Month: June 2023

  • Kerala

    കോട്ടയത്ത് ഒപ്പം താമസിച്ചിരുന്ന യുവാവിന്റെ അടിയേറ്റ് വീട്ടമ്മ മരിച്ചു

    കോട്ടയം : തലപ്പലം അമ്ബാറയില്‍ ഒപ്പം താമസിച്ചിരുന്ന യുവാവിന്റെ അടിയേറ്റ് വീട്ടമ്മ കൊല്ലപ്പെട്ടു. അമ്ബാറ സ്വദേശിനി 48 വയസ് പ്രായമുള്ള ഭാര്‍ഗവിയാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ ഇവര്‍ക്ക് ഒപ്പം താമസിച്ചിരുന്ന ബിജുമോൻ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെമദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.കഴിഞ്ഞ രണ്ട് വര്‍ഷമായി ഭാര്‍ഗവിയും ബിജുമോനും ഒരുമിച്ചാണ് താമസിച്ച്‌ വരുന്നത്.ഇരുവരും വേറെ വിവാഹം കഴിച്ചിട്ടുണ്ട്. മദ്യപിച്ച ശേഷമുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പാര ഉപയോഗിച്ച് തലയ്ക്കടിച്ച്‌ കൊല്ലുകയായിരുന്നു.ശേഷം പൊലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നു.

    Read More »
  • Kerala

    വീടിന്റെ മതിലിടിഞ്ഞ്‌ വീണ്‌ വീട്ടമ്മ മരിച്ചു

    കോട്ടയം:വീടിന്റെ മതിലിടിഞ്ഞ്‌ വീണ്‌ വീട്ടമ്മ മരിച്ചു.കാരാപ്പുഴ വെള്ളരിക്കുഴിയില്‍ വത്സല (64)യാണ്‌ മരിച്ചത്‌. സ്വകാര്യവ്യക്തിയുടെ മതിലാണ് നടപ്പാതയിലൂടെ പോകുകയായിരുന്ന വത്സലയുടെ മുകളിലേക്ക് ഇടിഞ്ഞുവീണത്.വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക്‌ പെയ്‌ത മഴയിലാണ്‌ മതില്‍ ഇടിഞ്ഞത്‌.ഈ സമയം നടപ്പാതയിലൂടെ പോകുകയായിരുന്നു വത്സല. മണ്ണും കല്ലും ഇടിഞ്ഞ്‌ വത്സലയുടെ ദേഹത്തേക്ക് ‌പതിക്കുകയായിരുന്നു. സംഭവം കണ്ടവര്‍ ഓടിയെത്തി അവരെ ജില്ലാ ആശുപത്രിയിിലും പിന്നീട്‌ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും വൈകിട്ടോടെ മരിച്ചു.

    Read More »
  • Kerala

    പോലീസ് സ്റ്റേഷന് മുന്നിൽ കുഴഞ്ഞുവീണ് ഹൃദ്രോഗിയായ യുവാവിന് ദാരുണാന്ത്യം

    എറണാകുളം: മരട് പോലീസ് സ്റ്റേഷന് സമീപം റോഡരികില്‍ കുഴഞ്ഞുവീണ്  ഹൃദ്രോഗിയായ യുവാവിന് ദാരുണാന്ത്യം. നെട്ടൂര്‍ പുതിയാമഠം റോഡ് അടിമത്തറയില്‍ പരേതനായ കണ്ണന്റെയും മണിയുടെയും മകനും മത്സ്യത്തൊഴിലാളിയുമായ സുരേഷാണ് മരിച്ചത്.  ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പോലീസ് സ്റ്റേഷന്റെ മതിലിന് പുറത്ത് അവശനിലയില്‍ സുരേഷ് വീഴുകയായിരുന്നു.എന്നാല്‍ മദ്യപിച്ച്‌ കിടക്കുകയാണെന്ന ധാരണയില്‍ പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ഇയാളെ അവഗണിച്ചു. സുരേഷ് ഹൃദ്രോഗിയും മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിട്ടുള്ള ആളുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വഞ്ചിയും വലയും സൂക്ഷിക്കുന്ന സ്ഥലത്ത് പോയതിന് ശേഷം ഉച്ചയോടെ നെട്ടൂരിലെ വാടക വീട്ടിലേക്ക് മടങ്ങവെയായിരുന്നു സംഭവം.

    Read More »
  • Movie

    സിനിമയുടെ ചിത്രീകരണത്തിനിടെ വാഹനാപകടം;താരങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടു

    ധ്യാൻ ശ്രീനിവാസൻ നായകനായ സ്വര്‍ഗത്തിലെ കട്ടുറുമ്ബ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വാഹനാപകടം.ഷൂട്ടിംഗിനിടെ താരങ്ങള്‍ ഓടിച്ചിരുന്ന ജീപ്പ് നിയന്ത്രണം തെറ്റി റോഡരികിലുള്ള വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. നടൻ ചെമ്ബില്‍ അശോകൻ, ഗൗരി നന്ദ, ചാലി പാല എന്നിവരാണ് ജീപ്പിലുണ്ടായിരുന്നത്.വാഹനത്തിന് വേഗത കുറവായതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്.ആര്‍ക്കും സാരമായ പരിക്കുകളില്ല എന്നാണ് റിപ്പോര്‍ട്ട്.   ജസ്പാല്‍ ഷണ്‍മുഖൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വര്‍ഗത്തിലെ കട്ടുറുമ്ബ്. എ.ടി,എം, മിത്രം, ചാവേര്‍പ്പട, എന്റെ കല്ലുപെൻസില്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ജസ്പാല്‍. മൈന ക്രിയേഷൻസ് ആണ് നിര്‍മ്മാണം. ഗായത്രി അശോക് ആണി ചിത്രത്തിലെ നായിക

    Read More »
  • Kerala

    മഴക്കാലം തുടങ്ങി, പാമ്പിനെ സൂക്ഷിക്കണം: പാമ്പിനെ തുരത്താൻ ചില സൂത്രങ്ങൾ; ഒപ്പം പെരുകുന്ന റോഡ് അപകടങ്ങളിൽ നിന്ന് രക്ഷപെടാനുള്ള മുന്നറിയിപ്പുകളും

       മഴക്കാലമായാൽ വീട്ടിലും പരിസരങ്ങളിലുമൊക്കെ പാമ്പുശല്യം വർദ്ധിക്കാറുണ്ട്. അതുകൊണ്ടുതന്നെ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണവും ഉയരും. അശ്രദ്ധ മൂലം പാമ്പിന്റെ ആക്രമണത്തിന് ഇരയാകുന്നത് ഒഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. വീടും പറമ്പുമൊക്കെ വൃത്തിയായി സൂക്ഷിക്കണമെന്നതാണ് ഏറ്റവും പ്രധാന കാര്യം. കരിയില കൂടിക്കിടക്കുന്നതും തടിക്കഷ്ണം, ഓല, ഓട്, കല്ല് എന്നവ അടുക്കിവച്ചിരിക്കുന്ന സ്ഥലങ്ങളും പാമ്പിന്റെ പതിവ് വാസകേന്ദ്രങ്ങളാണ്. ഇവിടങ്ങളിൽ പാമ്പിനെ പെട്ടെന്ന് കണ്ടെത്താൻ കഴിയില്ലെന്നത് അപകടസാധ്യത കൂട്ടും. വിറകും മറ്റും സൂക്ഷിച്ചുവയ്ക്കുമ്പോൾ ഇവ തറയോട് ചേർത്തിടാതെ സ്റ്റാൻഡിലോ മറ്റോ അടുക്കിവയ്ക്കണം. പൊത്തുകൾ, മാളങ്ങൾ എന്നിവ വീട്ടുപരിസരത്തു ഉണ്ടെങ്കിൽ അവ ഉടൻ അടയ്ക്കണം. അടുക്കള,  ജലസംഭരണി എന്നിങ്ങനെ തണുപ്പ് കൂടുതലുള്ള ഇടങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണം. വീടിനുള്ളിലേക്കുള്ള ഓവുചാലുകൾ ഇടയ്ക്കിടെ വൃത്തിയാക്കുകയും പരിശോധിക്കുകയും വേണം. ഇവ കൃത്യമായി അടച്ചുവയ്ക്കാനും ശ്രദ്ധിക്കണം. വീട്ടിൽ കോഴിക്കൂടോ വളർത്തുമൃഗങ്ങളോ ഉണ്ടെങ്കിൽ അധിക ശ്രദ്ധ വേണം. കോഴിക്കൂട്ടിൽ പാമ്പ് വരുന്നത് പതിവ് സംഭവമാണ്. വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം നൽകുന്ന പാത്രത്തിൽ മിച്ചമുള്ളത് കഴിക്കാൻ എലികൾ…

    Read More »
  • Local

    പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ അധ്യാപകൻ അറസ്റ്റിൽ

    തിരുവല്ല:പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ ട്യൂഷൻ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല തൃപ്പെരുന്തുറ അര്‍ജുൻ നിവാസില്‍ ബിജു(60)വിനെയാണ് മാന്നാര്‍ പോലീസ് അറസ്റ്റ്ചെയ്തത്.വീടുകളില്‍ പോയി കുട്ടികള്‍ക്ക് ട്യൂഷനെടുക്കുന്ന അധ്യാപകനാണ് ബിജു.   ഇയാള്‍ ട്യൂഷൻ എടുക്കുന്നതിനായി എത്തിയ ഒരു വീട്ടില്‍ വെച്ചായിരുന്നു കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.ജൂണ്‍ ആറിനാണ് സംഭവം നടന്നത്.വിവരം പെണ്‍കുട്ടി മാതാപിതാക്കളോട് പറയുകയും അവര്‍ മാന്നാര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.   പൊലീസ് ഇൻസ്‌പെക്ടര്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

    Read More »
  • Kerala

    രണ്ട് കുട്ടികളുടെ മാതാവായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ അധ്യാപകൻ അറസ്റ്റില്‍

    തൊടുപുഴ: രണ്ട് കുട്ടികളുടെ മാതാവായ സ്ത്രീയെ വിവാഹ വാഗ്ദാനം നല്‍കി നിരന്തരം ബലാത്സംഗം ചെയ്ത കേസില്‍ അധ്യാപകൻ അറസ്റ്റില്‍. അറക്കുളം കൂവപ്പള്ളി കുന്നപറമ്ബില്‍ അനില്‍ പ്രഭയാണ് അറസ്റ്റിലായത്.കുമളി സ്വദേശിനിയുടെ പരാതിയിലാണ് തൊടുപുഴ പൊലീസ് ഇയാളെ ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ബോറമ്ബാലം എന്ന ഉള്‍ഗ്രാമത്തില്‍ നിന്നും പിടികൂടിയത്.മൂന്നു വിവാഹം കഴിച്ചിട്ടുള്ള ഇയാളെ പിടികൂടുമ്ബോഴും ഒപ്പം ഒരു സ്ത്രീയുണ്ടായിരുന്നു. താൻ വിവാഹ മോചിതനാണെന്നും കല്യാണം കഴിച്ച്‌ ഒന്നിച്ച്‌ ജീവിക്കാമെന്നും പറഞ്ഞാണ് യുവതിയെ ഇയാൾ പീഡിപ്പിച്ചത്.കഴിഞ്ഞ ഫെബ്രുവരി 15വരെ ഇത് തുടര്‍ന്നെന്നും പൊലീസ് പറഞ്ഞു.പിന്നീട് പ്രതി യുവതിയെ കബളിപ്പിച്ച്‌ ജോലിക്കായി തെലുങ്കാനയിലെ സെക്കന്ത്രാബാദിലേക്ക് പോയി. ഇതോടെയാണ് യുവതി പരാതി നല്‍കിയത്. കഴിഞ്ഞ ഏപ്രില്‍ നാലിനാണ് കുമളി സ്വദേശിനിയായ യുവതി ഡി.ജി.പി.ക്ക് പീഡന പരാതി നല്‍കിയത്. തുടര്‍ന്ന് കേസ് തൊടുപുഴ പൊലീസിന് കൈമാറുകയായിരുന്നു.ബുധനാഴ്ച കസ്റ്റഡിലെടുത്ത പ്രതിയെ ഇന്നലെ ഉച്ചകഴിഞ്ഞ് തൊടുപുഴയില്‍ എത്തിച്ചു. പരാതിക്കാരിയെ എത്തിച്ച്‌ പ്രതിയെ തിരിച്ചറിഞ്ഞ ശേഷം അറസ്റ്റ് രേഖപ്പെടുത്തി. തൊടുപുഴ എസ്.ഐ ജി.…

    Read More »
  • Kerala

    കൊല്ലം റയിൽവെ സ്റ്റേഷൻ വികസനം ഇതുവരെ; ആദ്യഘട്ടം 2024 ജനുവരിയിൽ പൂർത്തിയാകും

    കൊല്ലം റെയില്‍വേ സ്റ്റേഷന്റെ ആദ്യഘട്ട നിര്‍മ്മാണം 2024 ജനുവരിയില്‍ പൂര്‍ത്തിയാക്കും.റെയില്‍വേ സ്റ്റേഷൻ വികസനം ആരംഭിച്ച ഘട്ടത്തില്‍ പദ്ധതി നിര്‍വഹണത്തിനായി നിശ്ചയിച്ചിരുന്ന സമയക്രമത്തില്‍ നിന്ന് ആറുമാസം മുമ്ബേ പൂര്‍ത്തിയാക്കാവുന്ന വിധം നിര്‍മ്മാണം അതിവേഗതയിലാണെന്ന് മേല്‍നോട്ട ചുമതലയുള്ള ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അറിയിച്ചു.2025ല്‍ പണികൾ മൊത്തം പൂര്‍ത്തിയാക്കി കമ്മിഷൻ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വികസനം ഇതുവരെ  കൊല്ലം റെയില്‍വേ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ആദ്യഘട്ട നിര്‍മ്മാണത്തിന് അതിവേഗം  കൊല്ലം മെമു ഷെഡ് സമഗ്ര വികസനത്തിന് കരാര്‍  കൊല്ലം – ചെങ്കോട്ട ട്രെയിനുകളില്‍ എല്‍.എച്ച്‌.ബി കോച്ചാക്കാനുള്ള നടപടി പുരോഗമിക്കുന്നു  പുനലൂര്‍ – ഗുരുവായൂര്‍ എക്സ്‌പ്രസ് മധുര വരെ നീട്ടാനും വിസ്റ്റോഡോം കോച്ച്‌ ഘടിപ്പിക്കാനും പ്രേമചന്ദ്രന്റെ ശുപാര്‍ശ  തിരുനെല്‍വേലി ഗാന്ധിദാം ഹംസഫര്‍ എക്‌സിപ്രസിന് കൊല്ലത്ത് സ്റ്റോപ്പിന് പ്രാഥമിക ധാരണ  പൂനലൂര്‍ – ചെങ്കോട്ട സെക്ഷനിലെ ട്രെയിനുകളില്‍ കോച്ചുകള്‍ വര്‍ദ്ധിപ്പിക്കാൻ പരിശോധന  ഭഗവതിപുരം- ഇടമണ്‍ വൈദ്യുതീകരണം ഡിസംബറില്‍ പൂര്‍ത്തിയാകും…

    Read More »
  • Kerala

    ഡിഗ്രിക്ക് ചേരാന്‍ കഴിയാത്ത വിഷമത്തില്‍ 17കാരി ജീവനൊടുക്കി

    പത്തനംതിട്ട:ഡിഗ്രിക്ക് ചേരാന്‍ കഴിയാത്ത വിഷമത്തില്‍ 17കാരി ജീവനൊടുക്കി.പത്തനംതിട്ട കോന്നിയിലാണ് സംഭവം. കോന്നി തെങ്ങുംകാവ് കൊച്ചുപ്ലാവുങ്കല്‍ പരേതനായ ശശികുമാറിന്റെയും ഉഷയുടെയും മകള്‍ ആദിത്യ(17) ആണ് ആത്മഹത്യ ചെയ്തത്. ഈ വര്‍ഷം പ്ലസ്‌ടു ജയിച്ച ആദിത്യ ബി എസ്‌സി പഠിക്കാൻ ചേരണം എന്ന ആഗ്രഹം അമ്മയെ അറിയിച്ചിരുന്നു. എന്നാല്‍ സാമ്ബത്തികബുദ്ധിമുട്ട് കാരണം അത് നടന്നില്ല.   ഡിഗ്രി കോഴ്സിന് ചേരാൻ കഴിയാത്ത വിഷമത്തില്‍ മരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പും കുട്ടിയുടെ മുറിയില്‍ നിന്നും കണ്ടെത്തി. മുറിക്കുള്ളില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. കോന്നി തഹസില്‍ദാര്‍ മഞ്ജുഷയുടെ നേതൃത്വത്തില്‍ പോലീസ് മേല്‍നടപടി സ്വീകരിച്ചു. പെണ്‍കുട്ടിയുടെ അച്ഛൻ നേരത്തെ മരിച്ചതാണ്. അമ്മ വീട്ടുജോലിക്കും തൊഴില്‍ ഉറപ്പിനും പോയാണ് കുടുംബം കഴിഞ്ഞിരുന്നത്.

    Read More »
  • India

    ചെന്നൈ–ബോഡിനായ്ക്കന്നൂര്‍ ട്രെയിൻ സര്‍വീസ് 15ന് തുടങ്ങും

    ഇടുക്കി: ചെന്നൈ–ബോഡിനായ്ക്കന്നൂര്‍ ട്രെയിൻ സര്‍വീസ് ജൂൺ 15ന് തുടങ്ങും. ചെന്നൈയില്‍നിന്ന് മധുര, തേനി വഴിയുള്ള ട്രെയിൻ കേന്ദ്രമന്ത്രി എല്‍ മുരുകൻ ഫ്ലാഗ് ഓഫ് ചെയ്യും.ഇടുക്കി പൂപ്പാറയില്‍നിന്ന് 30 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബോഡിനായ്ക്കന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്താം.ഇടുക്കി ജില്ലക്കാർക്കും വിനോദസഞ്ചാരികള്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും പാത ഏറെ സൗകര്യപ്രദമാകും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ചെന്നൈ മധുര, തേനി വഴി ബോഡിനായ്ക്കന്നൂരിലും അവിടെനിന്ന് എളുപ്പത്തില്‍ മൂന്നാര്‍, തേക്കടി ഉള്‍പ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലുമെത്താം. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ക്കും ഗുണംചെയ്യും. മധുര, വേളാങ്കണ്ണി, രാമേശ്വരം, പഴനി, തിരുപ്പതി തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയും എളുപ്പമാകും.

    Read More »
Back to top button
error: