KeralaNEWS

മന്ത്രവാദ ചികിത്സയുടെ പേരിൽ പെണ്‍കുട്ടിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

എടവണ്ണ: കുടുംബത്തില്‍ ദുര്‍മരണം നടക്കുന്നത് തടയാമെന്ന് വിശ്വസിപ്പിച്ച്‌ മന്ത്രവാദ ചികിത്സ നടത്തി പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍.

എടവണ്ണ സ്വദേശി ഷിജു (35) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 29നാണ് സംഭവം നടക്കുന്നത്.

 

Signature-ad

പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചാണ് മന്ത്രവാദവും തുടര്‍ന്ന് പീഡനവും നടന്നത്.കഴിഞ്ഞ ദിവസം പെണ്‍കുട്ടി സ്കൂളിൽ അധ്യാപികയോട് ഇക്കാര്യം വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. അധ്യാപികയാണ് ചൈല്‍ഡ് ലൈനിലും എടവണ്ണ പോലീസിലും വിവരമറിയിച്ചത്. തുടർന്നായിരുന്നു അറസ്റ്റ്.

Back to top button
error: