KeralaNEWS

ഡോക്ടറെയും ആരോഗ്യ പ്രവര്‍ത്തകരെയും മര്‍ദ്ദിച്ച യുവാവ് അറസ്റ്റിൽ

പാലക്കാട്: ഡോക്ടറെയും ആരോഗ്യ പ്രവര്‍ത്തകരെയും മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍.
പാലക്കാട് വടക്കഞ്ചേരി ഇ.കെ നായനാര്‍ സഹകരണ ആശുപത്രിയിലെ ഡോക്ടറെയും മറ്റ് ജീവനക്കാരെയും മർദ്ദിച്ച പന്നിയങ്കര അമ്ബലപറമ്ബ് സ്വദേശി അജീഷിനെയാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷക്കായി പുതുതായി കൊണ്ടുവന്ന ഓര്‍ഡിനൻസ് പ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ് ചെയ്തത്.മറ്റൊരു രോഗിയോടൊപ്പം എത്തിയതായിരുന്നു ഇയാൾ.

Back to top button
error: