Month: June 2023

  • കാമുകിയെ കൊന്ന് മൃതദേഹം ടാങ്കില്‍ ഒളിപ്പിച്ചു; ഉത്തര്‍പ്രദേശില്‍ യുവാവ് അറസ്റ്റില്‍

    ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കാമുകിയെ കൊന്ന് മൃതദേഹം ജലസംഭരണിയില്‍ ഒളിപ്പിച്ച യുവാവ് പിടിയില്‍. മുപ്പത്തിയഞ്ചുകാരിയായ രാജ്‌ േകസറാണ് മരിച്ചത്. സംഭവത്തില്‍ അരവിന്ദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രയാഗ്‌രാജിലെ യമുനാപുര്‍ കര്‍ച്ചന പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്രതിയുടെ വീട്ടിലെ ടാങ്കില്‍നിന്ന് വെള്ളിയാഴ്ചയാണ് മൃതദേഹം പുറത്തെടുത്തത്. അരവിന്ദ്, രണ്ടാഴ്ച മുന്‍പാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് കേസറിന്റെ മൃതദേഹം ടാങ്കില്‍ ഒളിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. മേയ് 30ന് കേസറിനെ കാണ്‍മാനില്ലെന്നു പറഞ്ഞ് കുടുംബം പരാതി നല്‍കിയിരുന്നു. കേസറിന്റെ ഫോണ്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചാണ് അരവിന്ദിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ മൃതദേഹം ടാങ്കിലുണ്ടെന്നു അരവിന്ദ് പോലീസിനോടു പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.    

    Read More »
  • Kerala

    അരിക്കൊമ്പന്റെ ആരോഗ്യത്തിനായി വടക്കഞ്ചേരിയില്‍ മഹാഗണപതി ഹോമം

    പാലക്കാട്: അരിക്കൊമ്പന്റെ ആയൂരാരോഗ്യസൗഖ്യത്തിന് വേണ്ടി അഷ്ട ദ്രവ്യ മഹാഗണപതി ഹോമം നടത്തി ഭക്ത. ആനപ്രേമി സംഘത്തിലുള്ള വടക്കഞ്ചേരി സ്വദേശിനിയാണ് അരിക്കൊമ്പന്റെ ആയൂരാരോഗ്യ സൗഖ്യത്തിനായി ഈ ഹോമം നടത്തിയത്. വടക്കഞ്ചേരി മഹാഗണപതി ക്ഷേത്രത്തിലായിരുന്നു ഹോമം. ആദ്യമായിട്ടാണ് ഈ ക്ഷേത്രത്തില്‍ ആനയ്ക്കായി ഇത്തരമൊരു അഷ്ട ദ്രവ്യ മഹാഗണപതി ഹോമം നടത്തുന്നതെന്ന് ക്ഷേത്രക്കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു. അരിക്കൊമ്പന്റെ ഇപ്പോഴത്തെ അവസ്ഥയും തുമ്പിക്കൈയിലെ മുറിവും, ആനയെ ഓരോ സര്‍ക്കാരും അങ്ങോട്ടും ഇങ്ങോട്ടും മാറ്റുകയാണല്ലോ?, അതില്‍ നിന്നെല്ലാം സംരക്ഷണം ആവശ്യപ്പെട്ടാണ് കര്‍ണാടകയില്‍ താമസിക്കുന്ന വടക്കഞ്ചേരി സ്വദേശിനി വഴിപാട് നടത്തിയതെന്ന് ക്ഷേത്രകമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍, ഗണപതി ഹോമം നടത്തിയ ഭക്തയുടെ വേരും വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ക്ഷേത്ര അധികൃതര്‍ തയ്യാറായില്ല. വിവരങ്ങള്‍ വെളിപ്പെടുത്താന്‍ താത്പര്യമില്ലെന്ന് ഭക്ത അറിയിച്ചതിന്റെ അടിസ്ഥനത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താതെന്നാണ് ക്ഷേത്രഭാരവാഹികളുടെ വിശദീകരണം. ഏതായാലും സംസ്ഥാനത്ത് ആദ്യമായിട്ടായിരിക്കും ഒരു കാട്ടാനയ്ക്ക് വേണ്ടി ഗണപതി ഹോമം നടത്തുന്നത്.    

    Read More »
  • Kerala

    അരിക്കൊമ്പന്‍ കന്യാകുമാരി വന്യജീവി സങ്കേതത്തില്‍; ഇന്നലെ രാത്രി താണ്ടിയത് 15 കിലോമീറ്റര്‍

    നാഗര്‍കോവില്‍: അരിക്കൊമ്പന്‍ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നതായി വിവരം. ഇന്നലെ രാത്രിയോടെയാണ് 15 കിലോമീറ്ററോളം സഞ്ചരിച്ച അരിക്കൊമ്പന്‍ കന്യാകുമാരി വനാതിര്‍ത്തിയിലേക്ക് കടന്നത്. അരിക്കൊമ്പന്റെ റേഡിയോ കോളര്‍ സിഗ്‌നലുകള്‍ ലഭിച്ചതായി തമിഴ്‌നാട് വനംവകുപ്പ് വ്യക്തമാക്കി. സിഗ്‌നല്‍ ലഭിച്ചതിനെത്തുടര്‍ന്ന് കന്യാകുമാരി വനാതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കി. അരിക്കൊമ്പന്‍ ആരോഗ്യവാനാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപ്പര്‍ കോതയാര്‍ മുത്തുകുഴി വനമേഖലയില്‍ തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ തുറന്നു വിട്ടത്. കോതയാര്‍ ഡാമിനു സമീപത്തു തന്നെയായിരുന്നു ആദ്യ ദിവസങ്ങളില്‍ നിലയുറപ്പിച്ചിരുന്നത്. എന്നാല്‍, ഇന്നലെയോടെ 15 കിലോമീറ്റര്‍ ദൂരമാണ് അരിക്കൊമ്പന്‍ സഞ്ചരിച്ചത്. ഇതോടെയാണ് അരിക്കൊമ്പന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് വിലയിരുത്തുന്നത്. 15 പേര്‍ അടങ്ങുന്ന സംഘം മൂന്ന് ഷിഫ്റ്റുകളായി കോതയാര്‍ വനാതിര്‍ത്തിയില്‍ നിരീക്ഷണം നടത്തുന്നതായി കന്യാകുമാരി ഡി.എഫ്.ഒ. ഇളയരാജ അറിയിച്ചു. കന്യാകുമാരി വനമേഖലയില്‍ അരിക്കൊമ്പന്‍ എത്തുകയാണങ്കില്‍ ജനവാസമേഖലയില്‍ എത്താനുള്ള സാധ്യത ഏറെയാണ്. ഇതുമായി ബന്ധപ്പെട്ട് കന്യാകുമാരി ജില്ലയിലെ ആദിവാസികള്‍ ഉള്‍പ്പെടെ വിവിധ സംഘടനാ പ്രതിനിധികള്‍ നേരത്തെ ആശങ്ക അറിയിച്ചിരുന്നു. അതിര്‍ത്തി…

    Read More »
  • Kerala

    കനത്ത മഴ: ആലപ്പുഴയിൽ ഏഴ് വീടുകൾ തകർന്നു; തൃശൂരിൽ മിന്നൽ ചുഴലി

    ആലപ്പുഴ:കനത്ത മഴയിലും കാറ്റിലും മരംവീണ് ആലപ്പുഴ ജില്ലയില്‍ ഏഴ് വീടുകള്‍ തകര്‍ന്നു. ആളപായം ഉണ്ടായിട്ടില്ല. അമ്ബലപ്പുഴ വില്ലേജില്‍ നാലും കോമളപുരം, തകഴി, ചെറുതന വില്ലേജുകളിലായി മൂന്ന് വീടുകളുമാണ് ഭാഗികമായി തകര്‍ന്നത്. നാശനഷ്ടം കണക്കായിട്ടില്ല. ചിലയിടത്ത് മരം കടപുഴകി വൈദ്യുതിബന്ധവും തടസപ്പെട്ടു. ഇവ പുനസ്ഥാപിക്കാൻ കെഎസ്‌ഇബി ശ്രമങ്ങള്‍ തുടരുകയാണ്. അതേസമയം തൃശൂർ അരിമ്പൂർ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ വൈകിട്ടുണ്ടായ മിന്നല്‍ ചുഴലിയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. മനക്കൊടി ആശാരിമൂലയില്‍ ഹോട്ടലിനു മുകളിലേക്ക് മരം കടപുഴകി വീണെങ്കിലും ആളപായമില്ല.വൈകിട്ട് അഞ്ചോടെയുണ്ടായ മിന്നല്‍ചുഴലിയിലാണ് നാശനഷ്ടം.തത്രത്തില്‍ പൊൻമാണി എന്നയാളുടെ ചായക്കട മരം വീണു തകര്‍ന്നു. ഈ സമയം ഇയാള്‍ പുറത്തേക്ക് പോയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

    Read More »
  • NEWS

    40 ദിവസം ആമസോണ്‍ വനാന്തരങ്ങളില്‍; വിമാനാപകടത്തില്‍പ്പെട്ട് കാണാതായ നാല് കുട്ടികളെ കണ്ടെത്തി

    ബൊഗോട്ട: ആമസോണ്‍ വനത്തില്‍ കാണാതായ നാല് കുട്ടികളെ ജീവനോടെ കണ്ടെത്തി. വിമാനാപകടം നടന്ന് 40 ദിവസത്തിന് ശേഷമാണ് കുട്ടികളെ കണ്ടെത്തുന്നത്. കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ ആണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്. രാജ്യത്തിന് മുഴുവന്‍ സന്തോഷം എന്നാണ് അദ്ദേഹം കുറിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ കുട്ടികളെ പരിപാലിക്കുന്നതിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചു. വിമാന അപകടത്തില്‍നിന്ന് രക്ഷപ്പെട്ട 13, 9, 4 വയസ്സും വെറും 11 മാസവും പ്രായമുള്ള നാലു സഹോദരങ്ങളാണ് 40 ദിവസത്തിലേറെയായി ആമസോണിലെ നിബിഡ വനത്തില്‍ അകപ്പെട്ടത്. കുഞ്ഞുങ്ങള്‍ സുരക്ഷിതരെന്ന സൂചന നല്‍കുന്ന നിരവധി വസ്തുക്കള്‍ കാട്ടില്‍ നിന്ന് ലഭിച്ചിരുന്നു. കുട്ടികള്‍ ജീവനോടെയുണ്ടെന്ന് മനസിലാക്കിയതോടെ അന്വേഷണം തുടരുകയായിരുന്നു. കുട്ടികളെ കണ്ടെത്തുന്നതിന് നൂറ് സൈനികരെയാണ് നിയോഗിച്ചത്. മേയ് ഒന്നിന് ആണ് കുട്ടികള്‍ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കുട്ടികളുടെ അമ്മ അടക്കം മൂന്ന് മുതിര്‍ന്നവരാണ് മരിച്ചത്. കാട്ടില്‍ നിന്ന് ആമസോണ്‍ മഴക്കാടുകളിലെ പ്രധാന നഗരങ്ങളിലൊന്നായ സാന്‍ ജോസ് ഡെല്‍ ഗ്വാവിയറിലേക്ക് സഞ്ചരിക്കവേയാണ് വിമാനം നിയന്ത്രണം വിട്ട്…

    Read More »
  • Kerala

    കാലവർഷം: വടക്കൻ ജില്ലകളിൽ കനത്തമഴ

    തൃശൂർ: കാലവർഷത്തിന്റെ വരവറിയിച്ച്  തൃശൂരിലും ഇടുക്കിയിലും കനത്ത മഴ.നേരത്തെ തന്നെ കോഴിക്കോട് ഉൾപ്പടെയുള്ള വടക്കൻ ജില്ലകളിൽ കാലവർഷം കരുത്താർജ്ജിച്ചിരുന്നു. തൃശൂരിൽ റോഡുകളില്‍ പലയിടത്തും വെള്ളം കയറി.നാശനഷ്ടങ്ങളോ അപകടങ്ങളോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെങ്കിലും സ്‌കൂള്‍ വിദ്യാര്‍ഥികളും മറ്റും മഴയത്ത് ഏറെ ബുദ്ധിമുട്ടി. ഇടുക്കി ജില്ലയില്‍ പല ഭാഗങ്ങളിലും രണ്ടു ദിവസമായി മഴ പെയ്യുന്നുണ്ട്. തൊടുപുഴയിലാണ് കൂടുതല്‍ മഴ ലഭിച്ചത്. ചെറുതോണിയടക്കമുള്ള മേഖലയിലും വ്യാഴാഴ്ച മഴ പെയ്തു. വരും ദിവസങ്ങളില്‍ ജില്ലയില്‍ കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യത.12 വരെ ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഏറ്റവും കൂടുതൽ വേനൽമഴ ലഭിച്ച പത്തനംതിട്ടയിൽ ഇനിയും കാലവർഷം സജീവമായിട്ടില്ല.ഒറ്റപ്പെട്ട മഴ പലയിടങ്ങളിലും ലഭിക്കുന്നുണ്ടെങ്കിലും ന്യൂനമർദ്ദത്തിന്റെ ഭാഗമായിട്ടുള്ള മഴയാണ് ഇപ്പോൾ ലഭിക്കുന്നത്.

    Read More »
  • Kerala

    ശ്രീമഹേഷ് വിദ്യയെ വിവാഹം കഴിക്കുന്നത് ഗള്‍ഫില്‍ നഴ്സെന്ന് പറഞ്ഞ്;വിദ്യ ബി.എസ്‌സി ബി.എഡുകാരി; സ്ത്രീധനം 101 പവൻ

    മാവേലിക്കര: ആറു വയസുള്ള മകളെ മഴുകൊണ്ട് വെട്ടികൊലപ്പെടുത്തിയ ശ്രീമഹേഷ് വിദ്യയെ വിവാഹം കഴിക്കുന്നത് ഗള്‍ഫില്‍ നഴ്സെന്ന് പറഞ്ഞായിരുന്നു.ബി.എസ്‌സി ബി.എഡുകാരിയായിരുന്നു വിദ്യ. 2013 ഒക്ടോബര്‍ 17നായിരുന്നു വിദ്യയും ശ്രീമഹേഷുമായുള്ള വിവാഹം.ഗള്‍ഫിലെ നഴ്സായതിനാല്‍ തന്നെ പലചരക്ക് വ്യാപാരിയായ വിദ്യയുടെ പിതാവ് ലക്ഷ്മണൻ മകള്‍ക്ക് 101 പവൻ സ്വര്‍ണം നല്‍കിയാണ് വിവാഹം നടത്തിയത്.അന്ന് സ്ത്രീധനമായി പണവും നല്‍കിയിരുന്നു.വിവാഹ ശേഷം ഗള്‍ഫില്‍ പോയ ശ്രീമഹേഷ് ഒരു വര്‍ഷത്തിനുള്ളില്‍ മടങ്ങിയെത്തുകയായിരുന്നു. പിതാവിന്റെ ആശ്രിത പെൻഷനില്‍ കഴിഞ്ഞ ശ്രീമഹേഷ് മദ്യപാനിയായിരുന്നു. മദ്യലഹരിയില്‍ വിദ്യയെ മര്‍ദ്ദിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പലപ്പോഴും ചികിത്സ തേടിയിരുന്നെങ്കിലും നാണക്കേട് ഭയന്ന് പരാതിപ്പെട്ടില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.നക്ഷത്രയുടെ ജനനശേഷവും മഹേഷിന്റെ മദ്യപാനത്തിനും മര്‍ദ്ദനത്തിനും കുറവുണ്ടായിരുന്നില്ല. 2019 ജൂണ്‍ നാലിന് രാത്രിയിലാണ് വിദ്യയെ ശ്രീമഹേഷിന്റെ മാവേലിക്കര പുന്നമൂട്ടിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.വിദ്യയുടെ മുഖത്ത് അടിയേറ്റ പാടുകളുണ്ടായിരുന്നെന്നും ബന്ധുക്കള്‍ ആരോപിച്ചു.വിദ്യയുടെ മരണത്തില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കാനാണ് ഇപ്പോൾ കുടുംബത്തിന്റെ തീരുമാനം. വിദ്യയെ കാണാനില്ലെന്നു പറഞ്ഞ് പത്തിയൂരിലെ…

    Read More »
  • Kerala

    ബിജെപി നേതാവിന്റെ മകൻ വാഹനാപകടത്തിൽ മരിച്ചു

    കൊല്ലം:ബി.ജെ.പി മലപ്പുറം ജില്ല മുൻ സെക്രട്ടറി അമ്ബലപ്പടി പുളിക്കല്‍ മേലേമഠത്തില്‍ പുത്തൻവീട്ടില്‍ പി.കെ.മുരളിയുടെ മകൻ ഹരികൃഷ്ണൻ (24) കൊല്ലത്ത് വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം കൊട്ടിയംപുത്തൂരില്‍ വച്ച് ഹരികൃഷ്ണൻ സഞ്ചരിച്ച ബൈക്കും എതിരെ വന്ന സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു. കൊല്ലത്ത് ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഹരികൃഷ്ണൻ ശനിയാഴ്ച രാവിലെ 10ഓടെ കൂട്ടുകാരനെ കണ്ട് മടങ്ങുന്നതിനിടെയാണ് അപകടം. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനും മറ്റു നിയമ നടപടികള്‍ക്കും ശേഷം ശനിയാഴ്ച പകല്‍ വീട്ടുവളപ്പില്‍ സംസ്കരിക്കും.   മാതാവ്: രോഹിണി. സഹോദരങ്ങള്‍: യദുകൃഷ്ണ, ഭരത്കൃഷ്ണ.

    Read More »
  • Kerala

    ബിനു അടിമാലി ആശുപത്രി വിട്ടു

    കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിനു അടിമാലി ആശുപത്രി വിട്ടു. പ്രാര്‍ഥിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും യാതൊരു വിധ കുഴപ്പമങ്ങളില്ലെന്നും അദ്ദേഹം പിന്നീട് പറഞ്ഞു. ജൂണ്‍ അഞ്ചിനു പുലര്‍ച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്ബിക്കുന്നില്‍ കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന കാറും മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സ്റ്റേജ്ഷോയ്ക്കു ശേഷം വടകരയില്‍നിന്ന് എറണാകുളത്തേക്കു മടങ്ങുകയായിരുന്നു താരങ്ങള്‍. തലയ്ക്കു പരിക്കേറ്റ സുധിയെ പെട്ടെന്നുതന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മഹേഷ് കുഞ്ഞുമോൻ ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചു വരുന്നു.

    Read More »
  • Kerala

    വിഴിഞ്ഞം-തൊടുപുഴ സൂപ്പർഫാസ്റ്റ് ജൂൺ 12 തിങ്കളാഴ്ച്ച മുതൽ

    വിഴിഞ്ഞം: തുറമുഖ നഗരിയിൽ നിന്നുമുള്ള ഗ്രീൻഫീൽഡ് സൂപ്പർഫാസ്റ്റ് സർവീസ് റൂട്ടിലും സമയത്തിലും ചെറിയ വ്യത്യാസത്തോടെ ജൂൺ 12 തിങ്കളാഴ്ച്ച മുതൽ വിഴിഞ്ഞം-തൊടുപുഴ SF (ബാലരാമപുരം-കാട്ടാക്കട-വെള്ളനാട്-നെടുമങ്ങാട്-പാലോട്-മടത്തറ-ചണ്ണപ്പേട്ട-പുനലൂർ-പത്തനംതിട്ട-മണ്ണാറക്കുളഞ്ഞി-റാന്നി-മണിമല-പൊൻകുന്നം-കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട-മുട്ടം വഴി) 06.45AM വിഴിഞ്ഞം 07.20AM കാട്ടാക്കട 07.35AM വെള്ളനാട് 07.55AM നെടുമങ്ങാട് 08.30AM പാലോട് 10.05AM പുനലൂർ 11.15AM പത്തനംതിട്ട 12.20PM റാന്നി 01.10PM പൊൻകുന്നം 01.55PM ഈരാറ്റുപേട്ട 02.50PM തൊടുപുഴ തൊടുപുഴ- വിഴിഞ്ഞം SF ( മുട്ടം-ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി-പൊൻകുന്നം-മണിമല-റാന്നി- മണ്ണാറക്കുളഞ്ഞി-പത്തനംതിട്ട-പുനലൂർ-അഞ്ചൽ-ആയൂർ-കിളിമാനൂർ-തിരുവനന്തപുരം വഴി) 05.00PM തൊടുപുഴ 05.50PM ഈരാറ്റുപേട്ട 06.35PM പൊൻകുന്നം 07.25PM റാന്നി 08.05PM പത്തനംതിട്ട 09.30PM പുനലൂർ 09.45PM അഞ്ചൽ 10.00PM ആയൂർ 10.25PM കിളിമാനൂർ 11.20PM തിരുവനന്തപുരം 11.45PM വിഴിഞ്ഞം

    Read More »
Back to top button
error: