KeralaNEWS

സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗമായ ബാങ്ക് ജീവനക്കാരന്‍ എ.കെ.ജി. സാംസ്‌കാരിക കേന്ദ്രത്തില്‍ മരിച്ചനിലയില്‍

മലപ്പുറം: സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗത്തെ ആലംകോട് എ.കെ.ജി. സംസ്‌കാരിക കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരംകുളം കാര്‍ഷിക വികസന ബാങ്കിലെ ജീവനക്കാരനായ ആലംകോട് പുലാകൂട്ടത്തില്‍ കൃഷ്ണകുമാറി(47)നെയാണ് വീടിന് സമീപത്തെ സാംസ്‌കാരിക കേന്ദ്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

തിങ്കളാഴ്ച രാവിലെ വീട്ടില്‍നിന്നിറങ്ങിയ കൃഷ്ണകുമാറിനെ ഏറെനേരം കഴിഞ്ഞിട്ടും കാണാതെ വന്നതോടെയാണ് സുഹൃത്തുക്കള്‍ തിരച്ചില്‍ നടത്തിയത്. ഇതിനിടെ വീടിന് സമീപത്തുള്ള എ.കെ.ജി. സാംസ്‌കാരിക കേന്ദ്രത്തിലും തിരച്ചില്‍ നടത്തിയപ്പോളാണ് കേന്ദ്രത്തിലെ വായനശാലയില്‍ കയറില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.

Signature-ad

ചങ്ങരംകുളം സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായ കൃഷ്ണകുമാര്‍ സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗവും സജീവ പാര്‍ട്ടി പ്രവര്‍ത്തകനുമാണ്. ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. വൈകിട്ട് നാലുമണിയോടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: