Month: June 2023
-
Kerala
തിരൂരിൽ തകരാറുകൾ പരിഹരിക്കാതെ നിരത്തിലിറങ്ങിയ സ്‌കൂൾ വാഹനങ്ങൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
മലപ്പുറം: തിരൂരിൽ തകരാറുകൾ പരിഹരിക്കാതെ നിരത്തിലിറങ്ങിയ സ്‌കൂൾ വാഹനങ്ങൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. വിദ്യാർത്ഥികളുടെ സുരക്ഷിതയാത്ര ഉറപ്പുവരുത്താൻ സ്‌കൂൾ ബസുകളിൽ മിന്നൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം. എൻഫോഴ്‌സ്‌മെന്റ് എംവി ഐടി അനുപ് മോഹന്റെ നേതൃത്വത്തിലാണ് തിരൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് ആദ്യഘട്ടത്തിൽ മിന്നൽ പരിശോധന നടത്തിയത്. സ്‌കൂളുകളിൽ നേരിട്ട് എത്തിയാണ് ഓരോ വാഹനവും ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. പരിശോധനയിൽ സ്പീഡ് ഗവർണർ ഇല്ലാതെയും, ഹാൻഡ് ബ്രേക്കിനും ബ്രേക്കിനും എയർ ബ്രേക്കിനും തകരാർ കണ്ടെത്തിയ ആറ് സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കി. വരും ദിവസങ്ങളിൽ ജില്ലയിലെ വിവിധ സ്‌കൂളുകളിലെത്തി പരിശോധന കർശനമാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എംവിഐടി അനൂപ് മോഹൻ, എഎംവിഐമാരായ വി രാജേഷ്, പി കെ മനോഹരൻ, എം സലീഷ് എന്നിവരുടെ നേതൃത്വത്തിലാണ് സ്‌കൂളുകളിലെത്തി പരിശോധന നടത്തിയത്.
Read More » -
LIFE
ദിലീഷ് പോത്തനും ഒരുകൂട്ടം പുതുമുഖ താരങ്ങളും അണിനിരക്കുന്ന നിഗൂഢതകൾ നിറച്ച ‘ഒ.ബേബി’യുടെ ട്രെയിലര്‍ പുറത്തു; ചിത്രം ഈ വെള്ളിയാഴ്ച്ച റിലീസിന്
രഞ്ജൻ പ്രമോദിന്റെ സംവിധാനത്തിലുള്ള ‘ഒ.ബേബി’യുടെ ട്രെയിലർ പുറത്തുവിട്ടു. ദിലീഷ് പോത്തനും ഒരുകൂട്ടം പുതുമുഖ താരങ്ങളും അണിനിരക്കുന്ന പ്രൊജക്റ്റിലെ ഏറെ ആകാംഷ ഉണർത്തുന്ന ട്രെയിലറാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. ചിത്രം ഒരു ത്രില്ലർ സ്വഭാവത്തിലാണ് എത്തുന്നത് എന്നാണ് ‘ഒ.ബേബി’യുടെ ടീസറും ട്രെയിലറും നൽകുന്ന സൂചന. പ്രാർത്ഥന ഇന്ദ്രജിത്ത് ആലപിച്ച ഗാനവും ചിത്രത്തിലേതായി ഇതിനംകം ഹിറ്റായിരുന്നു. ‘രക്ഷാധികാരി ബൈജു’വിന് ശേഷം രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘ഒ. ബേബി’യിൽ ദിലീഷ് പോത്തനാണ് നായകൻ. രഞ്ജൻ പ്രമോദിന്റെ സംവിധാനത്തിലുള്ള ചിത്രത്തിൽ ദിലീഷ് പോത്തൻ നായകനാകുന്നു എന്ന നിലയിൽ പ്രഖ്യാപനം മുതൽ തന്നെ സിനിമ ഏറെ ചർച്ചയായിരുന്നു. അരുൺ ചാലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മലയാളികൾ എക്കാലവും ഓർത്തിരിക്കുന്ന ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച രഞ്ജൻ പ്രമോദിന്റെ ‘ഒ.ബേബി’ ജൂൺ ഒമ്പതിനാണ് റിലീസ് ചെയ്യുക. നായകനാകുന്നതിനൊപ്പം ദിലീഷ് പോത്തൻ നിർമ്മാതാവുമാകുന്ന ചിത്രം എന്ന പ്രത്യേകതയും ഉണ്ട്. ദിലീഷ് പോത്തൻ, അഭിഷേക് ശശിധരൻ, പ്രമോദ് തേർവാർപ്പള്ളി എന്നിവർ ചേർന്ന് ടർടിൽ വൈൻ പ്രൊഡക്ഷൻസ്,…
Read More » -
NEWS
ബഹ്റൈനിലേക്ക് നോര്‍ക്ക റൂട്ട്സ് വഴി സ്റ്റാഫ് നഴ്സുമാരെ തിരഞ്ഞെടുക്കുന്നു
തിരുവനന്തപുരം:ബഹ്റൈനിലെ ഒരു പ്രമുഖ ആശുപത്രിയിലെക്ക് നോര്‍ക്ക റൂട്ട്സ് വഴി സ്റ്റാഫ് നഴ്സുമാരെ തിരഞ്ഞെടുക്കുന്നു. ബി.എസ്.സി / ജി.എൻ.എം. യോഗ്യതയും കുറഞ്ഞത് ഒരു വര്‍ഷം മെഡിക്കല്‍ സര്‍ജിക്കല്‍/ ഐ.സി.യു / ഓപ്പറേഷൻ തീയറ്റര്‍ പ്രവര്‍ത്തിപരിചയമുള്ള വനിതാ നഴ്സുമാര്‍ക്കും, ബി എസ് സി നഴ്സിങ്ങും എമര്‍ജൻസി/ആംബുലൻസ്/പാരാമെടിക് ഡിപ്പാര്‍ട്മെന്റുകളില്‍ പ്രവര്‍ത്തി പരിചയമുള്ള പുരുഷ നഴ്സുമാര്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കാം. അഭിമുഖം ഓണ്‍ലൈൻ മുഖേന നടത്തുന്നതാണ്. ഓണ്‍ലൈൻ അഭിമുഖത്തിന്റെ തീയതിയും സമയവും പിന്നീട് അറിയിക്കും. പ്രായപരിധി 35 വയസ്. ശമ്ബളം കുറഞ്ഞത് 350 ദിനാര്‍ ലഭിക്കും. (ഏകദേശം 76, 000 ഇന്ത്യൻ രൂപ). താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നോര്‍ക്ക റൂട്സിന്റെ വെബ്സൈറ്റായ www.norkaroots.org മുഖേന അപേക്ഷിക്കാവുന്നതാണ്.
Read More » -
LIFE
രാമനായി പ്രഭാസും രാവണനായി സെയ്ഫ് അലിഖാനും; ബഹുഭാഷാ ചിത്രം ആദിപുരുഷ് സ്‌പെഷ്യൽ ട്രെയിലർ പുറത്ത്
പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് പ്രഭാസ് നായകനാവുന്ന ബഹുഭാഷാ ചിത്രം ആദിപുരുഷ്. ഓം റാവത്ത് രാമായണത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിന്റെ സ്‌പെഷ്യൽ ട്രെയിലർ റിലീസ് ചെയ്തു. രാമനായി പ്രഭാസ് എത്തുമ്പോൾ രാവണനായി സെയ്ഫ് അലിഖാനും ചിത്രത്തിൽ എത്തുന്നു. ടി സിരീസ്, റെട്രോഫൈൽസ് എന്നീ ബാനറുകളിൽ ഭൂഷൺ കുമാർ, കൃഷൻ കുമാർ, ഓം റാവത്ത്, പ്രസാദ് സുതാർ, രാജേഷ് നായർ എന്നിവർ ചേർന്നാണ് നിർമ്മാണം. സണ്ണി സിംഗ്, ദേവ്ദത്ത നാഗെ, വൽസൽ ഷേത്ത്, സോണൽ ചൌഹാൻ, തൃപ്തി തൊറാഡ്മൽ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ബജറ്റ് 500 കോടിയാണെന്നാണ് പുറത്തെത്തിയ റിപ്പോർട്ടുകൾ. അതിന്റെ 85 ശതമാനത്തോളം റിലീസിന് മുൻപ് തന്നെ തിരിച്ചുപിടിച്ചതായാണ് റിപ്പോർട്ടുകൾ. ബോളിവുഡ് ഹംഗാമയുടെ കണക്ക് പ്രകാരം സാറ്റലൈറ്റ്, ഡിജിറ്റൽ, മ്യൂസിക്, മറ്റ് റൈറ്റ്‌സുകളുടെ വിൽപ്പന വഴി 247 കോടി രൂപയാണ് ചിത്രം സമാഹരിച്ചത്. തെന്നിന്ത്യയിൽ നിന്ന് തിയറ്റർ വിതരണാവകാശം വഴി 185 കോടി രൂപയും ചിത്രം നേടിയെന്നും…
Read More » -
Kerala
രണ്ടാംദിനം എഐ ക്യാമറയിൽ കുടുങ്ങിയത് 49,317 പേർ; നിയമലംഘകർക്ക് പിഴ ചുമത്താനായി നോട്ടീസ് അയക്കുന്നത് മുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറയിൽ ഇന്ന് കുടുങ്ങിയത് 49317 നിയമ ലംഘനങ്ങൾ. ഇന്നലെ അർദ്ധരാത്രി 12 മണിമുതൽ വൈകീട്ട് 5 മണിവരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതൽ നിയമലംഘനം തിരുവനന്തപുരം ജില്ലയിലാണ്. 8454 പേരാണ് നിയമം ലംഘിച്ചത്. ഏറ്റവും കുറവ് ആലപ്പുഴയിലാണ്, 1252 നിയമലംഘനങ്ങൾ. സംസ്ഥാനത്തെ ട്രാഫിക്ക് ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘകർക്ക് പിഴ ചുമത്താനായി നോട്ടീസ് അയക്കുന്നത് മുടങ്ങി. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കേന്ദ്ര സർക്കാരിന്റെ പരിവാഹൻ സോഫ്റ്റ്‍വെയറിലാണ് ആദ്യം വിവരം കൈമാറുന്നത്. ഇവിടെ നിന്നാണ് വാഹന ഉടമയ്ക്ക് എസ്എംഎസ് അയക്കുന്നത്. ഇതിനു ശേഷമാണ് തപാൽ വഴി നോട്ടീസയക്കുന്നത്. ഇന്നലെ ഉച്ചമുതലാണ് സെർവർ തകരാറിലായത്. നാഷണൽ ഇൻഫോമാറ്റിക് സെൻററിൻെറ കീഴിലുള്ള സോഫ്റ്റ്‍വെയറിലാണ് തകരാർ. പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് മോട്ടോർവാഹന വകുപ്പ് പറയുന്നു. ഇന്ന് രാത്രിയോടെ സോഫ്റ്റ്‍വെയറിലെ പ്രശ്നങ്ങൾ പരിഹരിച്ചു കഴിഞ്ഞാൽ മുടങ്ങി കിടക്കുന്ന നോട്ടീസുകളും അയക്കാൻ കഴിയുമെന്നും മോട്ടോർവാഹന വകുപ്പ് വിശദീകരിക്കുന്നു.
Read More » -
Kerala
ഗസ്റ്റ് അധ്യാപക ഒഴിവുകൾ
കണ്ണൂർ തലശ്ശേരി ഗവ. ബ്രണ്ണൻ കോളജില്‍ 2023-24 അധ്യയന വര്‍ഷത്തേക്ക് അറബിക് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയ, നെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ പ്രിൻസിപ്പല്‍ ചേമ്ബറില്‍ ജൂണ്‍ 13നു രാവിലെ 10 മുതല്‍ നടക്കുന്ന ഇന്റര്‍വ്യൂവിനു അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും. പാലക്കാട് ചിറ്റൂർ ഗവ കോളെജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് ഇംഗ്ലീഷ് ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. കോളെജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അപേക്ഷിക്കാനാവുക. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 12 ന് രാവിലെ 10 ന് അഭിമുഖത്തിനെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 8078042347 ഗസ്റ്റ് ലക്ചറര്‍ തിരുവനന്തപുരം കാര്യവട്ടം…
Read More » -
India
കടുത്ത ചൂട്; തമിഴ്നാട്ടിൽ സ്കൂളുകൾ തുറക്കുന്നത് നീട്ടി
ചെന്നൈ:കടുത്ത വേനല്‍ച്ചൂടിനെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ സ്കൂള്‍ തുറക്കുന്നത് നീട്ടി. ക്ലാസുകള്‍ ജൂണ്‍ 12ന് തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി അൻബില്‍ മഹേഷ് പൊയ്യമൊഴി അറിയിച്ചു. 6 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ജൂണ്‍ 12 മുതലും 1 മുതല്‍ 5 വരെയുള്ള ക്ലാസുകള്‍ ജൂണ്‍ 15 മുതലും തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. ജൂണ്‍ രണ്ടിന് പുതിയ അധ്യനവര്‍ഷം ആരംഭിക്കേണ്ടിയിരുന്നത് നേരത്തേ ജൂണ്‍ ഏഴിലേക്ക് മാറ്റിയിരുന്നു.
Read More » -
Kerala
ജപ്പാനും ചൈനയ്ക്കുമൊപ്പം പുരസ്കാരനേട്ടവുമായി കെഎസ്ആർടിസി
ബെൽജിയം ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്പോര്‍ട്ട് ( യു ഐ ടി പി) ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര പുരസ്കാരം കെഎസ്‌ആര്‍ടിസിക്ക്. സ്പെയിനിലെ ബാര്‍സലോണയില്‍ നടക്കുന്ന യു ഐ ടി പി പൊതു ഗതാഗത ഉച്ചകോടിയില്‍ വെച്ച് കെഎസ്‌ആര്‍ടിസിക്കുള്ള പ്രത്യേക പുരസ്കാരം കെഎസ്‌ആര്‍ടിസി സിഎംഡിയും, സംസ്ഥാന ഗതാഗത സെക്രട്ടറിയുമായ ബിജുപ്രഭാകര്‍ ഐഎഎസ് ഏറ്റുവാങ്ങി. കഴിഞ്ഞ മൂന്ന് വര്‍ഷമായി കെഎസ് ആര്‍ ടി സി യില്‍ നടക്കുന്ന പുന:ക്രമീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് യു ഐ ടി പി യുടെ വിദഗ്ദ്ധ സമിതി കെ എസ് ആര്‍ ടി സിയെ ഈ പുരസ്കാരത്തിനായി പരിഗണിച്ചത്. ജൂണ്‍ അഞ്ചിന് നടന്ന ചടങ്ങില്‍ കെഎസ്‌ആര്‍ടിസിയോടൊപ്പം ജപ്പാനില്‍ നിന്നുള്ള ഈസ്റ്റ് ജപ്പാൻ റെയില്‍വേ കമ്ബനി, ചൈനയില്‍ നിന്നുള്ള ബെയ്‌ജിങ് പബ്ലിക് ട്രാൻസ്‌പോര്‍ട് കോര്‍പറേഷൻ, ജക്കാര്‍ത്തയില്‍ നിന്നുള്ള മാസ്സ് റാപിഡ് ട്രാൻസിറ്റ് എന്നീ സ്ഥാപനങ്ങളും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. അന്താരാഷ്ട്ര പൊതുഗതാഗത സംവിധാനങ്ങളെ ഒരേ കുടക്കീഴില്‍ ഏകോപിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന…
Read More » -
India
മധ്യപ്രദേശില്‍ പരശുരാമജയന്തി പൊതു അവധിയായി പ്രഖ്യാപിച്ചു
ഭോപ്പാല്‍: മധ്യപ്രദേശില്‍ പരശുരാമജയന്തി പൊതു അവധിയായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. പരശുരാമൻ മഹാവിഷ്ണുവിന്റെ അവതാരമാണെന്നും പരശുരാമന്റെ ജീവിതം സ്‌കൂളുകളിലെ പാഠംപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ക്ക് ഓണറേറിയം നല്‍കുമെന്നും സംസ്‌കൃത സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇൻസെന്റീവ് നല്‍കുമെന്നും മുഖ്യമന്ത്രി ചൗഹാൻ അറിയിച്ചു. ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് 8,000 രൂപയും ആറ് മുതല്‍ പ്ലസ് ടൂ വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 10,000 രൂപയും നല്‍കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭോപ്പാലിലെ ഭെല്‍ ടൗണ്‍ഷിപ്പിലെ ജാംബോറി ഗ്രൗണ്ടില്‍ ബ്രാഹ്‌മണ മഹാകുംഭിന്റെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read More » -
India
ലോകത്തെ ഏറ്റവും മലിനമായ രാജ്യങ്ങളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്ത് ഇന്ത്യ
ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ 15 എണ്ണവും ഇന്ത്യയിൽ.2022 ലെ സ്വിസ് എയര്‍ ക്വാളിറ്റി ടെക്നോളജി കമ്ബനി പ്രസിദ്ധീകരിച്ച വാര്‍ഷിക വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ട് പ്രകാരം, ലോകത്തെ ഏറ്റവും മലിനമായ രാജ്യങ്ങളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്ത് ഇന്ത്യ. ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 15 എണ്ണവും ഇന്ത്യയിലാണ്.ചാഡ്, ഇറാഖ്, പാകിസ്ഥാന്‍, ബഹ്റൈന്‍, ബംഗ്ലാദേശ് എന്നീ 2022-ലെ ഏറ്റവും മലിനമായ അഞ്ച് രാജ്യങ്ങള്‍ക്കൊപ്പം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് സ്ഥാനങ്ങള്‍ താഴേക്ക് പോയി ഇന്ത്യ ഇപ്പോള്‍ എട്ടാം സ്ഥാനത്താണ്.
Read More »