Month: June 2023

  • NEWS

    ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റില്‍ ആക്രമണം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

    റിയാദ്: സൗദിയുടെ തീരദേശ നഗരമായ ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റലിന് നേരെ ആക്രമണം. ഇന്നലെ വൈകീട്ടോടെയുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചു. ഒരു സുരക്ഷാ ഉദ്യോഗസ്ഥനും അക്രമിയുമാണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ അജ്ഞാത സംഘം കോണ്‍സുലേറ്റിന് നേരെ നിറയൊഴിക്കുകയായിരുന്നു. കോണ്‍സുലേറ്റിന് പുറത്ത് നടന്ന വെടിവയ്പ്പില്‍ അമേരിക്കക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നും കോണ്‍സുലേറ്റ് അടച്ചതായും ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. നേപ്പാള്‍ വംശജനാണ് കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥന്‍. മരിച്ച സുരക്ഷാ ഉദ്യോഗസ്ഥന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും ആത്മാര്‍ത്ഥമായ അനുശോചനം അറിയിക്കുന്നുവെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സൗദി സൈന്യമാണ് അക്രമിയെ വധിച്ചത്. ഇതിന് മുന്‍പും ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം നടന്നിരുന്നു. 2016 ല്‍ ഒരു ചാവേറാണ് ആക്രമണം നടത്തിയത്. 2004 ലെ മറ്റൊരു ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.  

    Read More »
  • NEWS

    സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴ; വടക്കൻ കേരളത്തിൽ യെല്ലോ അലർട്ട്

    കോഴിക്കോട്:സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.വടക്കൻ കേരളത്തിലാകും കൂടുതൽ മഴ. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. മറ്റ് ജില്ലകളില്‍ സാധാരണ മഴയ്ക്ക് മാത്രമാണ് സാധ്യത പ്രവചിക്കുന്നത്. ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.   ബംഗാള്‍ ഉൾക്കടലിൽ ന്യുനമര്‍ദ്ദം രൂപപ്പെട്ടതിന് പിന്നാലെ കാലവർഷ കാറ്റ് അനുകൂലമാവുകയും ചെയ്തതോടെയാണ് സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമായത്.

    Read More »
  • Kerala

    കോട്ടയം സ്വദേശിക്ക് 1.3 കോടി രൂപയുടെ അന്താരാഷ്‌ട്ര സ്‌കോളർഷിപ്പ്

    കോട്ടയം: കുമരകം സ്വദേശിക്ക് 1.3 കോടി രൂപയുടെ അന്താരാഷ്‌ട്ര സ്‌കോളർഷിപ്പ്.മുട്ടം യൂണിവേഴ്‌സിറ്റി കോളജ് ഓഫ് എന്‍ജിനിയറിംഗില്‍നിന്നു 2022ല്‍ പോളിമര്‍ എന്‍ജിനിയറിംഗില്‍ ബിടെക് നേടിയ ബിബിന്‍ സാജനാണ് യുകെയിലെ പ്രശസ്തമായ ഹെറിയോട്ട് വാട്ട് സര്‍വകലാശാലയില്‍നിന്നു 1.3 കോടി രൂപയുടെ സ്‌കോളര്‍ ഷിപ്പ് ലഭിച്ചത്. കുമരകം സ്വദേശിയായ ബിബിന്‍ സാജന്‍ പോളിമര്‍ ടോക്‌സികോളജിക്കല്‍ സ്റ്റഡീസില്‍ അടുത്ത മാസം 15ന് ഗവേഷണം ആരംഭിക്കും. മുട്ടം എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥിയായിരിക്കെ കേരള ഡെവലപ്മെന്‍റ് ഇന്നോവഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്‍റെ യംഗ് ഇന്നോവേറ്റര്‍ അവാര്‍ഡ് 2022ല്‍ നേടിയിരുന്നു. മൂന്നര വര്‍ഷമാണ് പഠന കാലാവധി. അടുത്തമാസം 15ന് സ്കോട്ട്‌ലൻഡിലേക്ക് പഠനത്തിനായി യാത്ര തിരിക്കും. കുമരകം പള്ളിച്ചിറ പുത്തൻപുര സാജൻ, ആലിസ് ദമ്ബതികളുടെ മകനാണ് ബിബിൻ.

    Read More »
  • India

    ഉത്സവം നടക്കില്ലെന്ന ആശങ്ക; തമിഴ്നാട്ടിൽ ഏഴു സ്ത്രീകള്‍ വിഷംകഴിച്ച്‌ ആത്മഹത്യയ്ക്കു ശ്രമിച്ചു

    സേലം:ഉത്സവം നടക്കില്ലെന്ന ആശങ്കയില്‍ ഏഴു സ്ത്രീകള്‍ വിഷംകഴിച്ച്‌ ആത്മഹത്യയ്ക്കു ശ്രമിച്ചു.തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയില്‍ വെപ്പമരത്തൂരിലാണ് സംഭവം. വെപ്പമരത്തൂരിലെ മാരിയമ്മൻ ക്ഷേത്രത്തിലെ കുംഭാഭിഷേകം മുടങ്ങുമെന്ന ആശങ്ക കാരണമാണ് പായസത്തില്‍ വിഷംചേര്‍ത്ത് കഴിച്ചതെന്നാണ് ആത്മഹത്യയ്ക്കു ശ്രമിച്ചവര്‍ പറയുന്നത്. ഇവരെല്ലാം ഒരേ കുടുംബത്തില്‍നിന്നുള്ളവരും പ്രദേശത്തെ പ്രബല ജാതിയില്‍പ്പെട്ടവരുമാണ്. ഇവരുടെ കുടുംബാംഗമായ സുരേഷ് വിവാഹം കഴിച്ചത് പട്ടികജാതിയില്‍പ്പെട്ട യുവതിയെയാണ്. 2010-ല്‍ ആയിരുന്നു വിവാഹം. ഗ്രാമത്തിലെ മറ്റുള്ളവര്‍ സുരേഷിന്റെ കുടുംബത്തിന് സാമൂഹികവിലക്ക് ഏര്‍പ്പെടുത്തി. മാരിയമ്മൻ കോവിലിലെ ഉത്സവത്തില്‍നിന്ന് അവരെ മാറ്റിനിര്‍ത്തുകയുംചെയ്തു. എന്നാല്‍, സുരേഷിന്റെ ഭാര്യ സുധ ജില്ലാഭരണകൂടത്തിന് പരാതി നല്‍കി. എല്ലാവരെയും പങ്കെടുപ്പിച്ചുമാത്രമേ ഉത്സവം നടത്താവൂ എന്ന് അധികൃതര്‍ ഉത്തരവിട്ടു. ഇതുകാരണം പത്തുവര്‍ഷമായി കുംഭാഭിഷേകം നടക്കുന്നില്ല.ഇത്തവണ ഉത്സവം നടത്താൻ തീരുമാനിച്ചെങ്കിലും പണപ്പിരിവില്‍നിന്ന് സുരേഷിന്റെ കുടുംബത്തെ ഒഴിവാക്കി. ഇതേത്തുടര്‍ന്ന് സുരേഷും സുധയും വീണ്ടും പരാതി നല്‍കുകയും ജില്ലാഭരണകൂടം ഇടപെടുകയുംചെയ്തു. ഇതോടെ ഇത്തവണയും ഉത്സവം മുടങ്ങുമെന്ന് അഭ്യൂഹം പരന്നു. തുടര്‍ന്നാണ് സുരേഷിന്റെ കുടുംബത്തില്‍പ്പെട്ട ഏഴുസ്ത്രീകള്‍ വിഷംകഴിച്ചത്.

    Read More »
  • India

    എയർ ഇന്ത്യ എക്സ്പ്രസിൽ ഇനിമുതൽ പുത്തൻ മെനു അനുസരിച്ചുളള വിഭവങ്ങള്‍ 

    തിരുവനന്തപുരം:മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന എയര്‍ലൈനായ എയര്‍ ഇന്ത്യ എക്സ്പ്രസിൽ ഇനിമുതൽ പുത്തൻ മെനു അനുസരിച്ചുളള വിഭവങ്ങള്‍. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ഗൊര്‍മേര്‍’ എന്ന് പേരിട്ടിരിക്കുന്ന പുത്തൻ മെനു അനുസരിച്ചുളള വിഭവങ്ങള്‍ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ വിമാനങ്ങളില്‍ വിളമ്ബിതുടങ്ങി. എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ ലയിക്കാൻ തയാറെടുക്കുന്ന എയര്‍ ഏഷ്യ ഇന്ത്യയുടെ ആഭ്യന്തര സര്‍വിസുകളിലും ഇതേ മെനു അനുസരിച്ചുളള വിഭവങ്ങളാണ്. രാജ്യത്ത് നിന്നുളള ഏറ്റവും പ്രായം കുറഞ്ഞ മാസ്റ്റര്‍ ഷെഫ് മത്സര വിജയി കീര്‍ത്തി ഭൗട്ടിക തയാറാക്കിയ രണ്ട് സിഗ്നേച്ചര്‍ വിഭവങ്ങളുള്‍പ്പടെ 19 വിഭവങ്ങളാണ് ഗൊര്‍മേറിന്റെ ആകര്‍ഷണം. ഹൈദരാബാദി മട്ടണ്‍ ബിരിയാണി, അവധി ചിക്കൻ ബിരിയാണി, തേങ്ങച്ചോറില്‍ തയാറാക്കിയ വീഗൻ മൊയ്ലി കറി, മിനി ഇഡലി, മേദു വട തുടങ്ങി തദ്ദേശിയ വിഭവങ്ങളും ഉത്തരേന്ത്യൻ വിഭവങ്ങളും ഫ്യൂഷൻ വിഭവങ്ങളും എല്ലാം ചേര്‍ന്നതാണ് പുതിയ പ്രീ ബുക്ക് മെനു. താജ് ഹോട്ടല്‍ ഗ്രൂപ്പിന്റെ ഭാഗമായ താജ് സാറ്റ്സ്, കസിനോ ലുലു ഗ്രൂപ്പ് തുടങ്ങി രാജ്യത്തെ…

    Read More »
  • Kerala

    ട്രെയിൻ സമയത്തിൽ വീണ്ടും മാറ്റം; അമൃത എക്സ്പ്രസ് നേരത്തെയാക്കി

    തിരുവനന്തപുരം: ട്രെയിനുകള്‍  സ്റ്റേഷനുകളില്‍ എത്തുന്നതും പുറപ്പെടുന്നതുമായ സമയത്തില്‍ വീണ്ടും മാറ്റം വരുത്തി റെയില്‍വേ.ചില സ്റ്റേഷനുകളിൽ മാത്രമാണ് മാറ്റം. (സ്റ്റേഷനും എത്തുന്ന/പുറപ്പെടുന്ന പുതുക്കിയ സമയവും. ബ്രാക്കറ്റില്‍ നിലവിലെ സമയം), മറ്റു സ്റ്റേഷനുകളില്‍ മാറ്റമില്ല. * ഹസ്‌റത് നിസാമുദീൻ എറണാകുളം ജംക്ഷൻ മംഗള എക്സ്‌പ്രസ് (12618) : തൃശൂര്‍: രാവിലെ 6.10/6.13 (6.20/6.23), ആലുവ: 07.01/07.03 (07.32 /07.34 വൃ)െ എറണാകുളം ജംക്ഷൻ : 8.00/ (8.30/). * എറണാകുളം ജംക്ഷൻ ഹസ്‌റത് നിസാമുദീൻ മംഗള എക്സ്‌പ്രസ് (12617) : എറണാകുളം ജംക്ഷൻ : -/10.30 ((/10.10), ആലുവ : 10.53/10.55 (10.30/10.32), തൃശൂര്‍ : 12.02/12.05 (11.20/11.23) ഗുരുവായൂര്‍ പുനലൂര്‍ പ്രതിദിന എക്സ്‌പ്രസ് (16328): പൂങ്കുന്നം: 6.16/6.17 (06.06/06.07), തൃശൂര്‍: 6.24/6.26 (6.12/6.14), ഒല്ലൂര്‍: 6.35/6.36(6.22/6.23), പുതുക്കാട്: 6.46/6.47 (6.34/6.35), ഇരിങ്ങാലക്കുട : 6.58/6.59 (6.46/6.47), ചാലക്കുടി : 7.05/7.06 (6.54 /6.55), കറുകുറ്റി: 7.16 /7.17 (7.05/7.06), അങ്കമാലി : 7.24/7.25…

    Read More »
  • NEWS

    ഒരു മൂട്ടില്‍നിന്ന് വിളവെടുത്തത് 35 കിലോ കപ്പ !!

    മാന്നാര്‍: ഒരു മൂട്ടില്‍നിന്ന് വിളവെടുത്തത് 35 കിലോ കപ്പ. ഒരു മൂട്ടില്‍നിന്ന് ലഭിച്ച മൂന്നു കിഴങ്ങുകളിലായിട്ടാണ് 35 കിലോ ലഭിച്ചത്. ഇതിൽ ‍ഒന്നരമീറ്റർ നീളവും പന്ത്രണ്ടര കിലോ തൂക്കവുമുള്ള കിഴങ്ങുമുണ്ട്.ആലപ്പുഴ മാന്നാര്‍ പഞ്ചായത്ത് കുരട്ടിക്കാട് കുന്നക്കല്‍ വീട്ടില്‍ ശ്രീലാലാണ് ഭീമൻ കപ്പ വിളവെടുത്തത്. ചാരവും ചാണകവുമല്ലാതെ പ്രത്യേകിച്ച്‌ വളങ്ങളൊന്നും ഉപയോഗിക്കാറില്ലെന്ന് ശ്രീലാൽ പറയുന്നു. പതിനഞ്ചോളം കപ്പത്തണ്ടുകളായിരുന്നു ശ്രീലാല്‍ നട്ടത്.അതില്‍ മൂന്നു മൂടുകളിലും ഭീമൻ കപ്പകള്‍ വിളവെടുക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഈ യുവ കര്‍ഷകൻ . ജൈവകൃഷിയാണ് ശ്രീലാല്‍ അവലംബിച്ചിരിക്കുന്നത്. വിളവെടുക്കുമ്ബോള്‍ സുഹൃത്തുകള്‍ക്കും അയല്‍വാസികള്‍ക്കും ഒരുപങ്ക്‌ നല്‍കാനും ശ്രീലാല്‍ മറക്കാറില്ല.

    Read More »
  • Food

    ബദാമും ഓട്സും കൊണ്ടൊരു ഹെൽത്തി ഡ്രിങ്ക്സ്

    വളരെയധികം പോഷകങ്ങള്‍ നിറഞ്ഞ ധാന്യമാണ് ഓട്സ്. നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്ബന്നമായ ഓട്സ് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. രക്തസമ്മര്‍ദ്ദവും പഞ്ചസാരയുടെ അളവും കുറയ്ക്കാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളായ അവെനൻത്രമൈഡുകളും ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹന ആരോഗ്യത്തിനും ഗുണം ചെയ്യും. ഓട്‌സില്‍ ബീറ്റാ-ഗ്ലൂക്കൻ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹന ആരോഗ്യത്തെ സഹായിക്കുന്നു.   നാരുകള്‍ അടങ്ങിയ ഭക്ഷണം ക്രമമായ മലവിസര്‍ജ്ജനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു. ബീറ്റാ-ഗ്ലൂക്കൻ ഒരു ലയിക്കുന്ന നാരാണ്. ഇത് കുടലില്‍ എളുപ്പത്തില്‍ ലയിക്കുന്നു. ദഹനനാളത്തില്‍ നല്ല ബാക്ടീരിയകള്‍ വളരുന്നതിന് ഇത് കുടല്‍ അന്തരീക്ഷത്തെ പ്രോത്സാഹിപ്പിക്കുകയും ദഹന സംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.   ബദാമാകട്ടെ ഹൃദ്രോഗ, സ്ട്രോക്ക്‌ മുതലായ രോഗങ്ങള്‍ വരാതെ തടയുമെന്നു മാത്രമല്ല,ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ കാന്‍സറിനെ പ്രതിരോധിക്കുകയും ചെയ്യും.ഫോളിക്‌ ആസിഡ്‌ ബദാമില്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഗര്‍ഭിണികള്‍ ഇതു കഴിക്കുന്നത്‌ നല്ലതാണ്‌.ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യങ്ങളെ അകറ്റാന്‍ ബദാമിനു കഴിവുണ്ടെന്ന്‌ കണ്ടെത്തിയിട്ടുണ്ട് .ബദാം രക്‌തത്തിലെ…

    Read More »
  • Kerala

    പാലക്കാട്ടെ ചെക്ക് പോസ്റ്റുകള്‍ കൈക്കൂലിയുടെ അക്ഷയഖനികൾ

    പാലക്കാട് ജില്ലയിലെ മേട്ടോര്‍ വാഹന വകുപ്പിന്റെ അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ കഴിഞ്ഞ അഞ്ചുമാസത്തിനിടെ രണ്ടു തവണയാണ് വിജിലൻസ് ഉദ്യോഗസ്ഥർ അനധികൃത പണം കണ്ടെത്തിയത്.വേസ്റ്റ് ബാസ്‌കറ്റ്, പെൻ സ്റ്റാൻഡ്, ചന്ദനത്തിരിയുടെ പെട്ടികള്‍ എന്നിവിടങ്ങളില്‍ നോട്ടുകള്‍ ചുരുട്ടിയാണ് സൂക്ഷിച്ചത്. 9000 രൂപയോളം അന്ന് കണ്ടെത്തി. ചെക്ക്‌പോസ്റ്റിന് സമീപത്തെ ക്ഷേത്രത്തിലെ ഓവുചാലില്‍ പോലും കൈക്കൂലി പണം സൂക്ഷിച്ചിരുന്നു.ഗോവിന്ദാപുരം ചെക്പോസ്റ്റിൽ പരിശോധന സമയത്ത് ജോലിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ, അഞ്ചുമാസം മുൻപ് വാളയാര്‍ ഇൻ ചെക്‌പോസ്റ്റില്‍ പരിശോധന നടന്നപ്പോഴും അവിടെ ജോലിയിലുണ്ടായിരുന്നു. അന്നും ഈ ഉദ്യോഗസ്ഥനെതിരെ നടപടിക്ക് വിജിലൻസ് ശുപാര്‍ശ ചെയ്‌തെങ്കിലും, അടുത്ത ചെക്‌പോസ്റ്റിലേക്ക് മാറ്റിക്കൊണ്ടുള്ള ‘ശിക്ഷണനടപടി’ മാത്രമാണ് അധികൃതര്‍ കൈക്കൊണ്ടത്. തമിഴ്നാടുമായി നീളൻ അതിര്‍ത്തി പങ്കിടുന്ന പാലക്കാട് ജില്ലയില്‍ ആറ് പ്രധാനവഴികളില്‍ ആര്‍.ടി.ഒ ചെക്‌പോസ്റ്റുകളുണ്ട്.ഇതിനു പുറമേ, എക്‌സൈസ്, മൃഗസംരക്ഷണവകുപ്പ് ചെക്‌പോസ്റ്റുകളും ഇവിടെയുണ്ട്. പതിനായിരത്തിനടുത്ത് വാഹനങ്ങള്‍ പ്രതിദിനം അതിര്‍ത്തി കടക്കുന്നുണ്ടെന്നാണ് കണക്ക്.രേഖകളില്ലെങ്കിലും ഡ്രൈവര്‍മാരില്‍നിന്ന് കൈക്കൂലി വാങ്ങി വാഹനങ്ങളെ കടത്തിവിടുന്നതാണ് രീതി. ലോട്ടറി വില്‍പനക്കാരെന്ന പേരില്‍ ചെക്ക് പോസ്റ്റ്കള്‍ക്ക് സമീപം കറങ്ങുന്ന ചിലരാണ്…

    Read More »
  • Kerala

    സൈക്കിളിൽ തുടക്കം; ബ്രാഹ്മിൻസ് സ്ഥാപകൻ വിഷ്ണു നമ്ബൂതിരി ഓർമ്മയാകുമ്പോൾ

    36 വര്‍ഷം മുൻപ്  ഒരു സൈക്കിളുമായി തൊടുപുഴയില്‍ കറിപൗഡറുകള്‍ വിറ്റുനടന്ന വി.വിഷ്ണു നമ്ബൂതിരിയെന്ന ചെറുപ്പക്കാരൻ പിന്നീട് കേരളത്തിന്റെ രൂചിക്കൂട്ടുകളുടെ ഭാഗധേയം തന്നെ നിര്‍ണയിച്ചു എന്നത് അതിശയോക്തിയില്ല.രൂചികളുടെ ലോകത്തുനിന്ന് വിടപറയുമ്ബോള്‍ അദ്ദേഹം കെട്ടിപ്പൊക്കിയ ബ്രാഹ്മിൻസ് എന്ന ബ്രാൻഡിന്റെ ഗന്ധവും രുചിയും കടലും കടന്ന് ലോകമാകെ പേരെടുത്തു കഴിഞ്ഞിരുന്നു. 1987-ല്‍ രണ്ട് വനിതാ തൊഴിലാളികളുമായി തൊടുപുഴ മണക്കാട്ടെ വീടിനോടുചേര്‍ന്ന് സ്ഥാപിച്ച ചെറിയ കറി പൗഡര്‍ നിര്‍മാണ യൂണിറ്റിലൂടെയായിരുന്നു തുടക്കം. പൊടിച്ച്‌ പായ്ക്കുചെയ്ത് കറിപൗഡറുകള്‍ സൈക്കിളില്‍ കടകളിലെത്തിച്ച്‌ പ്രോഡക്ടിന്റെ ആദ്യ വിതരണക്കാരനുമായി അദ്ദേഹം. പിന്നെയത് സ്കൂട്ടറായി, മിനിവാനായി, ട്രക്കുകളായി. ഇന്ന് ആ പെരുമ വിമാനവുമേറി. കറിപൗഡറിനു പിന്നാലെ അച്ചാറും വിവിധതരം പൊടികളും ബ്രേക്ക്ഫാസ്റ്റ് ഉത്പന്നങ്ങളും ധാന്യങ്ങളും ബ്രാഹ്മിൻസ് വിപണിയിലെത്തിച്ചു. അപ്പോഴും ഗുണനിലവാരത്തില്‍ മാറ്റമുണ്ടാകാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.   തൊഴിലാളികളോടും സ്വന്തം കുടുംബാംഗങ്ങളെന്ന പോലെയായിരുന്നു ഇടപെട്ടിരുന്നത്. ബ്രാഹ്മിൻസിന്റെ വളര്‍ച്ചയുടെ പടവുകളെല്ലാം സ്ഥാപനത്തിന്റെ, തൊടുപുഴയാറിന്റെ കരയിലുള്ള ഓഫീസിലെ ചുമരുകളില്‍നിന്ന് വായിച്ചും കണ്ടുമറിയാം. ഓരോ വര്‍ഷവും 9300 ടണ്‍…

    Read More »
Back to top button
error: