KeralaNEWS

പോലീസ് സ്റ്റേഷന് മുന്നിൽ കുഴഞ്ഞുവീണ് ഹൃദ്രോഗിയായ യുവാവിന് ദാരുണാന്ത്യം

എറണാകുളം: മരട് പോലീസ് സ്റ്റേഷന് സമീപം റോഡരികില്‍ കുഴഞ്ഞുവീണ്  ഹൃദ്രോഗിയായ യുവാവിന് ദാരുണാന്ത്യം.
നെട്ടൂര്‍ പുതിയാമഠം റോഡ് അടിമത്തറയില്‍ പരേതനായ കണ്ണന്റെയും മണിയുടെയും മകനും മത്സ്യത്തൊഴിലാളിയുമായ സുരേഷാണ് മരിച്ചത്.
 ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പോലീസ് സ്റ്റേഷന്റെ മതിലിന് പുറത്ത് അവശനിലയില്‍ സുരേഷ് വീഴുകയായിരുന്നു.എന്നാല്‍ മദ്യപിച്ച്‌ കിടക്കുകയാണെന്ന ധാരണയില്‍ പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ഇയാളെ അവഗണിച്ചു.
സുരേഷ് ഹൃദ്രോഗിയും മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിട്ടുള്ള ആളുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വഞ്ചിയും വലയും സൂക്ഷിക്കുന്ന സ്ഥലത്ത് പോയതിന് ശേഷം ഉച്ചയോടെ നെട്ടൂരിലെ വാടക വീട്ടിലേക്ക് മടങ്ങവെയായിരുന്നു സംഭവം.

Back to top button
error: