IndiaNEWS

‘ബിപോർജോയ്’ ചുഴലിക്കാറ്റ്  വൈകുന്നേരത്തോടെ ഗുജറാത്തിലെ കച്ച് തീരത്ത് എത്തുമെന്ന് റിപ്പോർട്ട്;ആളുകളെ ഒഴിപ്പിക്കുന്നു

അഹമ്മദാബാദ്:‘ബിപോർജോയ്’ ചുഴലിക്കാറ്റ്  വൈകുന്നേരത്തോടെ ഗുജറാത്തിലെ കച്ച് തീരത്ത് എത്തുമെന്ന് റിപ്പോർട്ടിനെ തുടർന്ന് ആളുകളെ ഒഴിപ്പിക്കുന്നു.
  കാറ്റ് വൻനാശമുണ്ടാക്കുമെന്ന് മുന്നറിയിപ്പുള്ളതിനാൽ കച്ച് തീരത്തു നിന്ന് 10 കിലോമീറ്റർ ചുറ്റളവിലുള്ള 21,000 പേരെ ഇതിനകം മാറ്റിപ്പാർപ്പിച്ചു. കൂടുതൽ പേരെ ഒഴിപ്പിക്കാനുള്ള നടപടി ഇന്നു വൈകുന്നേരത്തോടെ പൂർത്തിയാകും. കേന്ദ്ര, സംസ്ഥാന ദുരന്ത നിവാരണ സേനകൾ ഏതു സാഹചര്യവും നേരിടാൻ സ‍ജ്ജമാണെന്ന് അധികൃതർ അറിയിച്ചു.
വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് മണിക്കൂറിൽ 150 കി.മീ വരെ വേഗത്തിൽ കച്ചിലെ ജഖാവു തുറമുഖത്തിനു സമീപം കര തൊടുമെന്ന് അഹമ്മദാബാദ് ഐഎംഡി ഡയറക്ടർ മനോരമ മൊഹന്തി പറഞ്ഞു. ഗുജറാത്തിലെ കച്ച്, ദ്വാരക, ജാംനഗർ എന്നീ ജില്ലകളെയാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. കാറ്റ് പിന്നീട് ദുർബലമായി ദക്ഷിണ രാജസ്ഥാനിലേക്കു കടക്കുമെന്നാണു കരുതുന്നത്.

Back to top button
error: