Month: June 2023
-
Kerala
മറുനാടൻ മലയാളി:എഫ്‌ഐആര്‍ സ്റ്റേ ചെയ്യണമെന്ന ഷാജൻ സ്കറിയയുടെ ആവശ്യം ഹൈക്കോടതി തള്ളി
തിരുവനന്തപുരം:മലയാളി ഓണ്‍ലൈൻ ചാനലിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ സ്റ്റേ ചെയ്യണമെന്ന ഷാജൻ സ്കറിയയുടെ ആവശ്യം ഹൈക്കോടതി തള്ളി.പി വി ശ്രീനിജിൻ എംഎല്‍എയുടെ പരാതിയിലാണ് നടപടി. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന ഷാജന്റെ അപേക്ഷയും കോടതി നിരാകരിച്ചു.എംഎല്‍എയുടെയും സര്‍ക്കാരിന്റെയും വിശദീകരണം കേട്ടശേഷമേ തീരുമാനമെടുക്കാൻ കഴിയൂവെന്ന് കോടതി വ്യക്തമാക്കി.ഇതേത്തുടര്‍ന്ന് ഷാജൻ മുൻകൂര്‍ജാമ്യത്തിനായി എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ 15ന് പരിഗണിക്കും. വ്യാജ വാര്‍ത്തയുണ്ടാക്കി വ്യക്ത്യാധിക്ഷേപം നടത്തുന്നുവെന്ന എംഎല്‍എയുടെ പരാതിയില്‍ പട്ടികജാതി അതിക്രമം തടയല്‍ നിയമത്തിലെ 3 -1 (ആര്‍), 3-1 (യു) വകുപ്പുകളനുസരിച്ചും ഐടി – ഇന്ത്യൻ ശിക്ഷാനിയമങ്ങളിലെ വിവിധ വകുപ്പുകളനുസരിച്ചുമാണ് കഴിഞ്ഞദിവസം എളമക്കര പൊലീസ് കേസെടുത്തത്.മറുനാടൻ മലയാളിയുടെ എഡിറ്റര്‍ ഷാജൻ സ്കറിയ, സിഇഒ ആൻ മേരി ജോര്‍ജ്, ചീഫ് എഡിറ്റര്‍ ജെ റിജു എന്നിവരെ പ്രതികളാക്കിയാണ് കേസ്.
Read More » -
Crime
അട്ടപ്പാടി കോളേജിൽ വ്യാജരേഖയുമായി വിദ്യ അഭിമുഖത്തിനെത്തിയത് വെള്ള സ്വിഫ്റ്റ് കാറിൽ, ഒപ്പം മറ്റൊരാളും
പാലക്കാട്: അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ മഹാരാജാസ് കോളേജിലെ വ്യാജരേഖയുമായി അഭിമുഖത്തിന് കെ വിദ്യയെത്തിയത് വെള്ള സ്വിഫ്റ്റ് കാറിലാണെന്ന് കണ്ടെത്തി. കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് വിവരം കിട്ടിയത്. കാറിൽ വിദ്യക്കൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. കാറിൽ കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാൽ കാറിനകത്ത് ഉണ്ടായിരുന്ന ആളുടെ മുഖം വ്യക്തമായി പതിഞ്ഞില്ല. വിദ്യയെ ഇറക്കിയ ശേഷം കാർ പുറത്തു പോയി. പിന്നീട് 12 മണിക്ക് ശേഷം കാറുമായി ഇയാൾ വീണ്ടും കോളേജിലെത്തിയതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. ജൂൺ രണ്ടിനാണ് വിദ്യ കോളേജിൽ എത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളുടെ കാര്യത്തിൽ വലിയ തോതിൽ ആശയകുഴപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പൊലീസ് കോളേജിലെത്തിയപ്പോൾ ചുമതലയിലുണ്ടായിരുന്ന ജീവനക്കാരൻ ദൃശ്യങ്ങളില്ലെന്ന് പറഞ്ഞിരുന്നു. കോളേജിൽ ആറ് ദിവസത്തെ ദൃശ്യങ്ങൾ മാത്രമേ ഉള്ളൂവെന്നായിരുന്നു അന്ന് പൊലീസിന് കിട്ടിയ മറുപടി. പൊലീസ് മടങ്ങിപ്പോയ ശേഷം പ്രിൻസിപ്പലാണ് ദൃശ്യങ്ങളുണ്ടെന്ന് വ്യക്തമാക്കി രംഗത്ത് വന്നത്. ഇതനുസരിച്ച് വീണ്ടും…
Read More » -
Crime
തിരുവനന്തപുരം നഗരത്തിൽ വീണ്ടും യുവതിക്ക് നേരെ അതിക്രമം; തമ്പാനൂരിൽ വഴിയാത്രക്കാരിയായ ഗർഭിണിയെ അപമാനിക്കാൻ ശ്രമമെന്ന് പരാതി
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വീണ്ടും യുവതിക്ക് നേരെ അതിക്രമം. തമ്പാനൂരിൽ വഴിയാത്രക്കാരിയായ ഗർഭിണിയെ അപമാനിക്കാൻ ശ്രമമെന്ന് പരാതി. ഇന്ന് ഉച്ചക്കാണ് സംഭവം. പിന്തുടർന്ന് സ്പർശിച്ചുവെന്നാണ് പരാതി. ഒരു സ്ഥാപനത്തിലെ താത്ക്കാലിക ജീവനക്കാരിയായ സ്ത്രീ ഉച്ചക്ക് വീട്ടിലേക്ക് തിരിച്ചു പോകുകയായിരുന്നു. നടന്നു പോകുമ്പോൾ ഒരാൾ പിന്നിൽ നിന്നും ശല്യപ്പെടുത്താൻ ശ്രമിച്ചു എന്നാണ് യുവതി സ്റ്റേഷനിലെത്തി പരാതിപ്പെട്ടത്. രേഖാ മൂലം സംഭവം അറിയിച്ചു എങ്കിലും കേസെടുക്കാൻ താത്പര്യമില്ല എന്നായിരുന്നു യുവതിയുടെ നിലപാട്. എന്നാൽ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. നഗരത്തിൽ ചുറ്റിത്തിരിയുന്ന ആളുകൾക്ക് സംഘടനകൾ ഭക്ഷണം വിതരണം ചെയ്യുന്ന സമയമാണ്. അതിനാൽ നിരവധി പേർ അവിടെയുണ്ടായിരുന്നു. ആ സമയത്തെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.
Read More » -
Careers
കാലിക്കറ്റ് യൂണിവേഴ്സിറ്റി: ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂൺ 15 വരെ
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ 2023-24 അദ്ധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ തീയതി 15.06.2023 ന് വൈകിട്ട് 5 മണി വരെ നീട്ടിയിരിക്കുന്നു. www.admission.uoc.ac.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അപേക്ഷയുടെ അവസാനമാണ് രജിസ്ട്രേഷൻ ഫീസ് അടയ്ക്കേണ്ടത്. Save & Proceed എന്ന ബട്ടൺ ക്ലിക് ചെയ്യുന്നതിന് മുൻപേ അപേക്ഷയിൽ നൽകിയ വിവരങ്ങൾ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടച്ചതിനുശേഷം വീണ്ടും ലോഗിൻ ചെയ്ത് അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കേണ്ടതാണ്. പ്രിന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണ്ണമാകുകയുള്ളൂ. +2/ഹയർ സെക്കന്ററി മാർക്ക് ലിസ്റ്റ് പ്രകാരം രജിസ്റ്റർ നമ്പർ, പേര്, ജനന തിയ്യതി എന്നിവ കൃത്യമായി രേഖപ്പെടുത്തിയ വിദ്യാർത്ഥികൾക്ക് മാത്രമേ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂ. ആയതിനാൽ +2/HSE മാർക്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ മാത്രം രജിസ്ട്രേഷൻ പൂർത്തീകരിക്കുക. റഗുലർ അലോട്ട്മെന്റുകൾക്കിടയിൽ യാതൊരുവിധ എഡിറ്റിംങും അനുവദിക്കുന്നതായിരിക്കില്ല. ആയതിനാൽ അപേക്ഷകർ ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് നൽകുന്ന മാർക്ക് കൃത്യമാണെന്നും NSS, NCC, SPC, Arts, Scouts…
Read More » -
Kerala
നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി, പ്രണയിച്ച് വിവാഹിതയായ പെൺകുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍
കണ്ണൂരിലെ കതിരൂരില്‍ പ്രണയിച്ച് വിവാഹിതയായ ഐടി പ്രൊഫഷനലായ നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കളുടെ പരാതി. കതിരൂര്‍ ഗവ, ഹയര്‍സെക്കന്ററി സ്‌കൂളിന് സമീപത്തെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മേഘ (28) എന്ന യുവതിയുടെ മൃതദേഹം കാണപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ കതിരൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. വീടിന്റെ രണ്ടാംനിലയിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു മാസം മുമ്പാണ് മേഘ വിവാഹിതയായത്. കതിരൂരിലെ ജിംനേഷ്യം ഇന്‍സ്ട്രക്റ്റര്‍ സചിനാണ് യുവതിയുടെ ഭര്‍ത്താവ്. ഇരുവരും സചിന്റെ മാതാവിനൊപ്പം കതിരൂര്‍ സ്‌കൂളിന് സമീപത്തെ വീട്ടിലായിരുന്നു താമസം. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ഉടന്‍ തന്നെ തലശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മേഘയുടെ ജീവന്‍ രക്ഷിക്കാനായില്ല. കണ്ണൂരില്‍ ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് വീട്ടില്‍ തിരികെ എത്തിയതിനു ശേഷമായിരുന്നു സംഭവം. കുടുംബവഴക്കാണ് മരണകാരണമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഭര്‍തൃവീട്ടിലെ പീഡനമാണ് മേഘയുടെ മരണകാരണമെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ കതിരൂര്‍ പൊലീസില്‍ പരാതി…
Read More » -
NEWS
സൗദിവത്കരണം പ്രവാസികള്‍ക്ക് തിരിച്ചടി; വ്യാപാര മേഖലയിലെ കൂടുതൽ തൊഴിലുകളിൽ നിന്ന് പ്രവാസികള്‍ പുറത്ത്
റിയാദ്: ഏഴ് വ്യാപാര മേഖലയിലെ വിൽപന ഔട്ട്‌ലെറ്റുകളുടെ സൗദിവത്കരണം നിലവിൽവന്നതായി സൗദി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സുരക്ഷാ ഉപകരണങ്ങൾ വിൽക്കുന്ന ഔട്ട്‌ലെറ്റുകൾ, എലിവേറ്ററുകൾ, ലിഫ്റ്റുകൾ, ബെൽറ്റുകൾ എന്നിവ വിൽക്കുന്ന ഔട്ട്‌ലെറ്റുകൾ, കൃത്രിമ ടർഫ്, നീന്തൽക്കുളം സാമഗ്രികൾ എന്നിവ വിൽക്കുന്ന ഔട്ട്‌ലെറ്റുകൾ, ജലശുദ്ധീകരണ ഉപകരണങ്ങളും നാവിഗേഷൻ ഉപകരണങ്ങളും വിൽക്കുന്ന ഔട്ട്‌ലെറ്റുകൾ, കാറ്ററിംഗ് ഉപകരണങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ വിൽക്കുന്ന ഔട്ട്‌ലെറ്റുകൾ, എയർഗൺ, വേട്ടയാടൽ, യാത്രാ സാധനങ്ങൾ വിൽക്കുന്ന ഔട്ട്‌ലെറ്റുകൾ, പാക്കിംഗ് ഉപകരണങ്ങൾ വിൽക്കുന്ന ഔട്ട്‌ലെറ്റുകൾ എന്നിവയിൽ 70 ശതമാനം സൗദിവത്കരണം നടപ്പാക്കണമെന്നതായിരുന്നു മന്ത്രാലയം ആവശ്യപ്പെട്ടിരുന്നത്. ബ്രാഞ്ച് മാനേജർ, സൂപ്പർവൈസർ, കാഷ്യർ, കസ്റ്റമർ അക്കൗണ്ടന്റ്, കസ്റ്റമർ സർവീസ് എന്നിങ്ങനെ ഏറ്റവും പ്രമുഖമായ പ്രൊഫഷനുകളാണ് സൗദിവത്കരണ പരിധിയിലുള്ളത്. സൗദിവത്കരണം നടപ്പാക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയ മന്ത്രാലയം ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാവകാശം അനുവദിച്ചിരുന്നു. ഇന്നലെ സമയപരിധി അവസാനിച്ച് ഇന്നാണ് പുതിയ വ്യവസ്ഥ പ്രാബല്യത്തിലായത്. ഈ മേഖലയിൽ…
Read More » -
Kerala
തൃശൂരില്‍ ബി.ഫാം വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: തൃശൂരില്‍ ബി.ഫാം വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണലൂർ അയ്യപ്പൻ കാവ് ക്ഷേത്രത്തിന് വടക്ക് കിഴക്കുംതുള്ളി രമേഷിന്‍റെ മകൾ ഐശ്വര്യയാണ് മരിച്ചത്. 20 വയസായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. മാതാപിതാക്കൾ ജോലി കഴിഞ്ഞെത്തിയപ്പോളാണ് വിവരം അറിയുന്നത്. വാതിൽ അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് വാതിൽ തുറന്ന് ഐശ്വര്യയെ കാഞ്ഞാണിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്നു ഐശ്വര്യ. അമ്മ: സിന്ധു. സഹോദരങ്ങൾ: അക്ഷയ്, അശ്വതി. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Read More » -
തെരുവുനായ ശല്യം പരിഹരിക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ ഉദാസീനത കാണിച്ചെന്ന് തദ്ദേശവകുപ്പ് മന്ത്രി എം.ബി രാജേഷ്
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ശല്യം പരിഹരിക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ ഉദാസീനത കാണിച്ചെന്ന് തദ്ദേശവകുപ്പ് മന്ത്രി എംബി രാജേഷ്. തെരുവുനായ ശല്യം നിയന്ത്രിക്കാൻ വിവിധ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കും. മനുഷ്യജീവന് അപകടകാരികളായ തെരുവുനായ്ക്കളെ ഉപാധികളോടെ കൊല്ലാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രസ്താവനയുടെ പൂർണ്ണരൂപം കണ്ണൂർ മുഴപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തിൽ 11 വയസുകാരനായ നിഹാൽ നൗഷാദ് മരണമടഞ്ഞ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും വേദനാജനകവുമാണ്. തെരുവുനായശല്യം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പരമാവധി പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിലാണ് ഈ ദാരുണ സംഭവമുണ്ടായത് എന്നത് ആശങ്കയുളവാക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലും ജാഗ്രതയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. ആവശ്യമായ നടപടികൾ ഇക്കാര്യത്തിൽ സ്വീകരിക്കും. തെരുവുനായ ശല്യം നിയന്ത്രിക്കാൻ വിവിധ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കും. മനുഷ്യജീവന് അപകടകാരികളായ…
Read More » -
Health
കൊളസ്‌ട്രോള്‍ എന്ന വില്ലനെ കുറയ്ക്കാനായി ദിവസവും അഞ്ചു മിനിറ്റ് ചിലവാക്കിയാല്‍ മതി
ഹൃദയാഘാതവും മറ്റ് ഗുരുതര പ്രശ്നങ്ങളും ഉണ്ടാക്കുന്ന കൊളസ്‌ട്രോള്‍ എന്ന വില്ലനെ കുറയ്ക്കാനായി ദിവസവും അഞ്ചു മിനിറ്റ് ചിലവാക്കിയാല്‍ മതി.വേണ്ടത് ബീറ്റ്‌റൂട്ട് മാത്രമാണ്. ആശുപത്രിയിൽ ലക്ഷങ്ങൾ പൊടിക്കുമ്പോൾ വളരെ ചെലവ് കുറഞ്ഞതാണ് ബീറ്റ് റൂട്ട്. ഇത് ചെറിയ കഷണങ്ങളാക്കി മിക്സിയില്‍ അരിച്ചെടുത്ത് അതില്‍ ഒന്നോ രണ്ടോ തുള്ളി നാരങ്ങാ നീര് ചേര്‍ത്താല്‍ രുചികരമായ ബീറ്റ്‌റൂട്ട് ജ്യൂസ് റെഡിയാകും. ഇത് ദിവസവും കുടിച്ചാല്‍ കൊളസ്‌ട്രോള്‍ മാത്രമല്ല പല രോഗങ്ങളും പമ്ബ കടക്കുമെന്ന് നാട്ടുവൈദ്യം പറയുന്നു. കൊളസ്ട്രോളും കൊഴുപ്പും ഇല്ലാത്തതാണ് പോഷക ഗുണമുള്ള ബീറ്റ്റൂട്ട് ജ്യൂസ്. ഉദരകോശങ്ങളെ ആരോഗ്യത്തോടെ നിര്‍ത്താനും ഇത് സഹായിക്കും.കൊളസ്‌ട്രോള്‍ കുറയുന്നതിനോടൊപ്പം രക്തക്കുറവ് ( അനീമിയ ) മൂലം വിഷമിക്കുന്നവര്‍ക്ക് രക്തം ഉണ്ടാകാനും ഈ ജ്യൂസ് സഹായിക്കുന്നു.വിറ്റാമിൻ എ, സി, കെ, അയണ്‍ , പൊട്ടാസ്യം എന്നിവയാല്‍ സമ്ബന്നമാണ് ബീറ്റ്റൂട്ട്. #നാട്ടുവൈദ്യം#നാട്ടറിവ്#പ്രഗൽഭനായ വൈദ്യന്റെ നിർദ്ദേശപ്രകാരം മാത്രം#
Read More » -
LIFE
‘എമ്പുരാൻ’ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭം; ലൊക്കേഷൻ നോയിഡയിലും ലഡാക്കിലുമെന്ന് റിപ്പോർട്ടുകൾ
മലയാള സിനിമയിൽ എമ്പുരാനോളം ഹൈപ്പ് ഉയർത്തിയിട്ടുള്ള സീക്വലുകൾ സമീപകാലത്ത് ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. പൃഥ്വിരാജിൻറെ സംവിധാന അരങ്ങേറ്റമായിരുന്ന, 2019 ൽ പുറത്തെത്തിയ ലൂസിഫർ തിയറ്ററുകളിൽ വിജയമായ സമയത്തുതന്നെ പ്രഖ്യാപിക്കപ്പെട്ട സിനിമയാണ് എമ്പുരാൻ. എന്നാൽ അപ്രതീക്ഷിതമായി എത്തിയ കൊവിഡ് സാഹചര്യത്താൽ പ്രോജക്റ്റ് മുന്നോട്ട് തള്ളി പോവുകയായിരുന്നു. ചിത്രത്തിൻറെ ലൊക്കേഷൻ തെരഞ്ഞുള്ള യാത്രകളിലായിരുന്നു കഴിഞ്ഞ കുറച്ച് നാളുകളായി പൃഥ്വിരാജും മറ്റ് അണിയറപ്രവർത്തകരും. ഈ വർഷം പകുതിയോടെ ചിത്രീകരണം തുടങ്ങണമെന്നാണ് തൻറെ ആഗ്രഹമെന്ന് പൃഥ്വിരാജ് നേരത്തേ പറഞ്ഞിരുന്നു. എന്നാൽ ആരംഭത്തിന് അൽപം കൂടി വൈകുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. സിനിമയുടെ ചിത്രീകരണം സെപ്റ്റംബർ ആദ്യ വാരം ആരംഭിക്കുമെന്നാണ് പുറത്തെത്തുന്ന വിവരം. പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള അടക്കമുള്ളവർ ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി നിരവധി ലൊക്കേഷനുകളുള്ള സിനിമയുടെ ചിത്രീകരണം ആരംഭിക്കുക നോയിഡയിലും ലഡാക്കിലുമായി ആയിരിക്കുമെന്നും ശ്രീധർ പിള്ള കുറിക്കുന്നു. https://twitter.com/sri50/status/1668090976131481600?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1668090976131481600%7Ctwgr%5E3e0c0d8245cb584dfadda1e45920bd0ee0a2944a%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fsri50%2Fstatus%2F1668090976131481600%3Fref_src%3Dtwsrc5Etfw എമ്പുരാനെക്കുറിച്ച് പൃഥ്വിരാജ് നേരത്തെ പറഞ്ഞത് എമ്പുരാൻ വലിയ സിനിമയാണ്. വലിയ സിനിമയെന്നു…
Read More »