തിരുവനന്തപുരം:റോഡരികില്‍ ഇറക്കിയിട്ടിരുന്ന തടിയിലേക്ക് കാര്‍ ഇടിച്ചു കയറി വീട്ടമ്മ മരിച്ചു.കാർ യാത്രക്കാരിയായ കവടിയാര്‍ രമേശ് ഭവനില്‍ രവിയുടെ ഭാര്യ രമാഭായി (67) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45ന് എംസി റോഡില്‍ കന്യാകുളങ്ങരയ് ക്കു സമീപം മുക്കംപാലമൂട്ടിലായിരുന്നു അപകടം. എതിരെ വന്ന ബസിനു സൈഡ് കൊടുക്കുന്നതിനിടയില്‍ റോഡു വശത്ത് ഇറക്കിയിട്ടിരുന്ന തടിയിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു.പിൻസീറ്റില്‍ ഇരിക്കുകയായിരുന്ന വീട്ടമ്മയുടെ തല കാറിന്റെ വശത്ത് ഇടിച്ചാണ് പരിക്കേറ്റത്.
ഒപ്പമുണ്ടായിരുന്നവര്‍ ഇവരെ മറ്റൊരു വാഹനത്തില്‍ കയറ്റി വട്ടപ്പാറയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കോട്ടയത്തെ ഒരു ക്ഷേത്രത്തില്‍ കൊച്ചുമകനെ എഴുത്തിനിരുത്തിയശേഷം മടങ്ങുകയായിരുന്നു.
വട്ടപ്പാറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍. രതീഷ്. രമേശ്. മരുമകള്‍. താര.