KeralaNEWS

ഡിഗ്രിക്ക് ചേരാന്‍ കഴിയാത്ത വിഷമത്തില്‍ 17കാരി ജീവനൊടുക്കി

പത്തനംതിട്ട:ഡിഗ്രിക്ക് ചേരാന്‍ കഴിയാത്ത വിഷമത്തില്‍ 17കാരി ജീവനൊടുക്കി.പത്തനംതിട്ട കോന്നിയിലാണ് സംഭവം.
കോന്നി തെങ്ങുംകാവ് കൊച്ചുപ്ലാവുങ്കല്‍ പരേതനായ ശശികുമാറിന്റെയും ഉഷയുടെയും മകള്‍ ആദിത്യ(17) ആണ് ആത്മഹത്യ ചെയ്തത്.

ഈ വര്‍ഷം പ്ലസ്‌ടു ജയിച്ച ആദിത്യ ബി എസ്‌സി പഠിക്കാൻ ചേരണം എന്ന ആഗ്രഹം അമ്മയെ അറിയിച്ചിരുന്നു. എന്നാല്‍ സാമ്ബത്തികബുദ്ധിമുട്ട് കാരണം അത് നടന്നില്ല.

 

Signature-ad

ഡിഗ്രി കോഴ്സിന് ചേരാൻ കഴിയാത്ത വിഷമത്തില്‍ മരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പും കുട്ടിയുടെ മുറിയില്‍ നിന്നും കണ്ടെത്തി. മുറിക്കുള്ളില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. കോന്നി തഹസില്‍ദാര്‍ മഞ്ജുഷയുടെ നേതൃത്വത്തില്‍ പോലീസ് മേല്‍നടപടി സ്വീകരിച്ചു. പെണ്‍കുട്ടിയുടെ അച്ഛൻ നേരത്തെ മരിച്ചതാണ്. അമ്മ വീട്ടുജോലിക്കും തൊഴില്‍ ഉറപ്പിനും പോയാണ് കുടുംബം കഴിഞ്ഞിരുന്നത്.

Back to top button
error: