KeralaNEWS

തൃശൂര്‍ – പാലക്കാട് ദേശീയ പാതയില്‍ കുതിരാന് സമീപം റോഡില്‍ വീണ്ടും വിള്ളൽ

പാലക്കാട്: തൃശൂര്‍ – പാലക്കാട് ദേശീയ പാതയില്‍ കുതിരാന് സമീപം റോഡില്‍ വീണ്ടും വിള്ളല്‍. മൂന്ന് മീറ്ററോളം ദൂരത്തിലാണ് റോഡിലെ വിള്ളല്‍.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രണ്ട് മീറ്ററോളം ദൂരത്തില്‍ വിള്ളല്‍ കണ്ടെത്തിയിരുന്നു. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് തകരാറിനു കാരണമെന്നാണ് ആരോപണം.

 

Signature-ad

പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് വരുന്ന പാതയിലാണ് വഴക്കുംപാറ അടിപ്പാതയോട് ചേര്‍ന്നാണ് വിള്ളല്‍ കണ്ടെത്തിയത്. റോഡില്‍ വിള്ളല്‍ കണ്ട സംഭവത്തില്‍ കരാര്‍ കമ്ബനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.ടോള്‍ പിരിവ് തുടങ്ങിയ കമ്ബനി അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇതുവരെയും പാതയില്‍ ലഭ്യമാക്കിയില്ലെന്നും മന്ത്രി പറഞ്ഞു. കരാര്‍ കമ്ബനിയുടെ വീഴ്ച പരിശോധിക്കൻ തിങ്കളാഴ്ച പ്രത്യേക യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Back to top button
error: