CrimeNEWS

ക്യാമ്പില്‍ മദ്യലഹരിയില്‍ ‘ആറാടി’, ഇനി വീട്ടിലിരുന്ന് ‘ആറാടാം’! മദ്യലഹരിയില്‍ സംഘര്‍ഷമുണ്ടാക്കിയ സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

മാനന്തവാടി: ക്യാമ്പിൽ മദ്യലഹരിയിൽ സംഘർഷമുണ്ടാക്കിയ സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. വയനാട് വന്യജീവി സങ്കേതത്തിലെ എലിഫന്റ് സ്‌ക്വാഡ് റേഞ്ച ഫോറസ്റ്റ് ഓഫീസറായ എൻ രൂപേഷിനെയാണ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. പി പുകഴേന്തി അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെന്റ് ചെയ്തത്. സംഭവത്തിൽ രൂപേഷിനും മൂന്ന് സുഹൃത്തുക്കൾക്കും പരിക്കേറ്റിരുന്നു. ആന്റി പോച്ചിംഗ് ക്യാമ്പിൽ മദ്യലഹരിയിൽ സംഘർഷമുണ്ടാക്കി‌യതാണ് ഉദ്യോഗസ്ഥന് എതിരായുള്ള നടപടിക്ക് കാരണമായത്.

തോൽപ്പെട്ടി റേഞ്ചിന്റെ പരിധിയിലെ ദൊഡ്ഡാടി ആന്റി പോച്ചിംഗ് ക്യാമ്പ് ഷെഡിൽ സുഹൃത്തുക്കളുമായി താമസിക്കാനെത്തിയ ശേഷം മദ്യലഹരിയിൽ സംഘർഷമുണ്ടാക്കുകയായിരുന്നു. ഉദ്യോ​ഗസ്ഥന്റെ നടപ‌ടി കടുത്ത അച്ചടക്ക ലംഘനവും ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗവുമാണെന്നും പൊതുജനമധ്യത്തിൽ അവമതിപ്പുണ്ടാക്കിയെന്നുമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Back to top button
error: