Month: June 2023

  • Kerala

    റാന്നി – പാലാ – കോഴിക്കോട്‌ –  കണ്ണൂർ -കുടിയാൻമല മലയോര സർവീസ് 

    റാന്നി – പാലാ – കോഴിക്കോട്‌ –  കണ്ണൂർ -കുടിയാൻമല കെഎസ്ആർടിസി സുപ്പർ  ഫാസ്റ്റ് സമയ വിവരങ്ങൾ  റാന്നി – കുടിയാൻമല റാന്നി : 04.10 എരുമേലി : 04.30 കാഞ്ഞിരപ്പള്ളി : 05.00 പൊൻകുന്നം : 05.05 പാലാ : 05.45 കൂത്താട്ടുകുളം : 06.20 മൂവാറ്റുപുഴ : 06.50 പെരുമ്പാവൂർ : 07.15 അങ്കമാലി : 08.05 ചാലക്കുടി : 08.20 തൃശൂർ : 09.15 കുന്നംകുളം : 09.50 എടപ്പാൾ : 10.20 കുറ്റിപ്പുറം : 10.35 കോട്ടക്കൽ : 11.10 കോഴിക്കോട്‌ : 13.00 വടകര : 14.30 കണ്ണൂർ : 15.30 തളിപ്പറമ്പ : 16.10 കുടിയാൻമല : 17.05 കുടിയാന്മല-റാന്നി കുടിയാൻമല : 04.10 തളിപ്പറമ്പ : 04.55 കണ്ണൂർ : 05.30 തലശ്ശേരി : 06.10 വടകര : 06.45 കോഴിക്കോട് : 08.25 കോട്ടക്കൽ : 09.50 കുറ്റിപ്പുറം :…

    Read More »
  • Kerala

    സ്വന്തം അച്ഛനെ വരെ തള്ളിപ്പറയുന്ന കെപിസിസി പ്രസിഡന്റ്: കണ്ണൂരിൽ നിന്നും പ്രിജിത്ത് രാജ് എഴുതുന്നു

    കണ്ണൂർ നടാലിലെ വായനശാലയ്ക്കടുത്തുള്ള വയക്കര തറവാട്ടിലാണ് ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ അച്ഛൻ വയക്കര രാമുണ്ണി ജനിച്ചത്.ഒരു സാധാരണ കുടുംബമായിരുന്നു അത്. തറവാട് ഭാഗം വെച്ചപ്പോൾ രാമുണ്ണിക്ക് ലഭിച്ചത് 7 സെന്റ് വസ്തുവാണ്. ആ സ്ഥലത്ത് രാമുണ്ണിയുടെ മകൾ, സുധാകരന്റെ സഹോദരി സുലോചനയാണ് വീടെടുത്ത് താമസിക്കുന്നത്. അവർ മരണപ്പെട്ടുപോയി. സുധാകരൻ, “എന്റെയും മരുമോന്റെയും പേരിലാണ് പുതിയ വീടെന്ന്” പറയുന്ന മരുമകൻ അജിത് ഈ വീട്ടിലാണ് താമസിക്കാറ്. സുധാകരന്റെ അമ്മയുടെ വീട് ചാല പന്ത്രണ്ടുകണ്ടിയിലാണ്. കുമ്പക്കുടി എന്നാണ് തറവാട്ട് പേര്. അതും ഒരു ദരിദ്രകുടുംബമാണ്. സുധാകരനെ പ്രസവിക്കുന്നതിന് മുമ്പെ തന്നെ അച്ഛൻ രാമുണ്ണി നാടുവിട്ടുപോയി. നിലമ്പൂരിൽ ഒരു ബേക്കറിയിൽ ജോലിക്ക് നിന്നു. വൈകാതെ ആ ബേക്കറി പൂട്ടി. അപ്പോൾ നടാലിലേക്ക് തിരിച്ചു വന്ന രാമുണ്ണി, പുതിയോങ്ങന്റെ നെയ്ത്തുകമ്പനിയിൽ പണിക്ക് പോകാൻ തുടങ്ങി. തുണി മടക്കലായിരുന്നു ജോലി. അപ്പോഴാണ് രാമുണ്ണി മേസ്ത്രി എന്ന് നാട്ടുകാർ വിളിക്കാൻ തുടങ്ങിയത്. സുധാകരൻ ബ്രണ്ണൻ കോളേജിൽ പഠിക്കുമ്പോൾ…

    Read More »
  • India

    മുംബൈയിലെ പാലത്തിന് വി.ഡി. സവര്‍ക്കറുടെ പേര്

    മുംബൈ: നഗരത്തില്‍ പൂർത്തിയായി വരുന്ന കടല്‍പാലങ്ങള്‍ക്ക് ഹിന്ദുത്വ ആചാര്യൻ വി.ഡി. സവര്‍ക്കര്‍, മുൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി എന്നിവരുടെ പേരിടാൻ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. വര്‍സോവ-ബാന്ദ്ര കടല്‍പാലത്തിന് വീര്‍ സവര്‍ക്കര്‍ സേതു എന്നും മുംബൈ നഗരത്തെയും നവിമുംബൈയേയും കൂട്ടിമുട്ടിക്കുന്ന മുംബൈ ട്രാൻസ് ഹാര്‍ബര്‍ ലിങ്കിന് (എംടിഎച്ച്‌എല്‍) അടല്‍ ബിഹാരി വാജ്‌പേയി സ്മൃതി ശിവ്നവ ഷെവ അടല്‍ സേതു എന്നുമാണ് പേരിടുക. ബുധനാഴ്ച നടന്ന മന്ത്രിസഭ യോഗശേഷം മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

    Read More »
  • Life Style

    ഞങ്ങളുടെ അവധിയാഘോഷത്തിന്റെ 5 മിനിറ്റ് നശിപ്പിച്ചു; വേര്‍പിരിയല്‍ വാര്‍ത്തകളോട് പ്രതികരിച്ച് അസിന്‍

    മലയാളത്തില്‍ ആരംഭിച്ച് തമിഴും തെലുങ്കും കടന്ന് ബോളിവുഡിലെത്തിയ നടിയാണ് അസിന്‍. 2016-ല്‍ മൈക്രോ മാക്‌സ് മൊബൈല്‍ ഫോണ്‍ കമ്പനി സഹസ്ഥാപകന്‍ രാഹുലിനെ വിവാഹം ചെയ്തശേഷം അസിന്‍ സിനിമയില്‍ അഭിനയിച്ചിട്ടില്ല. കഴിഞ്ഞദിവസം അസിന്‍ പൊടുന്നനേ വാര്‍ത്തകളില്‍ നിറഞ്ഞു. രാഹുലുമായി നടി വേര്‍പിരിയുന്നു എന്ന വാര്‍ത്തകളായിരുന്നു അതിന് കാരണം. അസിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്ന് രാഹുലിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കൂട്ടത്തോടെ അപ്രത്യക്ഷമായതാണ് വേര്‍പിരിയല്‍ അഭ്യൂഹം ശക്തമാവാന്‍ കാരണം. ഇരുവരുടേയും വിവാഹചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു എന്നതും ഈ പ്രചാരണത്തിന് ശക്തിയേകി. ബോളിവുഡ് നടന്‍ റിഷി കപൂര്‍ അന്തരിച്ച വേളയില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രം മാത്രമാണ് അസിനും രാഹുലും ഒരുമിച്ചുനില്‍ക്കുന്നതായി ഇന്‍സ്റ്റാഗ്രാമിലുള്ളത്. വാര്‍ത്ത പരന്നതോടെ വിശദീകരണവുമായി അസിന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. താന്‍ കുടുംബവുമൊത്ത് ഒരു അവധിക്കാലയാത്രയിലാണെന്നാണ് അസിന്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ എഴുതിയത്. പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണ്. ഈ വാര്‍ത്ത നശിപ്പിച്ചുകളഞ്ഞ അഞ്ച് മിനിറ്റ് ഒഴിച്ചുനിര്‍ത്തിയാല്‍ അവധിയാഘോഷം ഗംഭീരമായിരുന്നെന്നും അസിന്‍ കൂട്ടിച്ചേര്‍ത്തു. 2001ല്‍ സത്യന്‍ അന്തിക്കാട്…

    Read More »
  • Kerala

    ബിവറേജസ് കോര്‍പ്പറേഷന്‍ മാതൃക പഠിക്കാന്‍ പഞ്ചാബ് എക്സൈസ് മന്ത്രി കേരളത്തില്‍

    തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ പഞ്ചാബ് എക്സൈസ് ടാക്സേഷന്‍ വകുപ്പ് മന്ത്രി ഹര്‍പാല്‍ സിങ് ചീമയും സംഘവും കേരളത്തിലെത്തി. പൊതു മേഖലാ സ്ഥാപനമെന്ന നിലയില്‍ ബെവ്‌കോയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ചീമ പറഞ്ഞു. തലസ്ഥാനത്തെത്തിയ സംഘം തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷുമായി കൂടിക്കാഴ്ച നടത്തി. കേരള മാതൃക പഞ്ചാബില്‍ പകര്‍ത്താനുള്ള സാധ്യത തേടുമെന്ന് പഞ്ചാബ് മന്ത്രി പറഞ്ഞതായി എംബി രാജേഷ് വ്യക്തമാക്കി. സ്വകാര്യമേഖലയിലാണ് നിലവില്‍ പഞ്ചാബിലെ മദ്യ വില്‍പ്പന. മദ്യത്തിന്റെ വിതരണ ശൃംഖല മാനേജ്‌മെന്റും എക്‌സൈസ് അഡ്മിനിസ്‌ട്രേഷനിലെ രീതികളും, റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ പിഒഎസ് സ്ഥാപിക്കുന്നതും മദ്യ വിതരണ ശൃംഖലയുമായി സംയോജിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള പഠനമാണ് പഞ്ചാബ് സംഘത്തിന്റെ സന്ദര്‍ശന ലക്ഷ്യം. പഞ്ചാബ് മന്ത്രിയോടും സംഘത്തോടും എക്‌സൈസ് വകുപ്പും, ബിവറേജസ് കോര്‍പറേഷനും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിവരിച്ചതായി എംബി രാജേഷ് വ്യക്തമാക്കി. കോര്‍പ്പറേഷന്‍ പരിപാലിക്കുന്ന മദ്യ വിതരണ ശൃംഖലയുടെ വിവിധ വശങ്ങള്‍ പഠിക്കുന്നതിനായി കേരള എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരെ കാണുന്നതിന്…

    Read More »
  • Kerala

    വിശ്വാസികളുടെ ജീവിതം പ്രയാസകരമാകും; ഏക സിവില്‍ കോഡില്‍നിന്ന് കേന്ദ്രം പിന്മാറണമെന്ന് പാളയം ഇമാം

    തിരുവനന്തപുരം: ഏക സിവില്‍ കോഡ് മൗലികാവകാശങ്ങളെ ലംഘിക്കുന്നതും ഭരണഘടനാ വിരുദ്ധവുമെന്ന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി. വിശ്വാസികളുടെ ജീവിതത്തെ പ്രയാസകരമാക്കുന്ന നിയമം നടപ്പാക്കുന്നതു നല്ലതല്ലെന്നും ഏക സിവില്‍ കോഡില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും പാളയം ഇമാം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് പെരുന്നാള്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം സൂചന നല്‍കിയതോടെ വലിയ തോതിലുള്ള വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. കടുത്ത വിയോജിപ്പുമായി മുസ്ലീം വ്യക്തി നിയമ ബോര്‍ഡും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തുവന്നപ്പോള്‍ ഇതിനെ പ്രതിരോധിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. നീക്കത്തെ ശക്തിയായി എതിര്‍ക്കുമെന്നും നിലപാട് ജൂലൈ ആദ്യവാരം ലോ കമ്മിഷന്‍ ഓഫ് ഇന്ത്യയെ അറിയിക്കുമെന്നുമാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് വ്യക്തമാക്കിയത്. ഇന്ത്യയില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കാനാവില്ലെന്നാണ് മുസ്ലിം ലീഗ് പറയുന്നത്. ഒരിക്കലും നടപ്പിലാക്കാന്‍ കഴിയാത്ത കാര്യത്തെക്കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നത്.…

    Read More »
  • Kerala

    കണ്ണൂരില്‍ പനിബാധിച്ച്‌ ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു

    കണ്ണൂർ: പനിബാധിച്ച്‌ ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു.മാലിക്കന്റകത്ത് മുഹമ്മദ് ശഫീഖ് അസ് അദിയുടെ മകള്‍ അസ്വാ ആമിനയാണ് മരിച്ചത്. പനിബാധിച്ച 14 ദിവസമായി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍  ചികിത്സയിലായിരുന്നു. നിലഗുരുതരമായതിനെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി ബുധനാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ജസീലയാണ്(പെടേന) മാതാവ്. സഹോദരങ്ങള്‍: ഖ്വദീജ, ഫാത്വിമ

    Read More »
  • Crime

    ഡല്‍ഹിയില്‍ കാമുകനൊപ്പം പാര്‍ക്കിലിരുന്ന 16 വയസുകാരിയെ മൂന്നംഗ സംഘം പീഡിപ്പിച്ചു

    ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പതിനാറുകാരി കൂട്ടബലാത്സംഗത്തിന് ഇരായായി. കാമുകനൊപ്പം പാര്‍ക്കിലിരുന്ന പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ഡല്‍ഹി ഷാബാദ് മേഖലയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കാമുകനൊപ്പം വീടിന് സമീപത്ത് പാര്‍ക്കിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെയാണ് മൂന്നംഗ സംഘം അക്രമിച്ചത്. സ്ഥലത്തെത്തിയ യുവാക്കള്‍ കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് നിലവില്‍ പുറത്ത് വരുന്ന വിവരം. അക്രമത്തിന് ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട യുവാക്കളെ സി.സി. ടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിടികൂടുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഇവരെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചവരെ ഉള്‍പ്പെടെ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി. അക്രത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് വിവരം.    

    Read More »
  • Kerala

    ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അധ്യാപികക്ക് ദാരുണാന്ത്യം

    പൊന്നാനി: ചമ്രവട്ടം പാലത്തില്‍ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അധ്യാപികക്ക് ദാരുണാന്ത്യം.   എടപ്പാള്‍ എംഎച്ച്‌ സ്കൂള്‍ അധ്യാപിക നീതു (33) ആണ് മരിച്ചത്.മാത്തൂര്‍ കളവങ്ങാട് വീട്ടില്‍ സന്ദീപിന്‍റെ ഭാര്യയാണ്. പൊന്നാനി ചമ്രവട്ടം പാലത്തില്‍ വച്ച്‌ നീതു സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ടോറസ് ലോറി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉടൻ നാട്ടുകാര്‍ ആലത്തിയൂര്‍ ഇന്പിച്ചിബാവ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.. മക്കള്‍: അതിഥി, ആവണിക.

    Read More »
  • Kerala

    പത്തനംതിട്ടയിൽ കിണറിനുള്ളില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി

    പത്തനംതിട്ട:കിണറിനുള്ളില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി.കൊടുമണ്‍ മരുതിക്കോടാണ് സംഭവം. മരുതിക്കോട് വിജയഭവനില്‍ വിശ്വനാഥന്‍ (68) ആണ് മരിച്ചത്.വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്ബിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
Back to top button
error: