ബസുകളിലും ആശുപത്രികളിലുമാണ് ഇവര്‍ മോഷണം പതിവാക്കിയിരുന്നത്.കഴിഞ്ഞ ദിവസം തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വച്ച് തിരുവൻവണ്ടൂര്‍ സ്വദേശിനിക്ക് മുപ്പതിനായിരം രൂപയും എടിഎം കാര്‍ഡുകളുമടങ്ങിയ പഴ്സ് നഷ്ടമായിരുന്നു.തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് സ്വദേശികളായ ദുര്‍ഗാലക്ഷ്മി, വാസന്തി, പൊന്നാത്ത എന്നിവര്‍ പിടിയിലാകുന്നത്.
വൈഎംസിഎ ജംഗ്ഷനിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപത്ത് വച്ചാണ് ഇവര്‍ പിടിയിലാകുന്നത്. തിരക്കേറിയ ഇടങ്ങളില്‍ വിദഗ്ദ്ധമായി കളവ് നടത്തുന്നവരാണ് ഇവര്‍. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി മുപ്പതിലധികം കേസുകള്‍ ഇവരുടെ പേരിലുണ്ട്.മാന്യമായി വസ്ത്രം ധരിച്ച് മോഷണം നടത്തി തന്ത്രപരമായി കടന്നുകളയുന്ന ഇവരെ പിടികൂടാൻ പൊലീസ് ഏറെ നാളായി ശ്രമിക്കുകയായിരുന്നു.പിടികൂടിയ സമയത്തും നിരവധി വിലകൂടിയ മൊബൈല്‍ ഫോണുകള്‍ ഇവരുടെ കൈവശം ഉണ്ടായിരുന്നു.