IndiaNEWS

ഏക സിവില്‍ കോഡ്‌ നടപ്പാക്കുന്നതിന് പിന്തുണ പ്രഖ്യാപിച്ച്‌ ആംആദ്മി

ന്യൂഡൽഹി: രാജ്യത്ത് ഏക സിവില്‍ കോഡ്‌ നടപ്പാക്കുന്നതിന് പിന്തുണ പ്രഖ്യാപിച്ച്‌ ആംആദ്മി പാര്‍ട്ടി.
രാജ്യത്ത് പൊതുവ്യക്തിനിയമം നിലവിലുണ്ടാകണമെന്ന് ഇന്ത്യന്‍ ഭരണഘടനയുടെ 44-ാം അനുച്ഛേദം വിര്‍ദേശിക്കുന്നുണ്ടെന്നും ഈ കാരണങ്ങളാല്‍ തത്വത്തില്‍ എഎപി അതിനെ പിന്തുണയ്ക്കുന്നുവെന്നും പാര്‍ട്ടി നേതാവ് സന്ദീപ് പഥക് ആണ് പറഞ്ഞത്.
ഞായറാഴ്ച ഭോപ്പാലില്‍ നടന്ന പൊതുപരിപാടിയില്‍ പൊതുവ്യക്തിനിയമത്തെ കുറിച്ച്‌പ്രധാനമന്ത്രി വീണ്ടും പരാമര്‍ശിച്ചതിന് പിന്നാലെയാണ് എഎപിയുടെ പിന്തുണ പ്രഖ്യാപിച്ചുള്ള പ്രതികരണം. പൊതുവ്യക്തിനിയമം നടപ്പാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളതാണ്. എല്ലാവര്‍ക്കും തുല്യാവകാശം ഭരണഘടന വിഭാവനംചെയ്തിട്ടുണ്ടെന്നും മോദി പറഞ്ഞിരുന്നു.

Back to top button
error: