KeralaNEWS

കോട്ടയത്ത് ഒപ്പം താമസിച്ചിരുന്ന യുവാവിന്റെ അടിയേറ്റ് വീട്ടമ്മ മരിച്ചു

കോട്ടയം : തലപ്പലം അമ്ബാറയില്‍ ഒപ്പം താമസിച്ചിരുന്ന യുവാവിന്റെ അടിയേറ്റ് വീട്ടമ്മ കൊല്ലപ്പെട്ടു.
അമ്ബാറ സ്വദേശിനി 48 വയസ് പ്രായമുള്ള ഭാര്‍ഗവിയാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ ഇവര്‍ക്ക് ഒപ്പം താമസിച്ചിരുന്ന ബിജുമോൻ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലര്‍ച്ചെമദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.കഴിഞ്ഞ രണ്ട് വര്‍ഷമായി ഭാര്‍ഗവിയും ബിജുമോനും ഒരുമിച്ചാണ് താമസിച്ച്‌ വരുന്നത്.ഇരുവരും വേറെ വിവാഹം കഴിച്ചിട്ടുണ്ട്. മദ്യപിച്ച ശേഷമുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പാര ഉപയോഗിച്ച് തലയ്ക്കടിച്ച്‌ കൊല്ലുകയായിരുന്നു.ശേഷം പൊലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നു.

Back to top button
error: