തിരുവനന്തപുരം: സംസ്ഥാനത്ത് പനിക്കൊപ്പം വയറിളക്ക രോഗങ്ങളും പടരുന്നു.ആരോഗ്യവകുപ്പിന്‍റെ കണക്കുകൾ പ്രകാരം ഒരാഴ്ചക്കിടെ പതിനയ്യായിരത്തിലേറെ പേരാണ് ചികില്‍സ തേടിയിട്ടുള്ളത്.ആരോഗ്യവകുപ്പി ന്റെ ഒൗദ്യോഗിക വെബ്സൈറ്റിലെ കണക്കുകള്‍ പ്രകാരമാണിത്.
ഈ മാസം 21 ന് 2519 പേരാണ് ഛര്‍ദി – അതിസാര രോഗങ്ങള്‍ ബാധിച്ച് ചികില്‍സയ്ക്കെത്തിയത്. ഞായറാഴ്ച രോഗികളുടെ എണ്ണം 1009 ലേയ്ക്ക് താഴ്ന്നെങ്കിലും പിറ്റേന്ന് 2348 ലേയ്ക്ക് ഉയര്‍ന്നു. 27 ന് 2125 പേര്‍ രോഗികളായി ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
ഒരാഴ്ചക്കിടെ 14521 രോഗബാധിതരാണ് ഉണ്ടായിരിക്കുന്നത്.ഈ മാസം 27 വരെ 50346 പേര്‍ക്ക് വയറിളക്ക രോഗങ്ങള്‍ ബാധിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ , പാലക്കാട് ജില്ലകളിലാണ് രോഗബാധിതര്‍ കൂടുതല്‍.