അവിവാഹിതര്‍ക്കും നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തി ബാധ്യതകളില്ലാത്തവര്ക്കുമാണ് അവസരം. 1998 ഒക്ടോബര്‍ ഒന്നിനും 2006 സെപ്റ്റംബര്‍ 30നും മധ്യേ ജനിച്ചവരാകണം.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി, (ബോട്ടണി ആൻഡ് സുവോളജി), ഇംഗ്ലീഷ് വിഷയങ്ങളോടെ റെഗുലര്‍ സീനിയര്‍ സെക്കൻഡറി/പ്ലസ് ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ 50 ശതമാനം മാര്‍ക്കില്‍ ആദ്യ തവണ പാസായിരിക്കണം. ഫിസിക്കല്‍ ഫിറ്റ്നസ് വേണം. 152 സെ.മീറ്ററില്‍ കുറയാതെ ഉയരം വേണം. പട്ടികജാതി/വര്‍ഗക്കാര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിന് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ്/തഹസില്‍ദാറില്‍/
രജിസ്ട്രേഷൻ: പ്രവേശന വിജ്ഞാപനം www.joinindianarmy.nic.inല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദേശാനുസരണം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഇ-മെയില്‍ ഐ.ഡി, പാസ്വേഡ് ഉപയോഗിച്ചാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അപേക്ഷാ പ്രോസസിങ് ഫീസായി 200 രൂപ ഓണ്‍ലൈനായി അടയ്ക്കണം. പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്ക് ഫീസില്ല.
കോളജുകളും സീറ്റുകളും: കോളജ് ഓഫ് നഴ്സിങ് (CoN) എ.എഫ്.എം.സി പുണെ-40, CoN CH (EC) കൊല്‍ക്കത്ത-30, CoN, INHS അശ്വിനി, മുംബൈ-40, CoN, AH (RSR) ന്യൂഡല്‍ഹി-30, CoN, CH (CC) ലഖ്നോ-40, CoN CH (AF) ബാംഗ്ലൂര്‍-40. ആകെ 220 സീറ്റുകളിലാണ് പ്രവേശനം. മിലിട്ടറി നഴ്സിങ് സര്‍വിസില്‍ സേവനമനുഷ്ഠിച്ചുകൊള്ളാമെന്ന് സമ്മതപത്രം സമര്‍പ്പിക്കണം. പഠിച്ചിറങ്ങുന്നവര്‍ക്ക് നഴ്സിങ് ഓഫിസറായി ജോലിയില്‍ പ്രവേശിക്കാം.