൽകണം എന്ന ആവശ്യമാണ് ബോംബെ ഹൈക്കോടതി അവധിക്കാല ബെഞ്ച് ജസ്റ്റിസ് എസ്.ജി ദീഗെ നിരാകരിച്ചത്. വെബ് സീരിസ് ഇതിനകം റിലീസായി കഴിഞ്ഞെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ സ്കൂപ്പിൻറെ സംവിധായകൻ ഹൻസൽ മേത്തയും സീരീസ് റിലീസ് ചെയ്ത നെറ്റ്ഫ്ലിക്സ് എന്റർടൈൻമെന്റ് സർവീസസ് ഇന്ത്യയ്ക്കും ഷോ നിർമ്മാതാക്കൾക്കും രാജന്റെ ഹർജിയിൽ ജൂൺ 7-നകം സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. തന്റെ മുൻകൂർ അനുമതിയില്ലാതെ ‘തൻറെ വ്യക്തിത്വത്തെയും പ്രതിച്ഛായയെയും മോശമാക്കിയെന്ന് ആരോപിച്ചാണ് ഛോട്ടാ രാജൻ കോടതിയിൽ ഹർജി നൽകിയത്. ഒരു വ്യക്തിയുടെ അവകാശങ്ങളുടെ ലംഘനവും, അപകീർത്തിപ്പെടുത്തുന്നതുമാണ് ഇതെന്നാണ് ജയിലിൽ കഴിയുന്ന അധോലോക നേതാവ് ഛോട്ടാ രാജൻ വ്യാഴാഴ്ച കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞത്. എന്നാൽ വെബ് സീരിസ് ഇതിനകം റിലീസ് ചെയ്തെന്നും. ഈ വെബ്…
Read More » -
LIFE
ഹോളിവുഡ് സൂപ്പർസ്റ്റാർ ലിയോനാർഡോ ഡികാപ്രിയോയുടെ പുതിയ കാമുകി ഇന്ത്യന്‍ വംശജ നീലം ഗില്‍ ?
ലണ്ടന്‍: ഹോളിവുഡ് സൂപ്പർസ്റ്റാർ ലിയോനാർഡോ ഡികാപ്രിയോ ഇന്ത്യന്‍ വംശജയായ മോഡലുമായി ഡേറ്റിംഗിലാണ് എന്ന് ഗോസിപ്പുകള്‍. ഇരുവരെയും ഒന്നിച്ച് പലപ്രവാശ്യമാണ് ഒരാഴ്ചയ്ക്കുള്ളില്‍ കണ്ടത് എന്നാണ് ഹോളിവുഡ് മാധ്യമങ്ങളില്‍ അടക്കം വന്ന റിപ്പോര്‍ട്ട് . പ്രശസ്തമായ കാൻ ഫിലിം ഫെസ്റ്റിവലിൽ നീലം ഗില്ലും ലിയോനാർഡോ ഡികാപ്രിയോയും ഒരുമിച്ച് എത്തിയതോടെയാണ് ഡേറ്റിംഗ് റൂമറുകള്‍ പരന്നത്. അടുത്തിടെ ഇരുവരും ലണ്ടനിലെ ചിൽട്ടേൺ ഫയർഹൗസിലും ഒന്നിച്ച് എത്തിയിരുന്നു. ഒരു ബ്രിട്ടീഷ്-പഞ്ചാബി മോഡലാണ് നീലം ഗില്‍. 28 വയസാണ് ഇവരുടെ പ്രായം. മോഡലിംഗ് രംഗത്ത് വര്‍ഷങ്ങളായി സജീവമാണ് നീലം. രണ്ട് തലമുറ മുന്‍പ് പഞ്ചാബില്‍ നിന്നും ബ്രിട്ടനിലേക്ക് കുടിയേറിയവരാണ് നീലത്തിന്‍റെ കുടുംബം. 14-ാം വയസ്സിൽ മോഡലിംഗ് രംഗത്തേക്ക് ചുവടുവച്ചിരുന്നു നീലം. ഫ്ലവര്‍ മൂണ്‍ കില്ലേര്‍സ് എന്ന ലിയോനാർഡോ ഡികാപ്രിയോ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ഇത്തവണത്തെ കാൻ ഫിലിം ഫെസ്റ്റിവലിലെ പ്രധാന ആകര്‍ഷണമായിരുന്നു. അതിനാല്‍ തന്നെ ഈ ചിത്രത്തിലെ പ്രധാന താരമായ ലിയോനാർഡോ ഡികാപ്രിയോയ്ക്കൊപ്പം എത്തിയ നീലവും മാധ്യമ ശ്രദ്ധയിലേക്ക്…
Read More » -
Crime
മദ്യലഹരിയില്‍ അയല്‍വാസിയുടെ വീട്ടില്‍ കയറി നഗ്നതാപ്രദര്‍ശനം; ഗൃഹനാഥന്‍ അറസ്റ്റില്‍
വയനാട്: മദ്യലഹരിയില്‍ അയല്‍വാസിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി നഗ്നതാ പ്രദര്‍ശനം നടത്തിയ ആളെ പടിഞ്ഞാറത്തറ പോലീസ് അറസ്റ്റ് ചെയ്തു. കല്‍പ്പറ്റ കാവുമന്ദം കാലിക്കുനി പുതിയില്ലത്ത് ചന്ദ്രന്‍ (42) ആണ് അറസ്റ്റിലായത്. അയല്‍വാസിയുമായി ഇയാള്‍ വഴി തര്‍ക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടും ഇതുമായി ബന്ധപ്പെട്ട തര്‍ക്കം ഉടലെടുത്തതോടെ മദ്യ ലഹരിയിലായിരുന്ന ചന്ദ്രന്‍ അയല്‍വാസിയുടെ വീട്ടില്‍ കയറി ബഹളം വെക്കുകയും, അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയുന്നു. ഇത് ചോദ്യം ചെയ്ത സ്ത്രീയെ പിടിച്ചു തള്ളുകയും തുടര്‍ന്ന് നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നുവെന്നുമാണ് പരാതി. വീട്ടുകാര്‍ വീഡിയോ പകര്‍ത്തി തെളിവടക്കം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്് ചെയ്തു. അതേസമയം, വയനാട്ടില്‍ വീട്ടമ്മയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ പന്നിവിള ലിനുഭവനില്‍ റോഷന്‍ എന്ന ലിജുവിനെ ആണ് തിരുനെല്ലി പോലീസ് മോഷണം നടന്ന് മണിക്കൂറുകള്‍ക്കകം പൊക്കിയത്. കഴിഞ്ഞ ദിവസം തോല്‍പ്പെട്ടി…
Read More » -
Kerala
അനധികൃത സ്വത്ത് സമ്പാദനം: വിഎസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്
കൊച്ചി: കോൺഗ്രസ് നേതാവ് വി.എസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്. ഇത് നാലാം തവണയാണ് അനധികൃത സ്വത്ത് സമ്പാദന കേസിൽ വിഎസ് ശിവകുമാറിന് ഇഡി നോട്ടീസ് നൽകുന്നത്. നാളെ രാവിലെ 11 ന് ഹാജരാകാനാണ് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്. വിഎസ് ശിവകുമാറിനെതിരെ ഏറെ നാളായി ഇഡി അന്വേഷണം നടത്തുന്നുണ്ട്. വിജിലൻസും പരിശോധന നടത്തിയിരുന്നു. ഏപ്രിൽ മുതൽ ഇഡി സംഘം വിഎസ് ശിവകുമാറിന് നോട്ടീസ് നൽകിയിരുന്നു. തിരുവനന്തപുരത്തെ ചില ആശുപത്രി ഇടപാടുകളടക്കം ഇഡി അന്വേഷണ പരിധിയിലുണ്ട്. മുൻപ് ഇഡി നോട്ടീസ് നൽകിയ ഘട്ടത്തിൽ വിഎസ് ശിവകുമാർ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന ഘട്ടത്തിൽ അന്വേഷണ സംഘം തന്നെ തീയ്യതി മാറ്റിയതാണെന്നാണ് മുൻ മന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞത്. തനിക്കെതിരെ എൻഫോഴ്സ്മെന്റിന് കിട്ടിയ ഊമക്കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും രാഷ്ട്രീയപ്രേരിതമാണ് ഇതെന്നുമായിരുന്നു വിഎസ് ശിവകുമാറിന്റെ കഴിഞ്ഞ ദിവസത്തെ നിലപാട്.
Read More » -
Kerala
കരുവന്നൂർ സഹകരണ തട്ടിപ്പ്: സിപിഎം നേതാക്കളിൽ നിന്നും ബാങ്ക് ജീവനക്കാരിൽ നിന്നും 126 കോടി രൂപ ഈടാക്കും
തൃശൂർ: സിപിഎം ഭരണത്തിലിരുന്ന കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ 25 പ്രതികളിൽ നിന്ന് 125.84 കോടി രൂപ ഈടാക്കാൻ നടപടി തുടങ്ങി. സിപിഎം നേതാക്കളായ 20 മുൻ ഡയറക്ടർമാരിൽ നിന്നും മുൻ സെക്രട്ടറി, മുൻ മാനേജർ, മുൻ അക്കൗണ്ടന്റ് എന്നിവർ ഉൾപ്പടെ അഞ്ച് പേരിൽ നിന്നുമാണ് തുക ഈടാക്കുക. പട്ടികയിലുള്ള 2 പേർ ജീവിച്ചിരിപ്പില്ല. ഇവരുടെ അവകാശികളെ കക്ഷി ചേർത്ത് പണം ഈടാക്കാനാണു നീക്കം. ബാങ്കിൽ തട്ടിപ്പ് നടന്ന 2011 മുതൽ 2021 വരെയുള്ള കാലത്ത് സമ്പാദിച്ച സ്വത്തുക്കളാണ് കണ്ടുകെട്ടുക. റവന്യൂ ഉദ്യോഗസ്ഥരെ ഇതിനായി നിയമിച്ച് ഉത്തരവിറക്കി. സഹകരണ വകുപ്പ് ജോയന്റ് രജിസ്ട്രാറുടെ റിപ്പോർട്ട് പ്രകാരം ജില്ലാ കളക്ടറാണ് നടപടി ആരംഭിച്ചത്.
Read More » -
Kerala
സംസ്ഥാനത്തിന് 450 എംബിബിഎസ് സീറ്റുകൾ നഷ്ടമാകും; മൂന്ന് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് എംബിബിഎസ് കോഴ്സുകൾ തുടരാനുള്ള അനുമതി നാഷണൽ മെഡിക്കൽ കമ്മിഷൻ തടഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് എംബിബിഎസ് കോഴ്സുകൾ തുടരാനുള്ള അനുമതി നാഷണൽ മെഡിക്കൽ കമ്മിഷൻ തടഞ്ഞു. നാഷണൽ മെഡിക്കൽ കൗൺസിൽ പരിശോധനയിൽ, വേണ്ട മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയ മെഡിക്കൽ കോളേജുകൾക്ക് എതിരെയാണ് നടപടി. നാഷണൽ മെഡിക്കൽ കമ്മിഷൻ, തീരുമാനം കേരള ആരോഗ്യ സർവ്വകലാശാലയെ അറിയിച്ചു. തൃശൂർ ജൂബിലി മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, തിരുവനന്തപുരം കാരക്കോണം സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ മെഡിക്കൽ കോളേജ്, ശ്രീ ഗോകുലം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നത് വരെ കോഴ്സ് തുടരാനാവില്ല. ഈ അധ്യയന വർഷത്തിൽ സീറ്റുകൾ പൂർണമായി നഷ്ടമാകാനാണ് സാധ്യത. ഇതോടെ സംസ്ഥാനത്ത് ഇത്തവണ 450 എം.ബി.ബി.എസ് സീറ്റുകൾ നഷ്ടമാകും. തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിന്റെ 100 സീറ്റുകളും, കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളേജ്, ശ്രീഗോകുലം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ 150 വീതം സീറ്റുകളുമാണ് നഷ്ടമാവുക. തിരുവനന്തപുരം എസ്.യു.ടി മെഡിക്കൽ സയൻസ് അക്കാദമിയുടെ 100 സീറ്റുകൾ അൻപതാക്കി കുറച്ചു. അധ്യാപകരുടെയും റെസിഡന്റ് ഡോക്ടർമാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കുറവ്,…
Read More » -
Crime
പാമ്പാടിയിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ
പാമ്പാടി: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര കൂതാളി ആറാട്ടുകുഴി ഭാഗത്ത് ചടയമംഗലത്ത് വീട്ടിൽ രാജേഷ് (34) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം സന്ധ്യയോടുകൂടി പാമ്പാടി ഏഴാം മൈലിൽ നിന്നും വെന്നിമലയ്ക്ക് പോകുന്ന വഴിയിലെ കലിങ്കിന് സമീപം വച്ച് ഇയാളുടെ ഭാര്യയെ മർദ്ദിക്കുകയും വഴിയിൽ കിടന്നിരുന്ന കല്ലെടുത്ത് ഇവരുടെ തലയ്ക്ക് ഇടിക്കുകയുമായിരുന്നു. ഇവർ ഒരുമിച്ച് നടന്നുവരുന്ന സമയം ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും, തുടർന്ന് ഇയാൾ ഭാര്യയെ ആക്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
Read More » -
Crime
സ്വകാര്യ ഫോട്ടോകളും മറ്റും ഉപയോഗിച്ച് വീട്ടമയെ ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് ആത്മഹത്യ; ആത്മഹത്യാ പ്രേരണാകുറ്റത്തിന് യുവാവ് അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: വീട്ടമ്മയുടെ ആത്മഹത്യയെ തുടർന്ന് പ്രേരണാ കുറ്റത്തിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് കാളിയാത്ത് വീട്ടിൽ റോണി കെ.ഡൊമിനിക് (32) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവർഷം ആത്മഹത്യ ചെയ്ത കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വീട്ടമ്മയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഇയാൾ വീട്ടമ്മയെ ഇവരുടെ സ്വകാര്യ ഫോട്ടോകളും മറ്റും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ഇതിൽ മനംനൊന്ത് വീട്ടമ്മ ആത്മഹത്യ ചെയ്തതായി കണ്ടെത്തുകയുമായിരുന്നു. തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ ആത്മഹത്യാ പ്രേരണയ്ക്ക് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read More » -
Crime
യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങി; വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ
ഏറ്റുമാനൂർ: വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ പടിഞ്ഞാറ്റും ഭാഗത്ത് പാമലമുകളേൽ വീട്ടിൽ അനന്തു എന്ന് വിളിക്കുന്ന അഭിജിത്ത് കുമാർ (24) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇയാൾ 2020-ൽ കടുത്തുരുത്തി തിരുവമ്പാടി സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ഇയാൾ കോടതിയിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയുമായിരുന്നു. കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഇത്തരത്തിൽ ഒളിവിൽ കഴിയുന്നവരെ പിടികൂടുന്നതിന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.ഐ പ്രശോഭ് കെ.കെ, സി.പി.ഓമാരായ പ്രവീൺ പി നായർ, സ്മിതേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Read More »