IndiaNEWS

തിരുപ്പതിയിലെ ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം വന്‍ തീപിടിത്തം

റെണിഗൊണ്ട: തിരുപ്പതിയിലെ ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള കടയില്‍ വന്‍ തീപിടിത്തം.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.
  ക്ഷേത്രത്തോട് ചേര്‍ന്നുള്ള ലാവണ്യ ഫോട്ടോ ഫ്രെയിം വര്‍ക്കിലാണ് തീപിടിത്തമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. തീപിടിച്ചതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായി.ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്ന് തിരുപ്പതി പൊലീസ് സൂപ്രണ്ട് നൽകുന്ന സൂചന. തീപിടിച്ചതിനെ തുടര്‍ന്ന് ക്ഷേത്രത്തിന് സമീപം വലിയ പുക ഉയരുന്നുണ്ട്.
നാല് യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തിത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.

Back to top button
error: