പത്തനംതിട്ട: സംസ്ഥാനത്തെ നിരവധി മോഷണക്കേസുകളില്‍ പിടികിട്ടാപ്പുള്ളികളായ മൂവര്‍ സംഘത്തെ തിരുവല്ല പോലീസ് പിടികൂടി. ബസുകളിലും ആശുപത്രികളിലും മോഷണം പതിവാക്കിയ തമിഴ്‌നാട് സ്വദേശിനികളാണ് പിടിയിലായത്. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.
തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില വെച്ച് തിരുവന്‍വണ്ടൂര്‍ സ്വദേശിനിക്ക് മുപ്പതിനായിരം രൂപയും എടിഎം കാര്‍ഡുകള്‍ അടങ്ങിയ പേഴ്‌സും നഷ്ടമായിരുന്നു. സിസിടി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് മോഷണം ആണെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട് സ്വദേശികളായ ദുര്‍ഗ്ഗാലക്ഷ്മി, വാസന്തി, പൊന്നാത്ത എന്നിവര്‍ പിടിയിലാകുന്നത്.
തിരുവല്ല വൈഎംസിഎ ജംഗ്ഷനിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപത്തു നിന്നാണ് ഇവര്‍ പിടിയിലാകുന്നത്. തിരക്കേറിയ ഇടങ്ങളില്‍ വിദഗ്ധമായി കളവ് നടത്തുന്നവരാണ് ഇവര്‍. സംസ്ഥാനത്തെ വിവിധശേഷങ്ങളില്‍ മുപ്പതിലധികം കേസുകളില്‍ പ്രതികളാണ്.
മാന്യമായി വസ്ത്രം ധരിച്ച് മോഷണം നടത്തി തന്ത്രപരമായി കടന്നുകളയുന്ന ഇവരെ പിടികൂടാന്‍ പൊലീസ് ഏറെ നാളായി അന്വേഷണത്തിലായിരുന്നു. ഒടുവില്‍ പിടികൂടി പരിശോധിച്ചപ്പോഴും പൊലീസ് ഞെട്ടി. ഈ സമയവും നിരവധി വിലകൂടിയ മൊബൈല്‍ ഫോണുകള്‍ ഇവരുടെ കയ്യില്‍ ഉണ്ടായിരുന്നു.