Month: June 2023
-
Kerala
വസ്ത്രം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു
മലപ്പുറം: വസ്ത്രം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു. മലപ്പുറം-പാലക്കാട് ജില്ലാതിര്‍ത്തിയായ കൈപ്പുറം സ്വദേശി കാവതിയാട്ടില്‍ വീട്ടില്‍ മുഹമ്മദ് നിസാര്‍ (33) ആണ് മരിച്ചത്. പള്ളിയിലേക്ക് പോകാനായി വസ്ത്രം ഇസ്തിരി ഇടുന്നതിനിടയില്‍ അയേണ്‍ ബോക്സില്‍ നിന്നും വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.പെട്ടെന്ന് തന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യയും ഒരു കുട്ടിയുമുണ്ട്. കൊപ്പം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
Read More » -
Feature
തലയിലെ പേൻ ശല്യം മാറ്റാം
തുളസി പേന്‍ ശല്യം കുറയ്ക്കാന്‍ പലരും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് തുളസി. തുളസി നീര് തലയില്‍ തേച്ച് പിടിപ്പിക്കുന്നത് നല്ലതാണ്. ഇത് തലയില്‍ നിന്നും പേന്‍ ശല്യം ഇല്ലാതാക്കാന്‍ സഹായിക്കുന്നുണ്ട്. ഇതുമല്ലെങ്കില്‍ രാത്രിയില്‍ തലയില്‍ ഒരു പിടി തുളസി വെച്ച് കിടക്കാവുന്നതാണ്. തുളസിയുടെ മണം മൂലം പേന്‍ കുറയപുന്നതാണ്. മല്ലിയില തുളസി പോലെ തന്നെ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന മറ്റൊരു സാധനാണ് മല്ലിയില. മല്ലിയില നന്നായി അരച്ച് ഇതിന്റെ നീര് തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇതും തലയില്‍ നിന്നും പേന്‍ ഇല്ലാതാക്കാന്‍ സഹായിക്കും. മല്ലിയിലയുടെ നീര് തേച്ച് പിടിപ്പിച്ച് 20 മിനിറ്റ് ഇരിക്കണം. അതിന് ശേഷം ചീര്‍പ്പ് കൊണ്ട് ഈരി നോക്കുക. പോന്‍ പോകുന്നതാണ്. അതുപോലെ, ഇത് തലയില്‍ നിന്നും നന്നായി കഴുകി കളയാനും മറക്കരുത്. ഇത്തരത്തില്‍ അടുപ്പിച്ച് ഒരാഴ്ച്ച ചെയ്താല്‍ തലയില്‍ നിന്നും നിങ്ങള്‍ക്ക് പേന്‍ വേഗത്തില്‍ കളയാവുന്നതാണ്. കര്‍പ്പൂരം കര്‍പ്പൂരം ഉപയോഗിച്ചും തലയില്‍ നിന്നും പേന്‍ കളയാന്‍ സാധിക്കും. ഇതിനായി കര്‍പ്പൂരം…
Read More » -
Kerala
റോഡരികില്‍ ഇറക്കിയിട്ടിരുന്ന തടിയിലേക്ക് കാര്‍ ഇടിച്ചു കയറി വീട്ടമ്മ മരിച്ചു
തിരുവനന്തപുരം:റോഡരികില്‍ ഇറക്കിയിട്ടിരുന്ന തടിയിലേക്ക് കാര്‍ ഇടിച്ചു കയറി വീട്ടമ്മ മരിച്ചു.കാർ യാത്രക്കാരിയായ കവടിയാര്‍ രമേശ് ഭവനില്‍ രവിയുടെ ഭാര്യ രമാഭായി (67) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45ന് എംസി റോഡില്‍ കന്യാകുളങ്ങരയ് ക്കു സമീപം മുക്കംപാലമൂട്ടിലായിരുന്നു അപകടം. എതിരെ വന്ന ബസിനു സൈഡ് കൊടുക്കുന്നതിനിടയില്‍ റോഡു വശത്ത് ഇറക്കിയിട്ടിരുന്ന തടിയിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു.പിൻസീറ്റില്‍ ഇരിക്കുകയായിരുന്ന വീട്ടമ്മയുടെ തല കാറിന്‍റെ വശത്ത് ഇടിച്ചാണ് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്നവര്‍ ഇവരെ മറ്റൊരു വാഹനത്തില്‍ കയറ്റി വട്ടപ്പാറയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കോട്ടയത്തെ ഒരു ക്ഷേത്രത്തില്‍ കൊച്ചുമകനെ എഴുത്തിനിരുത്തിയശേഷം മടങ്ങുകയായിരുന്നു. വട്ടപ്പാറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍. രതീഷ്. രമേശ്. മരുമകള്‍. താര.
Read More » -
India
ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന് പിന്തുണ പ്രഖ്യാപിച്ച് ആംആദ്മി
ന്യൂഡൽഹി: രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന് പിന്തുണ പ്രഖ്യാപിച്ച് ആംആദ്മി പാര്‍ട്ടി. രാജ്യത്ത് പൊതുവ്യക്തിനിയമം നിലവിലുണ്ടാകണമെന്ന് ഇന്ത്യന്‍ ഭരണഘടനയുടെ 44-ാം അനുച്ഛേദം വിര്‍ദേശിക്കുന്നുണ്ടെന്നും ഈ കാരണങ്ങളാല്‍ തത്വത്തില്‍ എഎപി അതിനെ പിന്തുണയ്ക്കുന്നുവെന്നും പാര്‍ട്ടി നേതാവ് സന്ദീപ് പഥക് ആണ് പറഞ്ഞത്. ഞായറാഴ്ച ഭോപ്പാലില്‍ നടന്ന പൊതുപരിപാടിയില്‍ പൊതുവ്യക്തിനിയമത്തെ കുറിച്ച്‌പ്രധാനമന്ത്രി വീണ്ടും പരാമര്‍ശിച്ചതിന് പിന്നാലെയാണ് എഎപിയുടെ പിന്തുണ പ്രഖ്യാപിച്ചുള്ള പ്രതികരണം. പൊതുവ്യക്തിനിയമം നടപ്പാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളതാണ്. എല്ലാവര്‍ക്കും തുല്യാവകാശം ഭരണഘടന വിഭാവനംചെയ്തിട്ടുണ്ടെന്നും മോദി പറഞ്ഞിരുന്നു.
Read More » -
India
ഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതം; ത്രിപുരയില്‍ കുട്ടികളടക്കം 6 മരണം
അഗര്‍ത്തല: ത്രിപുരയിലെ ഉനകോട്ടി ജില്ലയിലെ കുമാര്‍ഘട്ടില്‍ രഥഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് രണ്ടുകുട്ടികളടക്കം ആറുപേര്‍ മരിച്ചു. പതിനഞ്ചുപേര്‍ക്ക് പരുക്കുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഘോഷയാത്രയ്ക്ക് ഉപയോഗിച്ച ഇരുമ്പ് കൊണ്ട് നിര്‍മിച്ച രഥം ഹൈവോള്‍ട്ടേജിലുള്ള ഇലക്ട്രിക് കമ്പിയുമായി കൂട്ടിമുട്ടിയതാണു അപകടത്തിനു കാരണം. പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമാണ്. ദുരന്തത്തില്‍ ത്രിപുര മുഖ്യമന്ത്രി മണിക് സാഹ അനുശോചനം രേഖപ്പെടുത്തി. അഗര്‍ത്തലയില്‍നിന്നു സംഭവം നടന്ന കുമാര്‍ഘട്ടിലേക്കു യാത്ര തിരിച്ചതായി മണിക് സാഹ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ദുരന്തത്തില്‍ വളരെയധികം വേദനയുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയാണ്. പരുക്കേറ്റവര്‍ വേഗം സുഖംപ്രാപിക്കാന്‍ ആശംസിക്കുന്നു. ബുദ്ധിമുട്ടേറിയ ഘട്ടത്തില്‍ സര്‍ക്കാര്‍ ദുരന്തത്തിനിരയായവര്‍ക്കൊപ്പം ഉണ്ടാകുമെന്നും മണിക് സാഹ കുറിച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങി.
Read More » -
India
ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും
ന്യൂഡല്‍ഹി: ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ദിവസത്തില്‍ എല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും ഉണ്ടാകട്ടെ, സമൂഹത്തില്‍ ഐക്യം ഉണ്ടാകട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.ലോകത്തിലെ വിവിധ മുസ്ലീം നേതാക്കള്‍ക്ക് ബലി പെരുന്നാള്‍ ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി കത്തയച്ചു. ബക്രീദ് ത്യാഗത്തിന്റെയും അനുകമ്പയുടെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്നതായും രാജ്യത്ത് ദശലക്ഷക്കണക്കിന് ആളുകള്‍ ഈദ് ആഘോഷിക്കുകയാണെന്നും മോദി കത്തില്‍ അറിയിച്ചു. ഈദുല്‍ ഫിത്തര്‍ വേളയില്‍ രാജ്യത്തെ എല്ലാവര്‍ക്കും പ്രത്യേകിച്ച് മുസ്ലീം സഹോദരങ്ങള്‍ക്ക് ആശംസകള്‍ നേരുന്നുവെന്ന് പ്രസിഡന്റ് ദ്രൗപദി മുര്‍മു. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും നിസ്വാര്‍ഥ സേവനത്തിന്റെയും പാത പിന്തുടരാന്‍ ബക്രീദ് നമ്മെ പ്രേരിപ്പിക്കുന്നു. സമൂഹത്തില്‍ പരസ്പരം സാഹോദര്യവും സൗഹാര്‍ദവും വളര്‍ത്തുന്നതിനായി പ്രവര്‍ത്തിക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാമെന്നും രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു. ത്യാഗസ്മരണകളോടെ മുസ്ലിം സമൂഹം രാജ്യത്ത് ഇന്നു ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്. ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മായീല്‍ നബിയുടെയും ത്യാഗപൂര്‍ണമായ ജീവിതവും അല്ലാഹുവിലേക്കുള്ള സമര്‍പ്പണവുമാണ് ബലിപെരുന്നാള്‍ നല്‍കുന്ന സന്ദേശം. ഹജ് കര്‍മത്തിന്റെ പരിസമാപ്തി കൂടിയാണ് പെരുന്നാള്‍.…
Read More » -
NEWS
ടൈറ്റന്‍ സമുദ്രപേടക ദുരന്തം; മരിച്ചവരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി
ന്യൂയോര്‍ക്ക്: ടൈറ്റന്‍ സമുദ്ര പേടകം അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. യുഎസ് കോസ്റ്റ് ഗാര്‍ഡാണ് ഇക്കാര്യം പുറത്തുവിട്ടത്. ടൈറ്റാനിക്കിന്റെ അവശിഷ്ടം കാണാന്‍ പോയ പേടകത്തിന്റെ ഭാഗങ്ങള്‍ കഴിഞ്ഞ ദിവസം കാനഡയിലെ സെന്റ് ജോണ്‍സില്‍ എത്തിച്ചിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ലാന്‍ഡിംഗ് ഫ്രെയിമും പിന്‍ കവറും കണ്ടെത്താന്‍ കഴിഞ്ഞത് നിര്‍ണായകമായി. ലഭ്യമായ അവശിഷ്ടങ്ങള്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ. അഞ്ച് പേരുമായി അറ്റലാന്റിക് സമുദ്രത്തിനടിയിലേക്ക് പോയ പേടകം ഉള്‍വലിഞ്ഞ് തകരാന്‍ ഇടയായ സാഹചര്യം കണ്ടെത്താന്‍ നിര്‍ണായകമാണ് ഈ അവശിഷ്ടങ്ങള്‍. അന്തര്‍വാഹിനിയിലുണ്ടായിരുന്ന അഞ്ചുപേരും അപകടത്തില്‍ മരിച്ചതായാണ് ഓഷ്യന്‍ ?ഗേറ്റ് സ്ഥിരീകരിച്ചത്. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാര്‍ഡിംഗ്, ബ്രിട്ടീഷ് പൗരത്വമുള്ള പാകിസ്ഥാനി അതിസമ്പന്ന വ്യവസായി ഷഹ്സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകന്‍ സുലൈമാന്‍, കടല്‍യാത്ര നടത്തുന്ന ഓഷ്യന്‍ ഗേറ്റ് കമ്പനിയുടെ സിഇഒ സ്റ്റോക്റ്റന്‍ റഷ്, ഫ്രഞ്ച് പര്യവേക്ഷകന്‍ പോല്‍ ഹെന്റി എന്നിവരാണ് അന്തര്‍വാഹിനിയിലുണ്ടായിരുന്നത്. ജൂണ്‍ 18ന് നടന്ന അപകടത്തെപ്പറ്റി യുഎസ്, കാനഡ, ഫ്രാന്‍സ്,…
Read More » -
Kerala
മകളുടെ പേരില്‍ പിരിച്ച പണം തരുന്നില്ല, മുഴുപ്പട്ടിണിയിലാണ്; പ്രതിഷേധവുമായി ജിഷയുടെ അമ്മ
എറണാകുളം: മുഴുപ്പട്ടിണിയിലാണെന്ന് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ. മകളുടെ പേരില്‍ പിരിച്ച പണം തരുന്നില്ലെന്നും അവര്‍ ആരോപിച്ചു. ആലുവയില്‍ റോഡ് ഗതാഗതം ഏറ്റെടുത്തുകൊണ്ടായിരുന്നു അവര്‍ ആരോപണവുമായി രംഗത്തെത്തിയത്. തനിക്ക് ആഹാരമൊന്നും കിട്ടുന്നില്ല. മുമ്പ് ഹോം നഴ്‌സായി ജോലി ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ ആ ജോലിക്ക് ആരും വിളിക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് ട്രാഫിക് ഹോം ഗാര്‍ഡിന്റെ ജോലി ശരിയാക്കിത്തരണമെന്നാണ് രാജേശ്വരിയുടെ ആവശ്യം. 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ സ്വദേശി ജിഷ കൊല്ലപ്പെട്ടത്. കനാല്‍ പുറമ്പോക്കിലെ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കടന്നാണ് പ്രതിയായ ആസാം സ്വദേശി അമിറുള്‍ ഇസ്ലാം കൃത്യം നടത്തിയത്. അതിക്രൂരമായ ബലാല്‍സംഗത്തിനിരയായാണ് ജിഷ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 38 മുറിവുകളാണ് യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്.
Read More » -
Crime
‘മാല’പോലെ മോഷണക്കേസുകള്‍; മൂന്നംഗ ‘ലേഡി സ്‌ക്വാഡ്’ പിടിയില്‍
പത്തനംതിട്ട: സംസ്ഥാനത്തെ നിരവധി മോഷണക്കേസുകളില്‍ പിടികിട്ടാപ്പുള്ളികളായ മൂവര്‍ സംഘത്തെ തിരുവല്ല പോലീസ് പിടികൂടി. ബസുകളിലും ആശുപത്രികളിലും മോഷണം പതിവാക്കിയ തമിഴ്‌നാട് സ്വദേശിനികളാണ് പിടിയിലായത്. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില വെച്ച് തിരുവന്‍വണ്ടൂര്‍ സ്വദേശിനിക്ക് മുപ്പതിനായിരം രൂപയും എടിഎം കാര്‍ഡുകള്‍ അടങ്ങിയ പേഴ്‌സും നഷ്ടമായിരുന്നു. സിസിടി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് മോഷണം ആണെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട് സ്വദേശികളായ ദുര്‍ഗ്ഗാലക്ഷ്മി, വാസന്തി, പൊന്നാത്ത എന്നിവര്‍ പിടിയിലാകുന്നത്. തിരുവല്ല വൈഎംസിഎ ജംഗ്ഷനിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപത്തു നിന്നാണ് ഇവര്‍ പിടിയിലാകുന്നത്. തിരക്കേറിയ ഇടങ്ങളില്‍ വിദഗ്ധമായി കളവ് നടത്തുന്നവരാണ് ഇവര്‍. സംസ്ഥാനത്തെ വിവിധശേഷങ്ങളില്‍ മുപ്പതിലധികം കേസുകളില്‍ പ്രതികളാണ്. മാന്യമായി വസ്ത്രം ധരിച്ച് മോഷണം നടത്തി തന്ത്രപരമായി കടന്നുകളയുന്ന ഇവരെ പിടികൂടാന്‍ പൊലീസ് ഏറെ നാളായി അന്വേഷണത്തിലായിരുന്നു. ഒടുവില്‍ പിടികൂടി പരിശോധിച്ചപ്പോഴും പൊലീസ് ഞെട്ടി. ഈ സമയവും നിരവധി വിലകൂടിയ മൊബൈല്‍ ഫോണുകള്‍…
Read More » -
Kerala
തദ്ദേശസ്ഥാപനങ്ങളിലെ താത്കാലിക ഒഴിവുകള്‍; നിയമനാധികാരം സര്‍ക്കാരിലേക്ക്
തിരുവനന്തപുരം: ആശുപത്രികളിലും മറ്റും തദ്ദേശസ്ഥാപനങ്ങള്‍ കരാറടിസ്ഥാനത്തില്‍ അധിക ജീവനക്കാരെ നിയമിക്കുന്നതിന് തടയിട്ട് സര്‍ക്കാര്‍. നിലവില്‍ സര്‍ക്കാര്‍ അനുമതിയോടെ ജോലിചെയ്യുന്നവര്‍ക്ക് കാലാവധി തീരുംവരെ തുടരാം. ഒഴിവുകള്‍ വകുപ്പുകള്‍ പരിശോധിച്ച് നികത്തും. മറ്റുവകുപ്പുകളില്‍നിന്ന് കൈമാറിക്കിട്ടിയ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അനുമതിയില്ലാതെയുള്ള നിയമനം വിലക്കി. കോട്ടയം ജില്ലയിലെ വാഴൂര്‍, നീണ്ടൂര്‍ കുടുംബാരോഗ്യകേന്ദ്രങ്ങളിലുള്‍പ്പെടെ സംസ്ഥാനത്ത് പലയിടത്തും കരാര്‍ നിയമനത്തിന് അനുമതിതേടിയത് നിഷേധിച്ചാണ് തദ്ദേശഭരണ വകുപ്പിന്റെ തീരുമാനം. പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാനെന്ന പേരില്‍ ആശുപത്രികളിലാണ് കൂടുതല്‍ കരാര്‍ നിയമനം. അനധികൃതമായി ആളുകളെ നിയമിച്ച് ആവര്‍ത്തനച്ചെലവിന് ഇടയാക്കുന്നതിനുപകരം മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന് മുന്‍ഗണന നല്‍കാനാണ് പുതിയ നിര്‍ദേശം. ആര്‍ദ്രം പദ്ധതിയില്‍ സര്‍ക്കാരാശുപത്രികളില്‍ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും നിയമിക്കാന്‍ 2017 മുതല്‍ അനുമതിയുണ്ട്. ഉച്ചകഴിഞ്ഞും ഒ.പി. സേവനം ഉറപ്പുവരുത്താനായിരുന്നു ഇത്. എന്നാല്‍, പലയിടത്തും അനുവദിച്ചതിലും കൂടുതല്‍പേരെ നിയമിച്ചതായി കണ്ടെത്തി. സര്‍ക്കാര്‍ ചെലവില്ലാതെ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയില്‍നിന്ന് വേതനം നല്‍കി ജീവനക്കാരെ നിയമിക്കുന്നതിന് തടസ്സമില്ല. ചെലവുതുക കണ്ടെത്താവുന്ന തരത്തിലുള്ള പദ്ധതികള്‍ തദ്ദേശസ്ഥപനങ്ങള്‍ക്ക് ഏറ്റെടുക്കുന്നതിന് തടസ്സവുമില്ല.
Read More »