പത്തനംതിട്ട: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ പത്തനംതിട്ട നിരണം പഞ്ചായത്ത് പ്രസിഡന്‍റും കോണ്‍ഗ്രസ് നേതാവുമായ കെ.പി പുന്നൂസ് അറസ്റ്റില്‍.
പാലക്കാട് മംഗലം സ്വദേശിയായ യുവാവില്‍ നിന്നും 50 ലക്ഷം രൂപ വാങ്ങി വഞ്ചിച്ച കേസിലാണ് കെ.പി പുന്നൂസ് അറസ്റ്റിലായത്.ജര്‍മൻ കമ്ബനിയുടെ ഡയറക്ടറാക്കാമെന്ന് പറഞ്ഞാണ് 50 ലക്ഷം രൂപയാണ് വാങ്ങിയത്.വടക്കഞ്ചേരി പൊലീസ് അറസ്റ്റു ചെയ്ത പുന്നൂസിനെ ആലത്തൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
പുഷ്പഗിരി കോളജില്‍ അഡ്മിഷൻ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കോട്ടയം സ്വദേശിയില്‍ നിന്നും പണം തട്ടിയ സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പൊലീസ് കഴിഞ്ഞ ആഴ്ച പുന്നൂസിനെ അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം പുതുപ്പള്ളി സ്വദേശിയില്‍ നിന്ന് 25 ലക്ഷം രൂപയാണ് തട്ടിയത്.