LocalNEWS

കിടപ്പു രോഗികളുടെ മക്കള്‍ക്ക് സഹായവുമായി കുരീപ്പുഴ മരിയ ആഗ്നസ് സ്കൂൾ

കൊല്ലം : കിടപ്പു രോഗികളുടെ മക്കള്‍ക്ക് പഠനസഹായവുമായി കുരീപ്പുഴ മരിയ ആഗ്നസ് സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും.സഹായം വി കെയര്‍ പാലിയേറ്റീവ് ആൻഡ് ചാരിറ്റബിള്‍ ട്രസ്‌റ്റിന് ഇന്ന്  കൈമാറി.
പഠനസാമഗ്രികള്‍, ബാഗ്,കുട, ലഞ്ച് ബോക്സ്, യൂണിഫോം തുടങ്ങിയവയാണ് കൈ മാറിയത്.ചടങ്ങിന്‍റെ ഉദ്‌ഘാടനം മാധ്യമ പ്രവര്‍ത്തകയും ജ്വാല വിമൻസ് പവര്‍ അന്താരാഷ്ട്ര പ്രസിഡന്‍റുമായ ബെറ്റ്സി എഡിസണ്‍ നിര്‍വഹിച്ചു.

സ്കൂള്‍ വക ആദ്യ പുസ്തകം പ്രിൻസിപ്പല്‍ ഉഷ പോള്‍ ബെറ്റ്സി എഡിസന് കൈമാറി. വി കെയര്‍ പാലിയേറ്റീവ് ചെയര്‍മാൻ ജോര്‍ജ് എഫ് സേവ്യര്‍ വലിയവീട് അധ്യക്ഷത വഹിച്ചു.

Back to top button
error: