ഭുവനേശ്വർ: ഒഡീഷ ട്രെയിൻ അപകടം അട്ടിമറി എന്നതിന് കൂടുതൽ തെളിവുകൾ.സംഭവത്തിൽ അഞ്ച് റയിൽവെ ജീവനക്കാരെ സിബിഐ കസ്റ്റഡിയിൽ എടുത്തു.
സിഗ്നലിങ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന നാലുപേര്‍, ബഹാനഗ ബസാര്‍ സ്റ്റേഷൻ മാസ്റ്റര്‍ എന്നിവരെയാണ് സിബിഐ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.സിഗ്നലിങ് വിഭാഗത്തിലെ നാലുപേരും അപകടം നടക്കുമ്ബോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരാണ്.
അതേസമയം കോറമാണ്ഡല്‍ എക്സ്പ്രസിന് ലൂപ് ലൈനിലേക്ക് പ്രവേശിക്കാൻ പച്ച സിഗ്നല്‍ നല്‍കിയ ഇന്റര്‍ലോക്കിങ് സംവിധാനത്തില്‍ തകരാര്‍ സംഭവിച്ചിരിക്കാനുള്ള സാധ്യതയിലേക്കും സിബിഐ ഉദ്യോഗസ്ഥര്‍ വിരല്‍ചൂണ്ടുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് മൂന്ന് സാധ്യതകളാണ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്; ഇന്റര്‍ലോക്കിങ് സംവിധാനത്തില്‍ തകരാര്‍ ബോധപൂര്‍വം സൃഷ്ടിച്ചതാണോ, അബദ്ധത്തില്‍ സംഭവിച്ചതാണോ അല്ലെങ്കില്‍ അറകുറ്റപ്പണിക്കിടെ സംഭവിച്ചതാണോ എന്നിവയാണ് അത്.
അതിനിടെ, തൊഴിലാളികൾക്ക് പിന്തുണ പ്രഖ്യാപിച്ച് റെയില്‍വേ ജീവനക്കാരുടെ രണ്ട് സംഘടനകള്‍ രംഗത്തുവന്നു. ട്രെയിൻ അപകടത്തെ രാഷ്ട്രീയവത്കരിച്ചത് വേദനജനകമാണെന്ന് ഓള്‍ ഇന്ത്യ റെയില്‍വേ മെൻ ഫെഡറേഷൻ, നാഷനല്‍ ഫെഡറേഷൻ ഓഫ് ഇന്ത്യൻ റെയില്‍വേ മെൻ എന്നീ സംഘടനകള്‍ പ്രസ്താവനയില്‍ പറഞ്ഞു.