Month: June 2023
-
Kerala
തൃശൂരിൽ ഭർത്താവിനെ കൊല്ലാൻ ഭാര്യയുടെ ക്വട്ടേഷൻ;കാമുകൻ അറസ്റ്റിൽ
തൃശൂർ:തൃശൂരിൽ ഭർത്താവിനെ കൊല്ലാൻ ഭാര്യയുടെ ക്വട്ടേഷൻ.ഭര്‍ത്താവിനെ കടയില്‍ കയറി വാടിവാള്‍ വച്ച് ആക്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആളൂര്‍ പൊന്‍മിനിശേരി വീട്ടില്‍ ജിന്‍റോയെ (34) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഗുരുതിപ്പാലയില്‍ പലചരക്ക് കട നടത്തുന്ന കീഴിടത്തുപറമ്ബില്‍ ജോണ്‍സനാണ് വെട്ടേറ്റത്. കഴിഞ്ഞ ഏപ്രില്‍ 23നായിരുന്നു കേസിനാസ്പദമായ സംഭവം.ജോണ്‍സനും ഭാര്യ രേഖയും തമ്മില്‍ വഴക്കിട്ട് അകന്ന് കഴിയുകയാണ്.ഭര്‍ത്താവിനെ ആക്രമിക്കാന്‍ രേഖ തന്‍റെ സുഹൃത്തായ ജിന്റോയെ ക്വട്ടേഷൻ ഏല്‍പ്പിക്കുകയായിരുന്നു.തുടർന്ന് രേഖയുടെ ഒത്താശയോടെ ജിന്റോ കൂട്ടുകാരുമായി കടയില്‍ കയറി ജോൺസനെ ആക്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഏപ്രില്‍ 23ന് ഉച്ചയ്ക്ക് ഒരുമണിയോടെ അഞ്ചുപേര്‍ വാടിവാളുമായി വന്ന് കടയ്ക്കകത്തേക്ക് ഇരച്ചു കയറി ജോണ്‍സനെ ആക്രമിക്കുകായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ജോണ്‍സന്‍ ചാലക്കുടി ഗവ. ആശുപത്രിയില്‍ രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു. സ്ഥലത്തെ സി.സി.ടിവി ദൃശ്യങ്ങളും ഫോണ്‍ വിവരങ്ങളും പരിശോധിച്ചപ്പോഴാണ് ജോണ്‍സന്‍റെ ഭാര്യ രേഖയാണ് സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് പൊലീസ് കണ്ടെത്തിയത്.തുടർന്ന് രേഖയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മറ്റുള്ള പ്രതികൾക്കായി പോലീസ് തിരച്ചിൽ…
Read More » -
LIFE
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് നായകനാകുന്ന ‘വിലായത്ത് ബുദ്ധ’യുടെ ഫൈനല്‍ ഷെഡ്യൂള്‍ ആരംഭിച്ചു
പൃഥ്വിരാജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘വിലായത്ത് ബുദ്ധ’ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. പൃഥ്വിരാജിന്റെ ‘വിലായത്ത് ബുദ്ധ’യുടെ ഫൈനൽ ഷെഡ്യൂൾ ആരംഭിച്ചുവെന്നാണ് പുതിയ റിപ്പോർട്ട്. 50 ദിവസങ്ങൾ നീളുന്നതാണ് ഇത്. മറയൂരിലാണ് ‘വിലായത്ത് ബുദ്ധ’യുടെ ചിത്രീകരണം. പൃഥ്വിരാജ് ‘ഡബിൾ മോഹനൻ’ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. അരവിന്ദ് കശ്യപാണ് ചിത്രത്തിന്റ ക്യാമറ. രാജ്യമൊട്ടാകെ പ്രേക്ഷകരുടെ ഇഷ്‍ടം സ്വന്തമാക്കിയ ചിത്രമായ ‘കാന്താര’യുടെ ഛായാഗ്രാഹകനാണ് അരവിന്ദ് കശ്യപ്. ഉർവ്വശി തിയേറ്റേഴ്‍സിറെ ബാനറിൽ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’, ‘സൗദി വെള്ളക്ക’ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായ സന്ദീപ് സേനൻ നിർമ്മിക്കുന്നതാണ് ‘വിലായത്ത് ബുദ്ധ’. പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. ഇത് മലയാളത്തിലെ ബ്രഹ്‌മാണ്ഡ ചിത്രമായിരിക്കും. ‘വിലായത്ത് ബുദ്ധ’ ഒരു ത്രില്ലർ ചിത്രമായിരിക്കും എന്നുമാണ് റിപ്പോർട്ട്. പൃഥ്വിരാജിന്റെ ‘വിലായത്ത് ബുദ്ധ’ എന്ന ചിത്രത്തിൽ ഒരു…
Read More » -
LIFE
സൂര്യ ബോളിവുഡിൽ നായകനാകാൻ ഒരുങ്ങുന്നു! രാകേഷ് ഓംപ്രകാശ് മെഹ്‍റയുടെ കർണയിലൂടെ
തെന്നിന്ത്യൻ പ്രേക്ഷരുടെ പ്രിയങ്കരനായ സൂര്യ ബോളിവുഡിൽ നായകനാകാൻ ഒരുങ്ങുന്നു എന്ന് റിപ്പോർട്ട്. രാകേഷ് ഓംപ്രകാശ് മെഹ്‍റയുടെ സംവിധാനത്തിലുള്ള ചിത്രം കർണയിലാണ് സൂര്യ നായകനാകുന്നത് എന്നാണ് റിപ്പോർട്ട്. മഹാഭാരതം ആസ്‍പദമാക്കിയുള്ള ചിത്രമായിരിക്കും ഇത്. സൂര്യ കേന്ദ്ര കഥാപാത്രം തന്നെയായിരിക്കും ചിത്രത്തിൽ അവതരിപ്പിക്കുക എന്ന ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്യുന്നു. സൂര്യയുടെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘കങ്കുവ’ ആണ്. സിരുത്തൈ ശിവയാണ് ചിത്രത്തിന്റെ സംവിധാനം. വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായിട്ടാണ് ‘കങ്കുവ’ എത്തുക. Buzz:#Suriya44 will be directed by Bolywood Dir Rakeysh Omprakash Mehra (Rang De Basanti, Bhaag Milka Bhaag) titled #Karna, Based on Mahabaratham; Suriya Plays title role. — Christopher Kanagaraj (@Chrissuccess) June 12, 2023 ദേവി ശ്രീപ്രസാദ് ‘സിംഗത്തിനു’ ശേഷം സൂര്യയുമായി വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. കഴിഞ്ഞ…
Read More » -
NEWS
ക്യൂബയിൽ അമേരിക്കയെ നിരീക്ഷിക്കാനും ചാരപ്രവർത്തനത്തിനുമായി ചൈനയുടെ രഹസ്യാന്വേഷണ വിഭാഗം പ്രവർത്തിക്കുന്നവെന്ന് അമേരിക്ക; തിരിച്ചടിച്ച് ക്യൂബ
വാഷിംഗ്ടൺ: കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബയിൽ മറ്റുരാജ്യങ്ങളെ, പ്രധാനമായി അമേരിക്കയെ നിരീക്ഷിക്കാനും ചാരപ്രവർത്തനത്തിനുമായി ചൈനയുടെ രഹസ്യാന്വേഷണ വിഭാഗം പ്രവർത്തിക്കുന്നതായി യുഎസ് ഇന്റലിജന്റ്സ് വിഭാഗം. ക്യൂബയിലെ നിരീക്ഷണ കേന്ദ്രം 2019 ൽ ചൈന വികസിപ്പിച്ചിട്ടുണ്ടെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അമേരിക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ദ്വീപിൽ ചാരപ്രവർത്തനത്തിനായി നിരീക്ഷണ കേന്ദ്രം സ്ഥാപിക്കാൻ ചൈന പദ്ധതിയിടുന്നതായി യുഎസ് മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, അമേരിക്കയുടെ ആരോപണത്തെ ക്യൂബ നിഷേധിച്ചു. തങ്ങളുടെ മണ്ണിൽ ചൈനയുടെ നിരീക്ഷണ കേന്ദ്രമില്ലെന്നും അമേരിക്കയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ക്യൂബ തിരിച്ചടിച്ചു. 2021 ജനുവരിയിൽ പ്രസിഡന്റ് ജോ ബൈഡൻ അധികാരമേറ്റപ്പോൾ തന്നെ ചൈന ലോകമെമ്പാടും അവരുടെ വിദേശ ലോജിസ്റ്റിക്‌സ്, ബേസിംഗ്, കളക്ഷൻ ഇൻഫ്രാസ്ട്രക്ചർ എന്നിവ വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് അറിയിച്ചിരുന്നു. അങ്ങനെയാണ് ക്യൂബയിലെ വിവരങ്ങളും അറിയിക്കുന്നത്. 2019ൽ തന്നെ ക്യൂബയിൽ ചൈന രഹസ്യാന്വേഷണ ശേഖരണത്തിനായി സംവിധാനങ്ങൾ ഒരുക്കിയിരുന്നെന്നും യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയുടെ ആരോപണത്തിനെതിരെ രൂക്ഷമായാണ്…
Read More » -
LIFE
അപ്രതീക്ഷിത ഹിറ്റിലേക്ക് ‘പോർ തൊഴിൽ’; ശരത് കുമാറും അശോക് സെല്‍വനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ത്രില്ലര്‍ ചിത്രം കൈയടി നേടുന്നു, ആദ്യ മൂന്ന് ദിനങ്ങളിൽ നേടിയ കളക്ഷൻ
സിനിമാപ്രേമികൾക്കിടയിൽ എക്കാലവും താൽപര്യം ഉണർത്തിയിട്ടുള്ള ജോണർ ആണ് ത്രില്ലർ സിനിമകൾ. എന്നാൽ ഒടിടിയിലൂടെ ലോകമെമ്പാടുമുള്ള ത്രില്ലറുകൾ സിനിമകളായും സിരീസുകളായും കാണുന്ന ഇന്നത്തെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുക സംവിധായകന് വലിയ വെല്ലുവിളി ഉയർത്തുന്ന കാര്യവുമാണ്. അതിനാൽത്തന്നെ ഏറെ സൂക്ഷിച്ച് മാത്രമാണ് സംവിധായകർ ഇന്ന് ത്രില്ലർ സിനിമകൾ ചെയ്യുന്നത്. ഇപ്പോഴിതാ തമിഴ് സിനിമയിൽ നിന്ന് ഒരു ത്രില്ലർ ചിത്രം കൈയടി നേടുകയാണ്. വിഗ്നേഷ് രാജ സംവിധാനവും സഹരചനയും നിർവ്വഹിച്ചിരിക്കുന്ന പോർ തൊഴിൽ എന്ന ചിത്രമാണ് അത്. ശരത് കുമാറും അശോക് സെൽവനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം ഈ വെള്ളിയാഴ്ചയാണ് (ജൂൺ 9) തിയറ്ററുകളിൽ എത്തിയത്. റിലീസ് ദിനത്തിൽ തമിഴ്നാട്ടിൽ നിന്ന് 93 ലക്ഷം മാത്രം നേടിയ ചിത്രം പോസിറ്റീവ് മൌത്ത് പബ്ലിസിറ്റിയെ തുടർന്ന് ശനി, ഞായർ ദിനങ്ങളിൽ കളക്ഷനിൽ ഇരട്ടിയിലേറെ വർധന നേടി. ശനിയാഴ്ച 2.17 കോടിയും ഞായറാഴ്ച 2.65 കോടിയുമാണ് നേട്ടം. അതായത് ആദ്യ മൂന്ന് ദിനങ്ങളിൽ നിന്ന് 5.75 കോടി. തമിഴ്നാട്ടിൽ…
Read More » -
Kerala
ബ്ലോക്ക് പ്രസിഡന്‍റ് നിയമനങ്ങളിൽ മാറ്റം വേണമെങ്കിൽ പരിശോധിക്കാം, പാർട്ടിയിൽ ഗ്രൂപ്പ് പ്രവർത്തനം പ്രോത്സാഹിപ്പിക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അൻവർ
കൊച്ചി: ബ്ലോക്ക് പ്രസിഡൻറ് നിയമനങ്ങളിൽ മാറ്റം വേണമെങ്കിൽ പരിശോധിക്കാമെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ബ്ലോക്ക് പ്രസിഡൻറ് നിയമനത്തിൽ എല്ലാവരുടെ ആഗ്രഹവും നടപ്പിലാക്കാനായിട്ടില്ല. പക്ഷേ, പരാതി ഉണ്ടെങ്കിൽ അവർക്ക് തന്നോട് പറയാമെന്നും താരിഖ് അൻവർ അറിയിച്ചു. ജനാധിപത്യ പാർട്ടിയിൽ അഭിപ്രായ ഭിന്നത സ്വാഭാവികമാണ്. കേരളത്തിൽ പാർട്ടിയിലെ എല്ലാ മുതിർന്ന നേതാക്കളുമായും ചർച്ച ചെയ്യാറുണ്ട്. ചർച്ചയിലൂടെ പ്രശ്ന പരിഹാരത്തിലാണ് താൻ കേരളത്തിലെത്തിയതെന്നും താരിഖ് അൻവർ അറിയിച്ചു. എഐസിസി പ്രസിഡൻറിനെ നേതാക്കൾ സമീപിക്കുന്നെങ്കിൽ അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടെന്ന് പറഞ്ഞ താരിഖ് അൻവർ, പാർട്ടിയിൽ ഗ്രൂപ്പ് പ്രവർത്തനം പ്രോത്സാഹിപ്പിക്കില്ലെന്നും വ്യക്തമാക്കി. ഗ്രൂപ്പ് യോഗത്തെക്കുറിച്ചുള്ള കെ സുധാകരൻ്റെ പ്രതികരണത്തെക്കുറിച്ച് അറിയില്ലെന്നും താരിഖ് അൻവർ പ്രതികരിച്ചു.
Read More » -
Kerala
ശബരിമലയിലെ വിവിധ ഭാഷാ അനൗണ്‍സർ ശ്രീനിവാസ് സ്വാമി വാഹനാപകടത്തിൽ മരണമടഞ്ഞു
പത്തനംതിട്ട:ശബരിമല സന്നിധാനത്തെ പബ്ലിസിറ്റി കം പബ്ലിക് ഇന്‍ഫെര്‍മേഷന്‍ സെന്ററില്‍ വിവിധ ഭാഷാ അനൗണ്‍സറായി സേവനം അനുഷ്ഠിച്ച വന്നിരുന്ന ശ്രീനിവാസ് സ്വാമി (63) വാഹനാപകടത്തില്‍ മരണമടഞ്ഞു. ഇന്ന് വൈകിട്ട് ബാഗ്ലൂരില്‍ വച്ച് അദ്ദേഹം ഓടിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.കഴിഞ്ഞ 25 വര്‍ഷമായി ശബരിമലയിലെ നിറസാന്നിധ്യമായിരുന്നു. തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഉൾപ്പടെയുള്ള ഭാഷകളിൽ അയ്യപ്പഭക്തര്‍ക്ക് കൃത്യമായി വിവരങ്ങള്‍ കൈമാറിയിരുന്നു.സംസ്‌കാരം നാളെ വൈകിട്ട് മൂന്ന് മണിക്ക് നടക്കും.
Read More » -
Crime
വാക്ചാതുര്യത്തിലൂടെ ആളുകളെ കയ്യിലെടുക്കും, തട്ട് ദോശ ഉണ്ടാക്കുന്നതിൽ പ്രഗൽഭൻ! ഹോട്ടലിൽ ജോലിക്കെത്തി, എല്ലാം നോക്കിവെച്ചു, 2 ലക്ഷം കവർന്നു; മുങ്ങിയ പ്രതി പിടിയിൽ
കോഴിക്കോട്: ഗോവിന്ദപുരം ശ്രീ ലക്ഷ്മി ഹോട്ടലിൽ കവർച്ച നടത്തി രണ്ടു ലക്ഷത്തോളം രൂപ കവർന്ന മോഷ്ടാവ് അറസ്റ്റിൽ. തമിഴ്നാട് തിരുവാരൂർ സ്വദേശി ഭാഗ്യരാജി(41 )നെ ഡപ്യൂട്ടി കമ്മീഷണർ കെ ഇ ബൈജു ഐ പി എസിൻ്റെ കീഴിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ. മോഹൻദാസും സംഘവും തമിഴ്നാട്ടിലെ തിരുവാരൂറിലെ മണ്ണാർ ഗുടിയിലെ ഉൾഗ്രാമത്തിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിക്കുകയും കോഴിക്കോട് മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബെന്നി ലാലു അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ മാസം 27-ാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശ്രീലക്ഷ്മി ഹോട്ടലിൽ മാസങ്ങൾക്ക് മുമ്പ് കുറച്ച് ദിവസം ജോലി ചെയ്തിരുന്ന ഭാഗ്യരാജ് ഹോട്ടലിലെ സ്ഥിതിഗതികൾ മനസ്സിലാക്കിയ ശേഷം സ്ഥലം വിടുകയായിരുന്നു. പിന്നീട് അവിടെ തന്നെ കവർച്ച നടത്താൻ തെരഞ്ഞെടുക്കുകയും ചെയ്തു. തൊഴിലാളികൾക്ക് ശമ്പളം നൽകാൻ കരുതി വെച്ച പണം നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട ഹോട്ടലുടമ വിവരം മെഡിക്കൽ കോളേജ്…
Read More » -
India
രാസവളത്തിനെതിരെ അസം മുഖ്യമന്ത്രിയുടെ ‘ഫെർട്ടിലൈസർ ജിഹാദ്’ പരാമർശം വിവാദത്തിൽ
ഗുവാഹത്തി: രാസവളത്തിനെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ രംഗത്ത്. സംസ്ഥാനത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാസവള ഉപയോഗിക്കുന്നതിനെ ‘ഫെർട്ടിലൈസർ ജിഹാദ്’ എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ഗുവാഹത്തിയിൽ ജൈവ കൃഷിയുടെ വികസനത്തിനായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഫെർട്ടിലൈസർ ജിഹാദിന് എതിരെ പോരാടുമെന്ന് അറിയിച്ചിരുന്നു. വളം മിതമായി ഉപയോഗിക്കണമെന്നും വള ഉപയോഗത്തിലൂടെ ലഭിക്കുന്ന അധിക വിളവ് ശരീരത്തിന് ദോഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി അസമിൽ ജൈവകൃഷി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. നമ്മുടെ ഭൂമിയിലും പ്രകൃതിയിലും വലിയ പ്രതീക്ഷയുണ്ടെന്നും അത് ഉപയോഗിക്കാൻ പഠിച്ചാൽ നമുക്ക് യൂറിയ, ഫോസ്ഫേറ്റ്, നൈട്രജൻ മുതലായവ രാസവളങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസമിൽ അനധികൃത രാസവളങ്ങൾ ഉപയോഗിക്കുന്ന വിവിധ ഭക്ഷ്യ ഉൽപന്നങ്ങൾ ജനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് കണ്ടെത്തി. രാസവള പ്രയോഗത്തിലൂടെ ഹൃദയത്തിന്റെയും വൃക്കകളുടെയും നിരവധി രോഗങ്ങൾ വർധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയുടെ പ്രയോഗത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. മറ്റു പ്രശ്നങ്ങളിൽ…
Read More » -
തൃശ്ശൂരിൽ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
തൃശൂര്‍: തൃശ്ശൂരിൽ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തൃശൂര്‍ എളവള്ളിയില്‍ മണച്ചാല്‍ പാട്ടത്തില്‍ വീട്ടില്‍ കാളിക്കുട്ടി (80) ആണ് ചികില്‍സയിലിരിക്കെ മരിച്ചത്. വെള്ളിയാഴ്ച വൈകട്ടായിരുന്നു ദാരുണമായ സംഭവം അപകടം നടന്നത്. ശക്തമായ കാറ്റിലും മഴയിലും പെട്ട് റോഡരികിലെ വീട്ടുപറമ്പില്‍ നിന്ന തെങ്ങ് കടപുഴകി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാളിക്കുട്ടിയെ ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലേക്കും മാറ്റി. അതിനിടയില്‍ മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം സംഭവിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. പുറത്തേക്ക് പോയിരുന്ന കാളിക്കുട്ടിയുടെ വീട്ടില്‍നിന്ന് ഒരു കിലോമീറ്ററകലെയാണ് സംഭവം. നടന്നുവരികയായിരുന്ന ഇവരുടെ ദേഹത്ത് സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ തെങ്ങാണ് വീണത്. അപകടത്തില്‍ കാളിക്കുട്ടിയുടെ തോളെല്ലുകള്‍ പൊട്ടി. കാലില്‍ തുടയുടെ ഭാഗത്തും തലയിലും മുറിവ് പറ്റി. മുളംകുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് മരണം സംഭവിച്ചത്. അതേസമയം തൃശൂരില്‍ കാലവര്‍ഷം ഇതുവരെ ശക്തി പ്രാപിച്ചിട്ടില്ല. പലയിടത്തും ജൂണില്‍…
Read More »