KeralaNEWS

പി എസ് സി കോച്ചിംഗിനു  പോയ  യുവതി കാമുകനൊപ്പം പൊലീസില്‍ ഹാജരായി

തൃക്കരിപ്പൂർ:പി എസ് സി കോച്ചിംഗിനെന്നു പറഞ്ഞ് പോയതിന് ശേഷം കാണാതായ യുവതി കാമുകനൊപ്പം പൊലീസ് സ്റ്റേഷനിൽ ഹാജരായി.
ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 26 കാരിയായ യുവതിയാണ് എറണാകുളം മുനമ്ബം പൊലീസ് സ്റ്റേഷൻ പരിധിയിലെ 33 കാരനൊപ്പം ചന്തേര പൊലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെ ഹാജരായത്.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച്‌ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് വുമണ്‍ മിസിംഗിന് കേസെടുത്തിരുന്നു. പൊലീസ്, തന്നെ അന്വേഷിക്കുന്നതായി മനസിലാക്കിയ യുവതി കാമുകനെയും കൂട്ടി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് തങ്ങള്‍ പ്രണയത്തിലായതായും ഒരുമിച്ച്‌ ജീവിക്കാനാണ് തീരുമാനമെന്നും യുവതി പൊലീസിനോട് പറഞ്ഞു. യുവതിയെയും കാമുകനെയും കോടതിയില്‍ ഹാജരാക്കും.

Back to top button
error: