KeralaNEWS

വീടിന്റെ മതിലിടിഞ്ഞ്‌ വീണ്‌ വീട്ടമ്മ മരിച്ചു

കോട്ടയം:വീടിന്റെ മതിലിടിഞ്ഞ്‌ വീണ്‌ വീട്ടമ്മ മരിച്ചു.കാരാപ്പുഴ വെള്ളരിക്കുഴിയില്‍ വത്സല (64)യാണ്‌ മരിച്ചത്‌.
സ്വകാര്യവ്യക്തിയുടെ മതിലാണ് നടപ്പാതയിലൂടെ പോകുകയായിരുന്ന വത്സലയുടെ മുകളിലേക്ക് ഇടിഞ്ഞുവീണത്.വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക്‌ പെയ്‌ത മഴയിലാണ്‌ മതില്‍ ഇടിഞ്ഞത്‌.ഈ സമയം നടപ്പാതയിലൂടെ പോകുകയായിരുന്നു വത്സല.
മണ്ണും കല്ലും ഇടിഞ്ഞ്‌ വത്സലയുടെ ദേഹത്തേക്ക് ‌പതിക്കുകയായിരുന്നു. സംഭവം കണ്ടവര്‍ ഓടിയെത്തി അവരെ ജില്ലാ ആശുപത്രിയിിലും പിന്നീട്‌ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും വൈകിട്ടോടെ മരിച്ചു.

Back to top button
error: