FeatureNEWS

തലയിലെ പേൻ ശല്യം മാറ്റാം

തുളസി
പേന്‍ ശല്യം കുറയ്ക്കാന്‍ പലരും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് തുളസി. തുളസി നീര് തലയില്‍ തേച്ച്‌ പിടിപ്പിക്കുന്നത് നല്ലതാണ്. ഇത് തലയില്‍ നിന്നും പേന്‍ ശല്യം ഇല്ലാതാക്കാന്‍ സഹായിക്കുന്നുണ്ട്. ഇതുമല്ലെങ്കില്‍ രാത്രിയില്‍ തലയില്‍ ഒരു പിടി തുളസി വെച്ച്‌ കിടക്കാവുന്നതാണ്. തുളസിയുടെ മണം മൂലം പേന്‍ കുറയപുന്നതാണ്.

മല്ലിയില

തുളസി പോലെ തന്നെ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന മറ്റൊരു സാധനാണ് മല്ലിയില. മല്ലിയില നന്നായി അരച്ച്‌ ഇതിന്റെ നീര് തലയില്‍ തേച്ച്‌ പിടിപ്പിക്കാവുന്നതാണ്. ഇതും തലയില്‍ നിന്നും പേന്‍ ഇല്ലാതാക്കാന്‍ സഹായിക്കും. മല്ലിയിലയുടെ നീര് തേച്ച്‌ പിടിപ്പിച്ച്‌ 20 മിനിറ്റ് ഇരിക്കണം. അതിന് ശേഷം ചീര്‍പ്പ് കൊണ്ട് ഈരി നോക്കുക. പോന്‍ പോകുന്നതാണ്.

Signature-ad

അതുപോലെ, ഇത് തലയില്‍ നിന്നും നന്നായി കഴുകി കളയാനും മറക്കരുത്. ഇത്തരത്തില്‍ അടുപ്പിച്ച്‌ ഒരാഴ്ച്ച ചെയ്താല്‍ തലയില്‍ നിന്നും നിങ്ങള്‍ക്ക് പേന്‍ വേഗത്തില്‍ കളയാവുന്നതാണ്.

കര്‍പ്പൂരം

കര്‍പ്പൂരം ഉപയോഗിച്ചും തലയില്‍ നിന്നും പേന്‍ കളയാന്‍ സാധിക്കും. ഇതിനായി കര്‍പ്പൂരം നന്നായി പൊടിച്ച്‌ ഇതിലേയ്ക്ക് കുറച്ച്‌ വെളിച്ചെണ്ണ ചേര്‍ക്കുക. ഇത് ഒറു ദിവസം മിക്‌സ് ചെയ്ത് വെച്ചതിന് ശേഷം പിറ്റേ ദിവസം തലയില്‍ തേച്ച്‌ പിടിപ്പിക്കാവുന്നതാണ്. ഇതും തലയില്‍ നിന്നും പേന്‍ ശല്യം കളയുന്നതിന് സഹായിക്കും.

Back to top button
error: