Month: June 2023
-
Kerala
ഓട്ടോയുമായി സ്റ്റാൻഡിലെത്തിയ കോളജ് വിദ്യാര്‍ഥിനിക്ക് മറ്റ് ഓട്ടോക്കാരുടെ ഭീഷണി
ആലപ്പുഴ:കുടുംബത്തെ പോറ്റാൻ ഓട്ടോയുമായി സ്റ്റാൻഡിലെത്തിയ കോളജ് വിദ്യാര്‍ഥിനിക്ക് മറ്റ് ഓട്ടോക്കാരുടെ ഭീഷണി.ദേശീയ പാതയോരത്ത് കലവൂര്‍ കൃപാസനത്തിനു സമീപം ഓട്ടോയുമായെത്തിയ ആലപ്പുഴ എസ്.ഡി കോളജ് ബി.എ വിദ്യാര്‍ഥിനി വളവനാട് നന്ദനം വീട്ടില്‍ അനീഷ്യ സുനിലിനാണ് (20) ദുരനുഭവം. രോഗിയായ പിതാവ് അടങ്ങുന്ന കുടുംബത്തെ സഹായിക്കാൻ രാവിലെയും വൈകീട്ടും മറ്റ് അവധി ദിവസങ്ങളിലുമാണ് അനീഷ്യ ഓട്ടോ ഓടിക്കാറുള്ളത്. കെട്ടിട നിര്‍മാണത്തൊഴിലാളിയായിരുന്ന പിതാവ് സുനില്‍ (52) വര്‍ഷങ്ങള്‍ക്ക് മുമ്ബ് കെട്ടിടത്തില്‍നിന്നു വീണ് വലതുകൈ അഞ്ചായി ഒടിഞ്ഞിരുന്നു. പിന്നീട് ഉപജീവനമാര്‍ഗം തേടി സെക്കൻഡ് ഹാൻഡ് ഓട്ടോ വാങ്ങിയെങ്കിലും ഓടിക്കാൻ പ്രയാസമായിരുന്നു. സാമ്ബത്തിക ബാധ്യതകള്‍ പെരുകിയതോടെയാണ് പിതാവിന്‍റെ ഫോണില്‍ വരുന്ന ഓട്ടത്തിന്‍റെ വിളികള്‍ക്ക് അനീഷ്യ ഓട്ടോയുമായി ചെന്നത്. കഴിഞ്ഞ ദിവസം മൂന്ന് സ്ത്രീകള്‍ അനീഷ്യയുടെ ഓട്ടോയില്‍ കയറി.ഈ സമയം മറ്റൊരു ഓട്ടോക്കാരൻ അനീഷ്യയെ ഭീഷണിപ്പെടുത്തുകയും ഓട്ടോയില്‍ കയറിയ യാത്രക്കാരെ തിരികെ ഇറക്കുകയും ചെയ്തു. ഓള്‍ കേരള പെര്‍മിറ്റുള്ള തന്‍റെ ഓട്ടോ ഓടാൻ സമ്മതിക്കാത്ത പ്രശ്നം കാട്ടി അനീഷ്യ…
Read More » -
Kerala
ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് ധനസഹായം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം നൽകിയതിന് ഇ ഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി മടക്കി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുര്‍വിനിയോഗം ചെയ്ത് എന്ന് ആരോപിച്ച് ഇഡി അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി മടക്കി ഹൈക്കോടതി. മതിയായ രേഖകള്‍ ഇല്ലെന്ന കാരണത്താലാണ് നടപടി. പത്ര റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച ഹര്‍ജി അംഗീകരിക്കാനാവില്ല എന്ന് ചീഫ്ജസ്റ്റിസ് നിലപാടെടുത്തു. പത്രവാര്‍ത്തകള്‍ക്ക് എന്ത് ആധികാരികതയെന്നും ഹൈക്കോടതി ഹര്‍ജിക്കാരനോട് ആരാഞ്ഞു. യഥാര്‍ത്ഥ രേഖകള്‍ സഹിതം ഹർജി വീണ്ടും സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് മുഖ്യമത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും മരണാനന്തരം സഹായ ധനം നൽകിയതിനെ ചോദ്യം ചെയ്തു കൊണ്ട് സമർപ്പിച്ച ഹർജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
Read More » -
Kerala
ലോകത്തിൽ ആദ്യം: വെള്ളത്തിൽ മുങ്ങിപ്പോകുന്ന വ്യക്തിയെ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് രക്ഷിക്കാൻ ‘റെസ്ക്യൂ റേഞ്ചർ’
വെള്ളത്തിൽ മുങ്ങിപ്പോകുകയോ ഒഴുകിപ്പോകുകയോ ചെയ്യുന്ന ആളുകളെ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് രക്ഷപ്പെടുത്താനുള്ള ‘റെസ്ക്യൂ റേഞ്ചർ’ എന്ന നവീന ഉപകരണവുമായി ഡെക്സ്ചർ ഇന്നവേഷൻ ടെക്നോളജീസ് കമ്പനി. ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്താൻ ലോകത്തിന് മാതൃകയാകുന്ന സംവിധാനമാണ് ‘റെസ്ക്യൂ റേഞ്ചർ’ ദുരന്തബാധിത പ്രദേശങ്ങളിൽ ഏത് സാഹചര്യത്തിലും 100 കിലോഗ്രാം അവശ്യസാധനങ്ങൾ എത്തിക്കാനുള്ള സംവിധാനവും ഇതിനൊപ്പമുണ്ട്. ഇത്തരത്തിലൊരു ആശയം വ്യവസായ വകുപ്പിന്‍റെ പിന്തുണയോടെയാണ് യാഥാർത്ഥ്യമാക്കിയിരിക്കുന്നതെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. റെസ്ക്യൂ റേഞ്ചർ എന്ന ഈ റിമോട്ട് കൺട്രോൾ ഉപകരണം ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്താൻ ലോകത്തിന് മാതൃകയാകുന്ന ഒരു മെയ്ഡ് ഇൻ കേരള സംവിധാനമായി മാറും. വെള്ളത്തിലുണ്ടാകുന്ന ദുരന്തങ്ങളിലും പ്രകൃതിക്ഷോഭങ്ങളുടെ ഘട്ടത്തിലും രക്ഷാപ്രവർത്തനം ദുർഘടമാകുന്ന ഘട്ടത്തിൽ ഏറെ സഹായകമാകുന്ന ഉപകരണം വികസിപ്പിക്കുകയും അതിന് പേറ്റന്‍റ് നേടിയിരിക്കുന്നതും ഡെക്സ്ചർ ഇന്നവേഷൻ ടെക്നോളജീസാണ്. ലോകത്തിലെ തന്നെ ആദ്യ മൾട്ടി പർപ്പസ് ജീവൻ രക്ഷാ സംവിധാനമായിട്ടാണ് ഈ ഉപകരണം ഡെക്സ്ചർ നിർമ്മിച്ചിരിക്കുന്നത്. വെള്ളത്തിൽ ഒഴുകിപ്പോകുന്ന ആളുകളെയും മുങ്ങിപ്പോകുന്ന ആളുകളെയും ഈ…
Read More » -
Movie
വിനീത് നായകനും തെലുഗു നടി സാക്ഷി ശിവാനന്ദ് നായികയുമായി നടിച്ച ഭരതന്റെ ‘മഞ്ജീരധ്വനി’ എത്തിയിട്ട് ഇന്ന് കാൽ നൂറ്റാണ്ട്
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ഭരതന്റെ ‘മഞ്ജീരധ്വനി’ റിലീസ് ചെയ്‌തിട്ട് 25 വർഷം. തെലുഗു നടി സാക്ഷി ശിവാനന്ദിന്റെ ഏക മുഴുനീള മലയാള ചിത്രം. ചിലമ്പിന്റെ ശബ്‌ദം എന്നാണ് മഞ്ജീരധ്വനിയുടെ അർത്ഥം. ഭരതന്റെ കഥയും തിരക്കഥയും. ജോൺപോൾ ആണ് സംഭാഷണം. 1998 ജൂൺ 13 റിലീസ്. ഭരതൻ തെലുഗിൽ ചെയ്‌ത ‘പ്രിയുരാലു’ എന്ന ചിത്രത്തിന്റെ മലയാള പതിപ്പ്. ഒരു ഉപരിവർഗ കൂട്ടുകുടുബത്തിൽ സംഭവിക്കുന്ന മിശ്രജാതി പ്രണയവും, പകയും, സാഹചര്യം ഒന്നിപ്പിക്കുന്ന സ്നേഹവുമൊക്കെയാണ് സിനിമയിൽ കാണുക. വിനീത് നായകൻ. തമിഴ് നടൻ നാസർ സാക്ഷിയുടെ അച്ഛൻ വേഷം ചെയ്‌തു. മെഡിക്കൽ വിദ്യാർത്ഥിനിയായ അശ്വനി (സാക്ഷി) എഞ്ചിനീയറിങ്ങ് ബിരുദധാരിയായ, ട്രെയിനിലും മറ്റും കൗതുക വസ്‌തുക്കൾ വിറ്റ് ജീവിക്കുന്ന മനുവുമായി (വിനീത്) സാഹചര്യവശാൽ കണ്ടുമുട്ടുന്നു, കൂടെ യാത്ര ചെയ്യുന്നു. അശ്വനിയുടെ തറവാട്ടിൽ കൂട്ടുപഠനത്തിനെന്ന പേരിൽ താമസിക്കാനാണ് അതിനോടകം സുഹൃത്തുക്കളായ അവരുടെ പ്ളാൻ. ആ തറവാട്ടിൽ പണ്ട് കീഴ് ജാതിക്കാരന്റെ കൂടെ ഒളിച്ചോടിയ ഒരു…
Read More » -
Kerala
ജിഎസ്ടി സൂപ്രണ്ട് പർവീന്ദർ സിംഗിനെ കുടുക്കിയത് സിനിമാ താരം കൂടിയായ വിജിലൻസ് ഡിവൈഎസ്പി സിബി തോമസും സംഘവും, ആവശ്യപ്പെട്ട കൈക്കൂലി 3 ലക്ഷം
കൈക്കൂലി കേസിൽ സെൻട്രൽ ടാക്‌സ് ആന്റ് എക്സൈസ് കൽപ്പറ്റ റെയ്ഞ്ച് സൂപ്രണ്ട് പർവീന്ദർ സിംഗിനെ പിടികൂടിയത് പ്രമുഖ സിനിമാ താരം കൂടിയായ സിബി തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം. വിജിലൻസിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് കൈക്കൂലി കേസിൽ ഒരു കേന്ദ്ര സർക്കാർ ജീവനക്കാരനെ പിടികൂടുന്നത്. മൂന്ന് ലക്ഷം രൂപയാണ് പർവീന്ദർ സിംഗ് ആവശ്യപ്പെട്ടത്. എന്നാൽ ഒന്നര ലക്ഷം രൂപ നൽകാമെന്ന് പരാതിക്കാരൻ പറഞ്ഞു. പക്ഷേ അയാൾക്ക് സംഘടിപ്പിക്കാനായത് ഒരു ലക്ഷം രൂപ മാത്രം. . കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിന് എതിർവശം മജസ്റ്റിക്ക് ബേക്കറിയിൽ വെച്ച് കരാറുകാരനിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹരിയാന സ്വദേശിയായ പർവീന്ദർ സിംഗ് പിടിയിലായത്. മാനന്തവാടി കുഴിനിലം സ്വദേശിയായ കരാറുകാരനിൽ നിന്നാണ് പ്രവീന്ദർ സിംഗ് കൈക്കൂലി വാങ്ങിയത് . 1.5 കോടി രൂപയുടെ പ്രവർത്തിയാണ് കഴിഞ്ഞ വർഷം ചെയ്തതെന്ന് പരാതിക്കാരൻ പറയുന്നു. എന്നാൽ ജിഎസ്ടി ഉദ്യോഗസ്ഥൻ കണക്ക് നോക്കിയപ്പോൾ അത്…
Read More » -
Kerala
കാലടി സര്‍വ്വകലാശാലയില്‍ കെ.വിദ്യയ്ക്ക് പിഎച്ച്ഡി പ്രവേശനം നൽകുന്നതിന് ചട്ടവിരുദ്ധമായി സെലക്ഷൻ കമ്മിറ്റി കൂടിയെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
തിരുവനന്തപുരം: കാലടി സർവ്വകലാശാലയിൽ കെ.വിദ്യയ്ക്ക് പിഎച്ച്ഡി പ്രവേശനം നൽകുന്നതിന് ചട്ടവിരുദ്ധമായി സെലക്ഷൻ കമ്മിറ്റി കൂടിയെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു .പി എച്ച് ഡി റെഗുലേഷൻ പ്രകാരം സെലെക്ഷൻ കമ്മിറ്റിയിൽ അതത് വിഷയത്തിലെ റിസർച്ച് ഗൈഡുകളെ കൂടാതെ മറ്റു വിഷയങ്ങളിൽ നിന്നുള്ള രണ്ടുപേർ കൂടി അംഗങ്ങളായി നിർബന്ധമായും ഉണ്ടാകണം. സെലക്ഷൻ കമ്മിറ്റിയ്ക്ക് നിശ്ചയിച്ചിട്ടുള്ള ക്വാറത്തിൽ പോലും മറ്റു വിഷയങ്ങളിലെ ഒരു പ്രതിനിധി നിർബന്ധമായും പങ്കെടുത്തിരിക്കണമെന്നും വ്യവസ്‌ഥ ഉണ്ട്. എന്നാൽ തങ്ങൾക്ക് താല്പര്യമുള്ളവർക്ക് മാത്രമായി പിഎച്ച്ഡി പ്രവേശന നൽകുന്നതിന് ചട്ട വിരുദ്ധമായി പുറമെ നിന്നുള്ള ഗൈഡ്മാരായ അദ്ധ്യാപകരെ ഒഴിവാക്കിയാണ് സെലക്ഷൻ കമ്മിറ്റി കൂടിയത്. മലയാളം വകുപ്പ് മേധാവിയായ വി.എ വത്സലന്റെ അധ്യക്ഷതയിലുള്ള സെലക്ഷൻ കമ്മിറ്റിയിൽ,വിദ്യയുടെ ഗൈഡ് ആയ ബിച്ചു. എക്സ് മലയിൽ. സുനിൽ പി ഇളയിടം, ഇപ്പോൾ മലയാളം സർവ്വകലാശാല വി സിയായി നിയമിച്ചിരിക്കുന്ന L.സൂഷമ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രാകേഷിന്റെ ഭാര്യയുടെ നിയമനത്തിന്റെ സെലക്ഷൻ കമ്മിറ്റി അംഗങ്ങളായിരുന്ന ലിസ്സി മാത്യു,…
Read More » -
India
ഒഡീഷ ട്രെയിൻ അപകടം അട്ടിമറി?; അഞ്ച് റയിൽവെ ജീവനക്കാർ കസ്റ്റഡിയിൽ
ഭുവനേശ്വർ: ഒഡീഷ ട്രെയിൻ അപകടം അട്ടിമറി എന്നതിന് കൂടുതൽ തെളിവുകൾ.സംഭവത്തിൽ അഞ്ച് റയിൽവെ ജീവനക്കാരെ സിബിഐ കസ്റ്റഡിയിൽ എടുത്തു. സിഗ്നലിങ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന നാലുപേര്‍, ബഹാനഗ ബസാര്‍ സ്റ്റേഷൻ മാസ്റ്റര്‍ എന്നിവരെയാണ് സിബിഐ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.സിഗ്നലിങ് വിഭാഗത്തിലെ നാലുപേരും അപകടം നടക്കുമ്ബോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരാണ്. അതേസമയം കോറമാണ്ഡല്‍ എക്സ്പ്രസിന് ലൂപ് ലൈനിലേക്ക് പ്രവേശിക്കാൻ പച്ച സിഗ്നല്‍ നല്‍കിയ ഇന്റര്‍ലോക്കിങ് സംവിധാനത്തില്‍ തകരാര്‍ സംഭവിച്ചിരിക്കാനുള്ള സാധ്യതയിലേക്കും സിബിഐ ഉദ്യോഗസ്ഥര്‍ വിരല്‍ചൂണ്ടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് സാധ്യതകളാണ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്; ഇന്റര്‍ലോക്കിങ് സംവിധാനത്തില്‍ തകരാര്‍ ബോധപൂര്‍വം സൃഷ്ടിച്ചതാണോ, അബദ്ധത്തില്‍ സംഭവിച്ചതാണോ അല്ലെങ്കില്‍ അറകുറ്റപ്പണിക്കിടെ സംഭവിച്ചതാണോ എന്നിവയാണ് അത്. അതിനിടെ, തൊഴിലാളികൾക്ക് പിന്തുണ പ്രഖ്യാപിച്ച് റെയില്‍വേ ജീവനക്കാരുടെ രണ്ട് സംഘടനകള്‍ രംഗത്തുവന്നു. ട്രെയിൻ അപകടത്തെ രാഷ്ട്രീയവത്കരിച്ചത് വേദനജനകമാണെന്ന് ഓള്‍ ഇന്ത്യ റെയില്‍വേ മെൻ ഫെഡറേഷൻ, നാഷനല്‍ ഫെഡറേഷൻ ഓഫ് ഇന്ത്യൻ റെയില്‍വേ മെൻ എന്നീ സംഘടനകള്‍ പ്രസ്താവനയില്‍ പറഞ്ഞു.
Read More » -
LIFE
‘രോമാഞ്ചം’ ടിവിയിൽ കാണാം! ടെലിവിഷന്‍ പ്രീമിയറിന് തീയതി പ്രഖ്യാപിച്ചു
മലയാള സിനിമയിൽ ഈ വർഷത്തെ അപൂർവ്വം ഹിറ്റുകളിൽ ഒന്നായിരുന്നു രോമാഞ്ചം. 2018 കഴിഞ്ഞാൽ ഈ വർഷം ഇറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും വലിയ വിജയവും. ഇപ്പോഴിതാ ചിത്രത്തിൻറെ ടെലിവിഷൻ പ്രീമിയർ തീയതി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ഏഷ്യാനെറ്റിലൂടെയാണ് ചിത്രം എത്തുക. ഫെബ്രുവരി 3ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിൻറെ ഒടിടി റിലീസ് ഏപ്രിൽ 7 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു. ജൂൺ 25 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ആണ് ടെലിവിഷൻ പ്രീമിയർ. മലയാളത്തിലെ ഏക്കാലത്തെയും വലിയ ഹിറ്റുകളുടെ നിരയിലേക്ക് രോമാഞ്ചം നേരത്തേ ഇടംപിടിച്ചിരുന്നു. മലയാളത്തിലെ ഓൾ ടൈം ടോപ്പ് 10 ബോക്സ് ഓഫീസ് വിജയങ്ങളിൽ ഏഴാം സ്ഥാനത്തായിരുന്നു ഈ ചിത്രം. ദൃശ്യത്തെ മറികടന്നായിരുന്നു ഈ നേട്ടം. പിന്നീട് മലയാളത്തിൽ നിന്നുള്ള എക്കാലത്തെയും വലിയ വിജയമായി 2018 മാറിയപ്പോൾ എട്ടാം സ്ഥാനത്താണ് നിലവിൽ രോമാഞ്ചം. വൈഡ് റിലീസിൻറെ കാലത്ത് ലോംഗ് റൺ ലഭിക്കുന്ന സിനിമകൾ അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. 50-ാം ദിവസവും കേരളത്തിലെ 107 സ്ക്രീനുകളിൽ ചിത്രം…
Read More » -
LIFE
‘ആക്ടര്‍ വിനീത്’ എന്ന വെബ്‍സൈറ്റുമായി തനിക്ക് ബന്ധമില്ലെന്ന് വിനീത്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് വിനീത്. നര്‍ത്തകനും നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമൊക്കെയായ താരം വിവിധ ഭാഷകളില്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. വിനീത് ഒരു വെബ്‍സൈറ്റിനെ കുറിച്ചുള്ള വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍. തനിക്ക് ‘ആക്‍ടര്‍ വിനീത്’ എന്ന വെബ്‍സൈറ്റുമായി ബന്ധമില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. ആരോ ‘ആക്ടര്‍ വിനീത്’ എന്ന വെബ്‍സൈറ്റിന്റെ സ്‍ക്രീൻഷോട്ട് എനിക്ക് അയച്ചുതന്നതാണ്. പക്ഷേ ഉള്ളടക്കം വിദേശ ഭാഷയിലുള്ളതാണ്. എനിക്ക് യാതൊരു അറിവുമില്ലാത്ത ഒന്നാണ് ഇത് എന്ന് വ്യക്തമാക്കുന്നതായിട്ടാണ് വിനീത് ഫേസ്‍ബുക്കില്‍ എഴുതിയിരിക്കുന്നത്. വെബ്‍സൈറ്റിന്റെ സ്‍ക്രീൻഷോട്ടും വിനീത് പങ്കുവെച്ചിട്ടുണ്ട്. വിനീത് വേഷമിട്ട ചിത്രമായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘പാച്ചുവും അത്ഭുതവിളക്കും’ ആണ്. ഫഹദ് ആയിരുന്നു ചിത്രത്തില്‍ നായകൻ. നവാഗതനായ അഖില്‍ സത്യന്റെ സംവിധാനത്തിലുള്ള ചിത്രമാണ് ‘പാച്ചുവും അത്ഭുതവിളക്കും’. ‘റിയാസ്’ എന്ന കഥാപാത്രമായിട്ട് ആയിരുന്നു ചിത്രത്തില്‍ വിനീത് വേഷമിട്ടത്. വിനീതിനെയും ഫഹദിനെ കൂടാതെ ഇന്നസെന്‍റ്, ഇന്ദ്രൻസ്, മുകേഷ്, നന്ദു, മോഹൻ ആഗാഷെ, ഛായാ കദം, ദേവിക, ധ്വനി രാജേഷ്, അഞ്ജന ജയപ്രകാശ്,…
Read More » -
India
കൊവിൻ ആപ്പിൽനിന്ന് നേരിട്ട് വിവരങ്ങൾ ചോർന്നിട്ടില്ല, പ്രചാരണം അടിസ്ഥാന രഹിതമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
ദില്ലി: കൊവിൻ ആപ്പ് വിവര ചോർച്ചയിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇപ്പോൾ പുറത്ത് വന്നത് മുൻ കാലങ്ങളിൽ ചോർന്ന വിവരങ്ങളാണെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. കൊവിൻ ആപ്പിൽ നിന്ന് നേരിട്ട് വിവരങ്ങൾ ചോർന്നിട്ടില്ലെന്നും വിവരങ്ങൾ സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. വിവരങ്ങൾ ചോർന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേന്ദ്ര ഐടി മന്ത്രാലയത്തിന് കീഴിലെ കമ്പ്യൂട്ടർ എമർജൻസി റസ്പോൺസ് ടീമിനോടാണ് സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. വിവര ചോർച്ച അതീവ ഗുരുതരമെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തുന്നത്. രാജ്യത്തെ പൗരന്മാർ വാക്സീനേഷൻ സമയത്ത് നൽകിയ പേര്, ആധാർ, പാസ്പോർട്ട്, പാൻകാർഡ് തുടങ്ങിയ രേഖകളുടെ വിശദവിവരങ്ങൾ, ജനന വർഷം, വാക്സീനെടുത്ത കേന്ദ്രം തുടങ്ങിയ വിവരങ്ങളാണ് പുറത്തായത്. ഹാക്ക് ഫോർ ലേൺ എന്ന ടെലഗ്രാം ബോട്ടിലൂടെയാണ് വിവരങ്ങൾ ചോർന്നത്. വ്യക്തികളുടെ ഫോൺ നമ്പറോ ആധാർ നമ്പറോ നൽകിയാൽ ഒറ്റയടിക്ക് മുഴുവൻ…
Read More »