Month: June 2023
-
Kerala
വില വർധന:14-ാം തീയതി കോഴിക്കോട് കോഴിക്കടകൾ അടച്ചിടും
കോഴിക്കോട്: ബ്രോയിലര്‍ കോഴി ഇറച്ചിയുടെ വില വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ വില്‍പ്പന നിര്‍ത്തിവയ്ക്കേണ്ടി വരുമെന്ന് ചിക്കന്‍ വ്യാപാരി വ്യവസായി സമിതി. വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ മുഴുവന്‍ കച്ചവടക്കാരും 14-ാം തീയതി അനിശ്ചിതകാല കടയടപ്പ് സമരം നടത്തുമെന്ന് വ്യാപാരികള്‍ അറിയിച്ചു. ഉത്സവ സീസണില്‍ പോലും ഇല്ലാത്ത വിലയാണ് കാലാവസ്ഥ വ്യതിയാനത്തിന്റെ പേരില്‍ കോഴി ഇറച്ചിക്ക് ഇപ്പോള്‍ ഫാമുകള്‍ ഈടാക്കുന്നത്. ഒരു കിലോ കോഴി ഇറച്ചിക്ക് 250 രൂപയാണ് ഇപ്പോള്‍ വില്‍പ്പന വില, ഇത് ചരിത്രത്തില്‍ ഇല്ലാത്ത വിലയാണ്. ഫാമുകളുടെ ഇത്തരത്തിലുള്ള നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്നും സംഘടന ജില്ലാ പ്രസിഡന്റ് കെ.വി റഷീദ് പറഞ്ഞു.
Read More » -
India
മൺസൂൺ: കൊങ്കണ്‍ റൂട്ടിലെ ട്രെയിന്‍ സമയങ്ങളില്‍ മാറ്റം
മഴക്കാല സീസൺ മുൻനിർത്തി കൊങ്കണ്‍ റൂട്ടിലെ ട്രെയിന്‍ സമയങ്ങളില്‍ മാറ്റം വരുത്തി.ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് പുതിയ ടൈംടേബിള്‍. 24 ട്രെയിനുകളുടെ സമയക്രമമാണ് റെയില്‍വേ പുനഃക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം- ഹസ്രത് നിസാമുദീന്‍, എറണാകുളം ജങ്ഷൻ – പൂനെ ജങ്ഷൻ എക്‌സ്പ്രസ്, എറണാകുളം ജങ്ഷൻ- ഹസ്രത് നിസാമുദ്ദീൻ എക്‌സ്പ്രസ്,തിരുവനന്തപുരം സെൻട്രല്‍- നേത്രാവതി എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റം വരുന്നത്. മണ്‍സൂണ്‍ ക്രമീകരണങ്ങള്‍ക്ക് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ പുതിയ സമയക്രമം അനുസരിച്ച് യാത്ര ചെയ്യണമെന്ന് റെയില്‍വേ അറിയിച്ചു. സമയക്രമത്തില്‍ മാറ്റം വരുന്ന പ്രധാന ട്രെയിനുകള്‍ വ്യാഴാഴ്ചകളിലും ഞായറാഴ്ചകളിലും സര്‍വീസ് നടത്തുന്ന കൊച്ചുവേളി-മുംബൈ ലോകമാന്യതിലക്(12202) കൊച്ചുവേളിയില്‍നിന്ന് പകല്‍ 7.45ന് പുറപ്പെടും. രാത്രി 8.25ന് എത്തേണ്ട തിരികെയുള്ള ട്രെയിന്‍ (12201) ട്രെയിന്‍ രണ്ട് മണിക്കൂര്‍ 20 മിനിറ്റ് വൈകി 10.45ന് കൊച്ചുവേളി എത്തിച്ചേരും. തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീന്‍ (22653) തിരുവനന്തപുരത്തുനിന്ന് രാത്രി 10ന് പുറപ്പെടും. തിരികെയുള്ള ട്രെയിന്‍ (22654) രണ്ട് മണിക്കൂര്‍ അഞ്ച് മിനുട്ട്…
Read More » -
India
വീണ്ടും വീണ്ടും തീ കൊളുത്തുന്നു; മണിപ്പൂരിൽ കലാപത്തിന് ശമനമില്ല
ഇംഫാല്‍ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശന ശേഷവും കലാപത്തിന് ശമനമില്ലാതെ മണിപ്പൂർ. കാക്ചിംഗ് ജില്ലയിലെ സുഗ്നിയിലെ സ്‌കൂളിലാണ് ഇന്ന് വെടിവയ്പ്പ് ഉണ്ടായത്.സംഭവത്തിൽ അതിര്‍ത്തി രക്ഷാസേന സൈനികന്‍ കൊല്ലപ്പെടുകയും രണ്ട് അസം റൈഫിള്‍സ് ജവാന്‍മാര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ ആംബുലൻസുകള്‍ക്ക് തീവച്ച് എട്ടു വയസ്സുള്ള കുട്ടിയടക്കം മൂന്നു പേരെ ചുട്ടുകൊന്നിരുന്നു.ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ ലാംസങ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇറോയ്സെംബയിലാണ് നടുക്കുന്ന സംഭവം.നഗരത്തിലെ ആശുപത്രിയിലേക്ക് രോഗികളെ കൊണ്ടുവന്ന രണ്ടു വാഹനമാണ് ആക്രമിക്കപ്പെട്ടത്. തിങ്കള്‍ രാവിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ കാങ്ചുപ്പില്‍ സായുധ സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു. മെയ് മൂന്നിന് ആരംഭിച്ച കലാപം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനശേഷവും രൂക്ഷമായി തുടരുകയാണ്.ഞായറാഴ്ച പുലര്‍ച്ചെ കാക്ചിങ് ജില്ലയില്‍ രണ്ടു ഗ്രാമത്തിന് തീയിട്ട അക്രമികള്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ വീടും തകര്‍ത്തിരുന്നു. മണിപ്പൂരിലെ വംശീയ സംഘര്‍ഷങ്ങളില്‍ ഇതുവരെ 90ലധികം പേര്‍ കൊല്ലപ്പെടുകയും 310 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു മാസം മുമ്ബാണ് വിവിധ…
Read More » -
India
ഇനി കീഴെ ഇറങ്ങരുത്;അരിക്കൊമ്പനെ മേലെ കൊടയാര്‍ വനത്തില്‍ തുറന്നുവിട്ടു
കന്യാകുമാരി:തേനിയില്‍ നിന്ന് മയക്ക് വെടിവച്ച് പിടികൂടിയ അരിക്കൊമ്ബനെ കന്യാകുമാരി അതിര്‍ത്തിയിലെ മേലെ കൊടയാര്‍ വനത്തില്‍ വിട്ടയച്ചു. അരിക്കൊമ്ബൻ ജനവാസ മേഖലയില്‍ തിരിച്ചെത്തില്ലെന്നും പൂര്‍ണ ആരോഗ്യവാനെന്നും തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.മേലെ കൊടയാര്‍ വനത്തിലെ പുതിയ ആവാസ വ്യവസ്ഥയുമായി അരിക്കൊമ്ബന് വേഗത്തില്‍ പൊരുത്തപ്പെടാനാകുമെന്നും ധാരാളം വെള്ളവും തീറ്റയും ലഭിക്കുന്ന വനമേഖലയായത് കൊണ്ട് തന്നെ ജനവാസ മേഖലകളിലേക്ക് തിരിച്ചെത്താനുള്ള സാധ്യതയില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അരിക്കൊമ്ബന്‍ വീണ്ടും ജനവാസ മേഖലയിലേക്ക് എത്തുമോയെന്ന ജനങ്ങളുടെ ആശങ്കയെ കുറിച്ച് ചോദിച്ചപ്പോള്‍ വെള്ളം ധാരാളം ലഭിക്കുന്ന വന മേഖലയാണെന്നും തീറ്റ തേടാന്‍ അനുയോജ്യമായ സ്ഥലമാണിതെന്നും അതുകൊണ്ട് കൊമ്ബന്‍ വീണ്ടും ജനവാസ മേഖലയിലേക്കെത്തില്ലെന്ന് പ്രതീക്ഷിക്കാമെന്നുമാണ് തമിഴ്‌നാട് വനം വകുപ്പിന്‍റെ മറുപടി. തുമ്ബിക്കൈയ്‌ക്ക് പരിക്കേറ്റ കൊമ്ബന് ചികിത്സ നല്‍കിയതിന് ശേഷമാണ് വന മേഖലയില്‍ തുറന്ന് വിട്ടതെന്നും തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അരിക്കൊമ്ബന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും കൊമ്ബന് മറ്റ് ശാരീരിക പ്രയാസങ്ങളിലെന്നും തമിഴ്‌നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ…
Read More » -
Kerala
വെള്ളക്കെട്ടിൽ വീണ 15കാരൻ ഒടുവിൽ മരണത്തിനു കീഴടങ്ങി, പക്ഷേ ഡോൺ ഇനിയും മൂന്ന് പേരിലൂടെ ജീവിക്കും
വയനാട്ടിലെ ചൂരൽമലയിൽ വെള്ളക്കെട്ടിൽ വീണ് ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർഥി ഒടുവിൽ മരണത്തിനു കീഴടങ്ങി.. തൃശ്ശൂർ പുല്ലൂർ ചുങ്കത്തു വീട്ടിൽ ജോസിന്റെയും സോഫിയുടെയും മകൻ ഡോൺ ഗ്രേഷ്യസാണ് ഇന്ന് രാവിലെ ആശുപതിയിൽ മരിച്ചത്. മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്ന് ഡോണിന്റെ അവയവങ്ങൾ ദാനം ചെയ്തു കരൾ, വൃക്കകൾഎന്നിവയാണ് ദാനം ചെയ്തത്. മെയ് 31 നായിരുന്നു വയനാട്ടിൽ വിനോദസഞ്ചാരത്തിന് എത്തിയ ഡോൺ ഗ്രേഷ്യസ് ഉൾപ്പെടെയുള്ള മൂന്ന് വിദ്യാർത്ഥികൾ ചൂരൽമല പുഴയിലെ വെള്ളക്കെട്ടിൽ അകപ്പെട്ടത്. തുടർന്ന് ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് രാവിലെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് മാതാപിതാക്കൾ അവയവദാനത്തിന്റെ തീരുമാനം ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. ഇരിങ്ങാലക്കുട ഡോൺബോസ്കോ സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന ഡോൺ ഗ്രേഷ്യസ് കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. നാടിനടുത്ത് ഈയിടെ നടന്ന അപകടത്തിൽ മരിച്ച ഒരു വ്യക്തിയുടെ അവയവങ്ങൾ ദാനം ചെയ്ത വാർത്ത അറിഞ്ഞ ഡോൺ തനിക്കും…
Read More » -
Kerala
ഡോക്ടറെയും ആരോഗ്യ പ്രവര്‍ത്തകരെയും മര്‍ദ്ദിച്ച യുവാവ് അറസ്റ്റിൽ
പാലക്കാട്: ഡോക്ടറെയും ആരോഗ്യ പ്രവര്‍ത്തകരെയും മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍. പാലക്കാട് വടക്കഞ്ചേരി ഇ.കെ നായനാര്‍ സഹകരണ ആശുപത്രിയിലെ ഡോക്ടറെയും മറ്റ് ജീവനക്കാരെയും മർദ്ദിച്ച പന്നിയങ്കര അമ്ബലപറമ്ബ് സ്വദേശി അജീഷിനെയാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷക്കായി പുതുതായി കൊണ്ടുവന്ന ഓര്‍ഡിനൻസ് പ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ് ചെയ്തത്.മറ്റൊരു രോഗിയോടൊപ്പം എത്തിയതായിരുന്നു ഇയാൾ.
Read More » -
Kerala
മന്ത്രവാദ ചികിത്സയുടെ പേരിൽ പെണ്‍കുട്ടിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ
എടവണ്ണ: കുടുംബത്തില്‍ ദുര്‍മരണം നടക്കുന്നത് തടയാമെന്ന് വിശ്വസിപ്പിച്ച് മന്ത്രവാദ ചികിത്സ നടത്തി പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍. എടവണ്ണ സ്വദേശി ഷിജു (35) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 29നാണ് സംഭവം നടക്കുന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചാണ് മന്ത്രവാദവും തുടര്‍ന്ന് പീഡനവും നടന്നത്.കഴിഞ്ഞ ദിവസം പെണ്‍കുട്ടി സ്കൂളിൽ അധ്യാപികയോട് ഇക്കാര്യം വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. അധ്യാപികയാണ് ചൈല്‍ഡ് ലൈനിലും എടവണ്ണ പോലീസിലും വിവരമറിയിച്ചത്. തുടർന്നായിരുന്നു അറസ്റ്റ്.
Read More » -
Kerala
അമൽ ജ്യോതി കോളജിലെ പ്രശ്‍നം പരിഹരിക്കാൻ സർക്കാർ ഇടപെടൽ; മന്ത്രിമാരുടെ സംഘം നാളെ കോളജിലേക്ക്
കോട്ടയം: അമൽ ജ്യോതി കോളേജിലെ പ്രശ്‍നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും സഹകരണ മന്ത്രി വിഎൻ വാസവനും നാളെ കോളേജിൽ എത്തും. കോളേജ് അധികൃതരുമായി 10 മണിക്ക് ചർച്ച നടത്തും. സാങ്കേതിക സർവകലാശാലയിൽ നിന്നും രണ്ടംഗ അന്വേഷണ കമ്മീഷനും നാളെ നേരിട്ട് കോളേജിലെത്തി തെളിവെടുപ്പ് നടത്തും. ഇന്നും വിദ്യാർത്ഥികൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്ന സാഹചര്യത്തിലാണ് നടപടി. ഇക്കാര്യം മന്ത്രി ആർ ബിന്ദുവാണ് അറിയിച്ചത്. ബിരുദ വിദ്യാർത്ഥിയുടെ ആത്മഹത്യയെ തുടർന്നുള്ള വിദ്യാർഥി പ്രക്ഷോഭത്തിൽ കലുഷിതമായിരിക്കുകയാണ് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ്. ക്യാമ്പസിനുള്ളിൽ കയറിയ പൊലീസ്, മാനേജ്മെന്റ് നിർദ്ദേശ പ്രകാരം വിദ്യാർഥികളെ മർദ്ദിച്ചെന്ന പരാതി, നാടകീയ രംഗങ്ങൾക്കാണ് വഴിവച്ചത്. സർക്കാർ ചീഫ് വിപ്പ് എൻ ജയരാജിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയും പൊളിഞ്ഞിരുന്നു. ഇതോടെയാണ് രണ്ടു മന്ത്രിമാർ നാളെ ക്യാമ്പസിൽ നേരിട്ടെത്തി ഇരു വിഭാഗവുമായും സംസാരിക്കാൻ തീരുമാനിച്ചത്. ചീഫ് വിപ്പിന്റെ സാന്നിധ്യത്തിൽ പ്രശ്നം പരിഹരിക്കാൻ ചർച്ച പൂർത്തിയായതിനു…
Read More » -
രാജ്യത്തെ ഇരുന്നൂറ് മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 42 കോളജുകൾ സംസ്ഥാനത്ത്; കേരളം ചരിത്രനേട്ടത്തിലേക്ക് ഉയർന്നിരിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു
തിരുവനന്തപുരം: രാജ്യത്തെ ഇരുന്നൂറ് മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 42 കോളജുകൾ സംസ്ഥാനത്ത് നിന്നാണെന്ന ചരിത്രനേട്ടത്തിലേക്ക് ഉയർന്നിരിക്കുകയാണ് കേരളമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. എൻഐആർഎഫ് റാങ്കിങ്ങിൽ വൻ നേട്ടമാണ് കേരളം പേരിലെഴുതി ചേർത്തിരിക്കുന്നത്. രാജ്യത്തെ മികച്ച കോളേജുകളുടെ ആദ്യത്തെ നൂറു റാങ്കിൽ സംസ്ഥാനത്തെ 14 കോളജുകൾ ഇടം പിടിച്ചു. ഇരുപത്തിനാലാം റാങ്ക് നേടിയ കേരള സർവ്വകലാശാലയടക്കം ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ നാല് സർവ്വകലാശാലകൾ (കേരള, എംജി, കുസാറ്റ്, കാലിക്കറ്റ്) മികച്ച സർവ്വകലാശാലകളുടെ പട്ടികയിൽ ആദ്യ നൂറിൽ ഇടം നേടി. രാജ്യത്തെ മുഴുവൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പരിഗണിക്കുന്ന ഓവർഓൾ വിഭാഗത്തിലും നമ്മുടെ മൂന്ന് സർവ്വകലാശാലകൾ (കേരള, എംജി, കുസാറ്റ്) ഇടംപിടിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളർച്ചക്ക് എൽഡിഎഫ് സർക്കാർ നൽകുന്ന മികച്ച പിന്തുണയുടെയും ആസൂത്രണങ്ങളുടെയും ഒരുക്കുന്ന പശ്ചാത്തലസൗകര്യ സംവിധാനങ്ങളുടെയും ഗുണഫലമാണീ നേട്ടങ്ങൾ. കേരളത്തിന്റെ അഭിമാനം വീണ്ടുമുയർത്തി നമ്മുടെ സർവ്വകലാശാലകളും കലാലയങ്ങളും കൈവരിച്ച നേട്ടങ്ങൾക്ക് മുഴുവൻ സർവ്വകലാശാലാ സാരഥികൾക്കും അക്കാദമിക്…
Read More » -
NEWS
പണം ഇങ്ങോട്ട് തരും; പോകുന്നോ ഇറ്റലിയിലേക്ക്
നാൽപ്പത് വയസ്സിൽ താഴെയുള്ളവരെ ഇറ്റലി വിളിക്കുന്നു.വെറുതയല്ല, പണം ഇങ്ങോട്ട് തന്നിട്ടുതന്നെയാണ് വരാൻ പറയുന്നത്.വിദഗ്ദരായ തൊഴിലാളികളെയും മാനവവിഭവ ശേഷിയേയും തങ്ങളുടെ രാജ്യത്തെത്തിക്കുക, അപകടകരമായ വിധത്തില്‍ കുറയുന്ന ജനസംഖ്യ വര്‍ധിപ്പിച്ച് നഗരങ്ങളെ ആള്‍ത്താമസമുള്ളതാക്കുക എന്നിങ്ങനെ വ്യത്യസ്തമായ ലക്ഷ്യങ്ങളാണ് ഇതിനു പിന്നിലുള്ളത്. ഉന്നത വിദ്യാഭ്യാസം, ജോലി സാധ്യതകള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ച് യുവാക്കള്‍ മറ്റു നഗരങ്ങളിലേക്ക് ചേക്കേറിയപ്പോള്‍ ഇറ്റലിയിലെ പല പട്ടണങ്ങളിലും ജനസംഖ്യ കുറയുകയും പ്രായമായവര്‍ മാത്രം ഇവിടെ അവശേഷിക്കുകയും ചെയ്തു. ഈ സ്ഥിതി മാറ്റിയെടുക്കുന്നതിനും കൂടുതല്‍ ആളുകളെ സ്ഥിരതാമസത്തിനായി ക്ഷണിക്കുന്നതിനുമാണ് ഇത്തരം റീലൊക്കേഷൻ പദ്ധതികള്‍ നഗരങ്ങള്‍ പ്രഖ്യാപിക്കുന്നത്.മാത്രമല്ല, പുതിയ താമസക്കാര്‍ക്ക് പണം നല്കുന്നതടക്കമുള്ള ഓഫറുകളാണ് ഇറ്റലി മുന്നോട്ട് വച്ചിരിക്കുന്നതും. പ്രസീച്ചെ, ഇറ്റലി പൂലിയ(Puglia) എന്ന പ്രദേശത്തിനടുത്തായി സ്ഥിതി ചെയ്യുന്ന പ്രസീച്ചെ (Presicce) എന്ന നഗരം ഇവിടേക്ക് പുതിയ താമസക്കാരെ ക്ഷണിക്കുകയാണ്. അപൂലിയ എന്നും പൂലിയ എന്നും അറിയപ്പെടുന്ന ഈ നഗരം ഇറ്റലിയുടെ ബൂട്ട് എന്നാണ് അറിയപ്പെടുന്നത്. നൂറുകണക്കിന് കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന മെഡിറ്ററേനിയൻ കടല്‍ത്തീരങ്ങള്‍ക്കും…
Read More »