Month: June 2023

  • Kerala

    പനിക്കൊപ്പം വയറിളക്കവും; ഒരാഴ്ചയ്ക്കിടെ ചികിത്സ തേടിയത് പതിനായിരത്തിലേറെ പേർ

    തിരുവനന്തപുരം: സംസ്ഥാനത്ത് പനിക്കൊപ്പം  വയറിളക്ക രോഗങ്ങളും പടരുന്നു.ആരോഗ്യവകുപ്പിന്‍റെ കണക്കുകൾ പ്രകാരം ഒരാഴ്ചക്കിടെ പതിനയ്യായിരത്തിലേറെ പേരാണ് ചികില്‍സ തേടിയിട്ടുള്ളത്.ആരോഗ്യവകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിലെ  കണക്കുകള്‍ പ്രകാരമാണിത്. ഈ മാസം 21 ന് 2519 പേരാണ് ഛര്‍ദി – അതിസാര രോഗങ്ങള്‍ ബാധിച്ച്‌ ചികില്‍സയ്ക്കെത്തിയത്. ഞായറാഴ്ച രോഗികളുടെ എണ്ണം 1009 ലേയ്ക്ക് താഴ്ന്നെങ്കിലും പിറ്റേന്ന് 2348 ലേയ്ക്ക് ഉയര്‍ന്നു. 27 ന് 2125 പേര്‍ രോഗികളായി ആശുപത്രിയിൽ എത്തിയിട്ടുണ്ട്.   ഒരാഴ്ചക്കിടെ 14521 രോഗബാധിതരാണ് ഉണ്ടായിരിക്കുന്നത്.ഈ മാസം 27 വരെ 50346 പേര്‍ക്ക് വയറിളക്ക രോഗങ്ങള്‍ ബാധിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ , പാലക്കാട് ജില്ലകളിലാണ് രോഗബാധിതര്‍ കൂടുതല്‍.

    Read More »
  • Kerala

    സംസ്ഥാനത്ത് മഴ കനക്കും; അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാധ്യത

    തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപകമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും ജൂലൈ 2, 3 ദിവസങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്‌തേക്കും. വടക്കുകിഴക്കന്‍ മധ്യപ്രദേശിന് മുകളില്‍ ന്യുനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത രണ്ടുദിവസത്തിനുള്ളില്‍ ന്യുനമര്‍ദ്ദം വടക്കുപടിഞ്ഞാറന്‍ മധ്യപ്രദേശിലേക്കു നീങ്ങാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ ന്യുനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നുണ്ട്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നു ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്തുനിന്നു മത്സ്യബന്ധനത്തിനു പോകുന്നതിനു നിരോധനവും ഉണ്ട്. ഇന്നു തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

    Read More »
  • Crime

    നിഖിലിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്; ഏജന്‍സി ഉടമയ്ക്കായി അന്വേഷണം ഊര്‍ജിതം

    തിരുവനന്തപുരം: എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ പാലാരിവട്ടത്തെ ഏജന്‍സി ഉടമ തിരുവനന്തപുരം സ്വദേശി സജു.എസ് ശശിധരന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. മാള്‍ട്ടയില്‍ ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം തട്ടിയെടുത്ത കേസില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഇയാള്‍ പോലീസിന്റെ പിടിയിലായിരുന്നു. തട്ടിപ്പിനിരയായ അങ്കമാലി സ്വദേശിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയി. എട്ട് പേരില്‍ നിന്ന് വിസക്കായി പണം വാങ്ങിയതിന് എറണാകുളം നോര്‍ത്ത് പോലീസിലും ഇയാള്‍ക്കെതിരേ കേസുണ്ട്. സജുവിനെ പിടികൂടാന്‍ കഴിഞ്ഞാല്‍ കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. കേസിലെ രണ്ടാംപ്രതി അബിന്‍ സി രാജിന് വേണ്ടിയുള്ള കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. അതേസമയം, കസ്റ്റഡിയിലുള്ള ഒന്നാം പ്രതി തോമസ് നിഖില്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല. പല കാര്യങ്ങളും ഇയാള്‍ മറച്ചുവെക്കുന്നതായി പോലീസ് പറഞ്ഞു. അബിന്‍ സി രാജിന്റെ ഫോണും പോലീസിന് പരിശോധിക്കാന്‍ സാധിച്ചിട്ടില്ല. ഒന്നര മാസം മുന്‍പ് വാങ്ങിയ…

    Read More »
  • India

    വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ട ചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യനില തൃപ്തികരം; ഇന്ന് ആശുപത്രി വിടും

    ന്യൂഡല്‍ഹി: വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ചികിത്സ സഹറണ്‍പൂരിലെ ജില്ലാ ആശുപത്രിയില്‍ തുടരുന്നു. ചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ ആറിയിച്ചു. നിലവില്‍ ഐ സി യു വില്‍ നിരീക്ഷണത്തിലാണ് ആസാദ്. മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ആസാദിനെ ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഉത്തര്‍പ്രദേശിലെ സഹാറന്‍പുരില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന ചന്ദ്രശേഖര്‍ ആസാദിന് നേരെ കാറിലെത്തിയ ഒരു സംഘം വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റെങ്കിലും തലനാരിഴയ്ക്കാണ് ആസാദ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചേകാലോടെയാണ് സംഭവം. ഇളയ സഹോദരനുള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഒപ്പം കാറില്‍ സഹാറന്‍പുരിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം. ഹരിയാന രജിസ്‌ട്രേഷന്‍ കാറില്‍ എത്തിയ സംഘമാണ് വെടിയുതിര്‍ത്തത്. ആക്രമികള്‍ എത്തിയ ഹരിയാന രജിസ്‌ട്രേഷനിലുള്ള കാറിന്റെ നമ്പര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ആക്രമണത്തില്‍ രണ്ട് വെടിയുണ്ടകള്‍ കാറില്‍ തുളഞ്ഞ് കയറിയിരുന്നു. ഒരു വെടിയുണ്ട കാറിന്റെ ചില്ലുകള്‍ തകര്‍ത്തു അകത്ത് കയറി. മറ്റൊരു വെടിയുണ്ട സീറ്റിലാണ് തുളഞ്ഞുകയറിയത്. ഈ വെടിയുണ്ട…

    Read More »
  • Kerala

    ത്യാഗസ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍

    പ്രവാചകനായ ഇബ്രാംഹിം മകന്‍ ഇസ്മായീലിനെ ദൈവകല്‍പ്പന പ്രകാരം ബലി നല്‍കാനൊരുങ്ങിയതിന്റെ ഓര്‍മ്മ പുതുക്കി ഇസ്ലാം മതവിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ (ഈദുല്‍ അദ്ഹ) ആഘോഷിക്കും. മകന്‍ ഇസ്മായീല്‍ നബിയുടെയും ത്യാഗപൂര്‍ണമായ ജീവിതവും അല്ലാഹുവിലേക്കുള്ള സമര്‍പ്പണവുമാണ് ബലിപെരുന്നാള്‍ നല്‍കുന്ന സന്ദേശം. പ്രവാചകന്റെ ത്യാഗത്തെ വാഴ്ത്തുന്ന ഈ ദിനം പെരുന്നാള്‍ നമസ്‌കാരവും കുടുംബാംഗങ്ങളുടെ ഒത്തുചേരലുകളുമായി കേരളത്തിലെ വിശ്വാസികള്‍ ആഘോഷിക്കും. ത്യാഗത്തിന്റേയും സ്നേഹത്തിന്റേയും മഹത്തായ സന്ദേശം നമ്മിലേക്ക് പകരുന്ന ദിനമാണ് ബലി പെരുന്നാളിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റുള്ളവര്‍ക്കു നേരെ സഹായഹസ്തം നീട്ടാനും പരസ്പരം സ്നേഹിക്കാനും ഏവര്‍ക്കും സാധിച്ചാല്‍ മാത്രമേ സന്തോഷവും സമത്വവും നിറഞ്ഞ ലോകം സാക്ഷാത്ക്കരിക്കപ്പെടുകയുള്ളൂ എന്ന് ബലി പെരുന്നള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സാഹോദര്യവും മതസൗഹാര്‍ദ്ദവും പുലരുന്ന നാടായി കേരളത്തെ നിലനിര്‍ത്താന്‍ ഈ മഹത്തായ ദിനം നമുക്ക് പ്രചോദനം പകരട്ടെ. വ്യതിരിക്തതകളുടെ വേലിക്കെട്ടുകള്‍ ഭേദിച്ച് എല്ലാ മനുഷ്യര്‍ക്കും ഒത്തുചേര്‍ന്ന് ബലി പെരുന്നാള്‍ ആഘോഷിക്കാന്‍ സാധിക്കണം. ഏവര്‍ക്കും ഹൃദയപൂര്‍വ്വം ബക്രീദാശംസകള്‍ നേരുന്നു.- മുഖ്യമന്ത്രി ആശംസിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍…

    Read More »
  • Kerala

    സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ നിയന്ത്രണം പിന്‍വലിച്ചു; പിഎഫില്‍ ലയിപ്പിക്കും

    തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യത്തില്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നിയന്ത്രണം പിന്‍വലിച്ച് ഉത്തരവായി. ഈ സാമ്പത്തിക വര്‍ഷത്തെ സറണ്ടര്‍ ചെയ്യാവുന്ന ആര്‍ജിതാവധി തുക പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ ലയിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജൂണ്‍ 30 മുതല്‍ പ്രാബല്യത്തില്‍ വരുംവിധം പിഎഫില്‍ ലയിപ്പിക്കാനാണ് തീരുമാനം. ഇങ്ങനെ ലയിപ്പിക്കുന്ന തുക നാലുവര്‍ഷത്തിനുശേഷമേ പിന്‍വലിക്കാനാകൂ എന്ന വ്യവസ്ഥ കഴിഞ്ഞവര്‍ഷംതന്നെ നിലവില്‍വന്നിരുന്നു. എന്നാല്‍, പിഫ് അക്കൗണ്ട് ക്ലോസ് ചെയ്തവര്‍, പിഎഫ് ഇല്ലാത്തവര്‍, താല്‍ക്കാലികക്കാര്‍ ഉള്‍പ്പെടെ ആര്‍ജിതാവധി തുകയ്ക്ക് അര്‍ഹരായവര്‍ക്ക് ജൂലൈ ഒന്നുമുതല്‍ ആനുകൂല്യം പണമായി പിന്‍വലിക്കാം. പ്രളയത്തിന്റെയും കോവിഡിന്റെയും ഭാഗമായ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഏര്‍പ്പെടുത്തിയിരുന്ന സറണ്ടര്‍ ആനുകൂല്യ നിയന്ത്രണം കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.  

    Read More »
  • NEWS

    മത്സരത്തിനിടെ അതിക്രമിച്ച് കയറി പ്രതിഷേധിച്ചയാളെ എടുത്ത് ഗ്രൗണ്ടിന് പുറത്തിട്ട് ബെയര്‍സ്റ്റോ

    ലണ്ടന്‍: ഇംഗ്ലണ്ട്-ഓസ്ട്രേലിയ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ ആരാധകരുടെ കൈയടി സ്വന്തമാക്കി ഇംഗ്ലീഷ് താരം ജോണി ബെയര്‍സ്റ്റോ. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറി പ്രതിഷേധിച്ചയാളെ മത്സരം തടസ്സപ്പെടുത്താനനുവദിക്കാതെ ബെയര്‍സ്റ്റോ തടഞ്ഞു. ജസ്റ്റ് സ്റ്റോപ്പ് ഓയില്‍ എന്ന മുന്നേറ്റത്തിന്റെ ഭാഗമായാണ് രണ്ട് പേര്‍ ഗ്രൗണ്ടിലേക്ക് കയറിയത്. ഇംഗ്ലണ്ട് പന്തെറിയുന്നതിനിടെ ഗ്രൗണ്ടിന്റെ രണ്ട് ഭാഗത്തുനിന്നായി രണ്ടുപേര്‍ മത്സരം തടസ്സപ്പെടുത്താനായി വന്നു. ഓറഞ്ച് പവര്‍ പെയിന്റ് കൈയില്‍ കരുതിയാണ് ഇരുവരും ഗ്രൗണ്ടിലെത്തിയത്. ഇതോടെ മത്സരം നിര്‍ത്തിവെച്ചു. ഗ്രൗണ്ടിന്റെ സ്‌ക്വയര്‍ ലെഗിലെത്തിയ പ്രതിഷേധക്കാരനെ പിച്ചില്‍ കയറാന്‍ അനുവദിക്കാതെ ബെയര്‍സ്റ്റോ വരിഞ്ഞുമുറുക്കി. തുടര്‍ന്ന് എടുത്തുകൊണ്ടുപോയി ഗ്രൗണ്ടിന് പുറത്തിട്ടു. ബെയര്‍സ്റ്റോയുടെ പ്രവൃത്തിയെ കാണികള്‍ നിറഞ്ഞ കൈയടിയോടെ വരവേറ്റു. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം മത്സരം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെടുത്തിട്ടുണ്ട്. സ്റ്റീവ് സ്മിത്ത് 85 റണ്‍സെടുത്തും അലക്സ് ക്യാരി 11 റണ്‍സ് നേടിയും പുറത്താവാതെ നില്‍ക്കുന്നു. സ്മിത്തിന് പുറമേ ട്രവിസ് ഹെഡ്…

    Read More »
  • India

    രാഹുല്‍ ഗാന്ധി ഇന്ന് മണിപ്പൂരില്‍; ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും

    ന്യൂഡല്‍ഹി: കലാപ പശ്ചാത്തലത്തില്‍ കോണ്‍?ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് മണിപ്പൂരില്‍. ഇന്നും നാളെയും രാഹുല്‍ കലാപ മേഖല സന്ദര്‍ശിക്കും. ഇംഫാലിലെയും ചുരാചന്ദ്പൂരിലെയും ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നതിനൊപ്പം പ്രാദേശിക പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. കലാപം പ്രതിരോധിക്കുന്നതില്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും പരാജയപ്പെട്ടെന്ന വിമര്‍ശനം കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആണ് രാഹുലിന്റെ ദ്വിദിന സന്ദര്‍ശന പരിപാടി അറിയിച്ചത്. ”ഏകദേശം രണ്ട് മാസമായി മണിപ്പൂര്‍ കത്തുകയാണ്, ഇതൊരു മാനുഷിക ദുരന്തമാണ്, വിദ്വേഷമല്ല, സ്‌നേഹത്തിന്റെ ശക്തിയാകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്”, അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിച്ചിട്ടില്ല. അമിത് ഷായാണ് മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മണിപ്പൂര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നും പ്രധാനമന്ത്രി മൗനം വെടിയണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

    Read More »
  • India

    ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അനുനയ നീക്കം; ടി.എസ്. സിങ് ദേവ് ഉപമുഖ്യമന്ത്രി

    റായ്പുര്‍: തിരഞ്ഞടുപ്പ് അടുത്ത ഛത്തീസ്ഗഡില്‍ അനുനയ നീക്കവുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ടി.എസ്. സിങ് ദേവിനെ ഉപമുഖ്യമന്ത്രിയാക്കി. സിങ് ദേവിനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ അംഗീകരിച്ചതായി കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പ്രസ്താവനയില്‍ അറിയിച്ചു. ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിന്റെ കരുനീക്കം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഖര്‍ഗെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സംസ്ഥാന നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം. നിലവിലെ മുഖ്യമന്ത്രി ഭൂപേഷ് ബാഗെലും സിങ് ദേവും മുഖ്യമന്ത്രി പദത്തിനായി കൊമ്പുകോര്‍ത്തിരുന്നു. 2018ല്‍ മുഖ്യമന്ത്രിയായി അധികാരത്തിലേറുമ്പോള്‍ 2020 ആകുമ്പോള്‍ തനിക്ക് പദവി കൈമാറാമെന്ന് ബാഗെല്‍ ഉടമ്പടി വച്ചിരുന്നെന്ന് സിങ് ദേവ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു ഉടമ്പടിയെക്കുറിച്ച് തനിക്ക് അറിവില്ലെന്നാണ് ബാഗെലിന്റെ പക്ഷം. ഇരുവരും തമ്മിലുള്ള പോരിന്റെ ഭാഗമായി വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന സൂചനയും സിങ് ദേവ് നല്‍കിയിരുന്നു. തുടര്‍ന്ന് സിങ് ദേവിന്റെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ ഉപമുഖ്യമന്ത്രി പദം നല്‍കുന്നതെന്നാണ്…

    Read More »
  • NEWS

    15 വര്‍ഷത്തിലധികമായി ബഹ്റൈനില്‍ താമസിക്കുന്ന വിദേശ പൗരന്മാര്‍ക്ക്  പ്ലാറ്റിനം വിസ 

    മനാമ:15 വര്‍ഷത്തിലധികമായി ബഹ്റൈനില്‍ താമസിക്കുന്ന വിദേശ പൗരന്മാര്‍ക്ക് നിബന്ധനകളോടെ പ്ലാറ്റിനം വിസ അനുവദിക്കുന്നതിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സല്‍മാൻ ബിൻ ഹമദ് ആല്‍ ഖലീഫ ഉത്തരവിറക്കി. കഴിഞ്ഞ അഞ്ച് വര്‍ഷമായി 4000 ദീനാറില്‍ കുറയാത്ത വരുമാനമോ വേതനമോ ലഭിക്കുന്നവരായിരിക്കണം.കേസുകളിലും മറ്റും പ്രതിയല്ലാത്ത ആളുകളുമായിരിക്കണം.ബഹ്റൈനികളല്ലാത്തവര്‍ക്ക് ഭൂമി വാങ്ങാൻ കഴിയുന്ന ഏരിയകളില്‍ ഇവര്‍ക്ക് ഭൂമി സ്വന്തമാക്കാനും കഴിയും.

    Read More »
Back to top button
error: