മലപ്പുറം: എടവണ്ണയില്‍ പൂജ നടത്താനെന്ന വ്യാജേന വീട്ടിലെത്തി പതിനാറുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. എടക്കര പുല്ലഞ്ചേരി സ്വദേശി ഷിജുവിനെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലുണ്ടാകുന്ന ദുര്‍മരണങ്ങളും അനിഷ്ടസംഭവങ്ങളും പൂജയിലൂടെ ഒഴിവാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഷിജു എടവണ്ണയിലെ കുടുംബവുമായി അടുക്കുന്നത്. ഷിജുവിന്റെ വാക്ക് വിശ്വസിച്ച വീട്ടുകാര്‍ പൂജ നടത്താന്‍ തയ്യാറായി.
കഴിഞ്ഞമാസം 29ന് വീട്ടിലെത്തിയപ്പോഴായിരുന്നു പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടിയുടെ അമ്മയോടും പ്രതി മോശമായി പെരുമാറി. പെണ്‍കുട്ടി സുഹൃത്തിനോട് ഇക്കാര്യം വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. സുഹൃത്ത് ചൈല്‍ഡ് ലൈനിലും എടവണ്ണ പോലീസിലും വിവരമറിയിച്ചു. തുടര്‍ന്ന് മന്ത്രവാദം നടത്തിയ ആളെ പോലീസ് പിടികൂടുകയായിരുന്നു. വര്‍ഷങ്ങളായി എടവണ്ണ കുന്നുമ്മലില്‍ ജോലി ചെയ്തുവരികയാണ് ഷിജു. പ്രതിയെ മഞ്ചേരി കോടതി റിമാന്‍ഡ് ചെയ്തു.