പത്തനംതിട്ട:ശബരിമല സന്നിധാനത്തെ പബ്ലിസിറ്റി കം പബ്ലിക് ഇന്ഫെര്മേഷന് സെന്ററില്‍ വിവിധ ഭാഷാ അനൗണ്‍സറായി സേവനം അനുഷ്ഠിച്ച വന്നിരുന്ന ശ്രീനിവാസ് സ്വാമി (63) വാഹനാപകടത്തില്‍ മരണമടഞ്ഞു.
ഇന്ന് വൈകിട്ട് ബാഗ്ലൂരില്‍ വച്ച് അദ്ദേഹം ഓടിച്ച സ്കൂട്ടറില്‍ കാര്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.കഴിഞ്ഞ 25 വര്‍ഷമായി ശബരിമലയിലെ നിറസാന്നിധ്യമായിരുന്നു.
തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഉൾപ്പടെയുള്ള ഭാഷകളിൽ അയ്യപ്പഭക്തര്‍ക്ക് കൃത്യമായി വിവരങ്ങള്‍ കൈമാറിയിരുന്നു.സംസ്കാരം നാളെ വൈകിട്ട് മൂന്ന് മണിക്ക് നടക്കും.