Month: June 2023

  • Kerala

    യജമാനനെത്തി;പാലാ പോലീസ് സ്റ്റേഷനിൽ നിന്നും നായക്കുട്ടിക്ക് മോചനം

    കോട്ടയം: ഒരാഴ്ചയായി പാലാ സ്റ്റേഷനിലെ പൊലീസുകാരുടെ കണ്ണിലുണ്ണിയായി വിലസിയ ബീഗിള്‍ ഇനത്തില്‍പ്പെട്ട നായ്ക്കുട്ടിയെത്തേടി ഒടുവിൽ യജമാനനെത്തി. പൊലീസുകാര്‍ കുട്ടൂസെന്ന് വിളിച്ചിരുന്ന ആറുമാസം പ്രായമുള്ള നായക്കുട്ടിയെ അന്വേഷിച്ച്‌ ഇന്നലെ വൈകിട്ടാണ് ചേര്‍പ്പുങ്കല്‍ പുതിയവീട്ടില്‍ അരുണ്‍ എത്തിയത്. യജമാനനെ കണ്ടതോടെ തുള്ളിച്ചാടിയ കുട്ടൂസ് വീണ്ടും അരുണിന്റെ ബെല്ലയായി.   ചേര്‍പ്പുങ്കല്‍ ഭാഗത്ത് റോഡിലൂടെ അലഞ്ഞ് തിരിഞ്ഞ് അവശയായ നിലയില്‍ കണ്ടെത്തിയ നായക്കുട്ടിയെ രണ്ട് ചെറുപ്പക്കാരാണ് പട്രോളിംഗിന് വന്ന പൊലീസ് സംഘത്തിന് കൈമാറിയത്. സി.ഐ. കെ.പി ടോംസണിന്റെ നേതൃത്വത്തില്‍ പൊലീസുകാര്‍ നായക്കുട്ടിക്ക് ബിസ്കറ്റും പാലും പെഡിഗ്രിയും (നായകള്‍ക്കുള്ള ഭക്ഷണം) എല്ലാം വാങ്ങി നല്‍കി. പെട്ടെന്ന് പൊലീസുകാരുടെ ഓമനയായി.   പിറ്റേദിവസം തന്നെ പത്രങ്ങളിലും ചാനലുകളിലും സാമൂഹ്യ മാദ്ധ്യമങ്ങളിലുമെല്ലാം ചിത്രം സഹിതം അറിയിപ്പ് നല്‍കിയിരുന്നു. ആരും എത്താതായതോടെ ഡോഗ് സ്കാഡിലേക്ക് ചേര്‍ക്കാമെന്ന് കരുതിയിരിക്കേയാണ് അരുണ്‍ വന്നത്. കെട്ടിട നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അരുണ്‍ നായക്കുട്ടിയെ ആരെങ്കിലും മോഷ്ടിച്ചുകൊണ്ടു പോയെന്നാണ് കരുതിയത്. പത്രങ്ങളിലും സാമൂഹ്യ മാദ്ധ്യമങ്ങളിലും പാലാ പൊലീസ്…

    Read More »
  • Kerala

    വിമാന സര്‍വീസുകള്‍ നിലച്ചു;കണ്ണൂർ വിമാനത്താവളം പ്രതിസന്ധിയിൽ

    കണ്ണൂർ വിമാനത്താവളം പ്രതിസന്ധിയിലേക്ക്.വിമാന സര്‍വീസുകള്‍ നിലച്ചതിനു പിന്നാലെ വന്‍സാമ്ബത്തിക ബാധ്യതയിലേയ്ക്കാണ് കിയാല്‍ നീങ്ങുന്നത്.വിദേശ വിമാന കമ്ബനികള്‍ക്കു സര്‍വീസ് നടത്താനുള്ള അനുമതി കേന്ദ്രം നല്‍കാത്തതാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഈ അവസ്ഥയ്ക്കുള്ള പ്രധാനകാരണം. വിദേശ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ ആവശ്യമായ ‘പോയന്റ് ഓഫ് കോള്‍’പദവിക്കായി കിയാല്‍ തുടക്കം മുതല്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഇക്കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടായില്ല. കണ്ണൂര്‍ വിമാനത്താവളം മെട്രോ നഗരത്തിലല്ല എന്ന കാരണം ചൂണ്ടികാട്ടിയാണ് പോയന്റ് ഓഫ് കോള്‍ സ്റ്റാറ്റസ് കേന്ദ്രം നല്‍കാതിരിക്കുന്നത്.   പ്രതിമാസം 240 സര്‍വീസുകള്‍ നടത്തിയിരുന്ന ഗോ ഫസ്റ്റിന്റെ വിമാനങ്ങള്‍ പൂര്‍ണമായും സര്‍വീസ് നിര്‍ത്തിയതാണ് കിയാല്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇതേ തുടര്‍ന്ന് വിമാന സര്‍വീസുകളുടെ എണ്ണത്തിലുണ്ടായ കുറവ് വിമാനത്താവളത്തിന്റെ വരുമാനത്തെ കാര്യമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. മാത്രമല്ല വലിയ വിമാനങ്ങളുപയോഗിച്ച്‌ രാജ്യാന്തര സര്‍വീസുകളടക്കം നടത്തിയിരുന്ന എയര്‍ ഇന്ത്യയുടെ പെട്ടെന്നുള്ള പിന്മാറ്റവും വിമാനത്താവളത്തിനെ പ്രതികൂലമായി ബാധിച്ചു. നിലവില്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നീ എയര്‍ലൈനുകള്‍ മാത്രം…

    Read More »
  • India

    മധ്യപ്രദേശിൽ 12 കാരിയെ വിറ്റത് 40000 രൂപയ്ക്ക്; മാതാപിതാക്കൾ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

    ഭോപ്പാൽ:മധ്യപ്രദേശിൽ 12 കാരിയെ വിറ്റത് 40000 രൂപയ്ക്ക്.സംഭവത്തിൽ മാതാപിതാക്കൾ ഉൾപ്പെടെ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുനാഗ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.12 വയസ്സുള്ള ആദിവാസി പെണ്‍കുട്ടിയെ 40000 രൂപ വാങ്ങി 27 കാരനുമായുള്ള വിവാഹം നടത്തുകയായിരുന്നു.വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ 40,000 രൂപയ്ക്ക് പെണ്‍കുട്ടിയെ വിറ്റ് 20,000 രൂപ അഡ്വാന്‍സ് കൈപ്പറ്റിയതായും ബാക്കി തുക വിവാഹശേഷം അവര്‍ക്ക് കൈമാറാമെന്നും പറഞ്ഞാതായി പോലീസ് അറിയിച്ചു.

    Read More »
  • Kerala

    റിട്ട. അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

    മാവേലിക്കര:റിട്ട. അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.മാവേലിക്കര, വെട്ടിയാ൪, സിജുഭവനത്തില്‍ പരേതനായ കെ.ശിവന്റെ ഭാര്യ ഓമനയമ്മാള്‍(74) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുളക്കുഴ ഗവ. ഹയ൪ സെക്കൻഡറി സ്കൂളിലെ റിട്ട. അധ്യാപികയായിരുന്നു.മകനോടൊപ്പമായിരുന്നു ഓമനയമ്മാള്‍ താമസിച്ചിരുന്നത്. മകൻ കുടു൦ബത്തോടൊപ്പ൦ ഭാര്യ വീട്ടില്‍ പോയ സമയത്താണ് ഓമനയമ്മാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറത്തികാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഇൻക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. സിന്ധു, ബിന്ദു, സിജു എന്നിവര്‍ മക്കളാണ്.

    Read More »
  • Kerala

    പാപ്പരായി പരിഗണിക്കണമെന്ന് കോടതിയിൽ അപേക്ഷിച്ച കെ സുധാകരന്റെ വളർച്ച അത്ഭുതപ്പെടുത്തുന്നത്

    കണ്ണൂർ: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീടിന് 12 വര്‍ഷത്തിനുളളില്‍ അഞ്ചിരട്ടി വലുപ്പംകൂടിയെന്ന് രേഖകള്‍ സാക്ഷ്യം. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്ബോള്‍ നാമനിര്‍ദേശപത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞത് 2,440 ചതുരശ്രയടിയുള്ള വീട് നിര്‍മാണഘട്ടത്തിലെന്നാണ്. 30 ലക്ഷം രൂപ തുക കണക്കാക്കിയ വീടിന് പതിനഞ്ചു ലക്ഷം ചെലവായെന്നും ബോധിപ്പിച്ചു.   2006ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ എടക്കാട് അംശം കിഴുന്ന ദേശത്ത് 54/3ല്‍ 45 സെന്റ് സ്ഥലവും ആറര ലക്ഷം വിലമതിക്കുന്ന ചെറിയ വീടും ഉണ്ടെന്നായിരുന്നു സത്യവാങ്മൂലം. 2009ല്‍ ഇത് 2,440 ചതുരശ്ര അടിയുള്ള വീടായി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും വീടിന്റെ വിസ്തൃതി 7,405 ചതുരശ്രയടിയായി. ഇതേ വീടിന് 2021 ജൂലൈ 11ന് കണ്ണൂര്‍ കോര്‍പറേഷനില്‍ കെട്ടിടനമ്ബറിനുള്ള അപേക്ഷ നല്‍കിയപ്പോള്‍ വലുപ്പം 12,647 ചതുരശ്രയടിയായി. മുൻകൂര്‍ അനുമതി വാങ്ങാതെയുള്ള അനധികൃത നിര്‍മാണമായതിനാല്‍ പെര്‍മിറ്റ് ഫീസിന്റെ മൂന്നിരട്ടി അടച്ചാണ് ക്രമവല്‍ക്കരിക്കാൻ അപേക്ഷിച്ചത്. ഈ അപേക്ഷയില്‍ വീടുമാത്രം 12,249 ചതുരശ്രയടിയുണ്ട്. രണ്ട് ഔട്ട് ഹൗസുകളും…

    Read More »
  • Kerala

    വാഹനങ്ങളുടെ റജിസ്ട്രേഷനുമായി ബന്ധപ്പെട്ട സര്‍വീസ് ചാര്‍ജ് ഇരട്ടിയാക്കി മോട്ടര്‍ വാഹന വകുപ്പ് 

    തിരുവനന്തപുരം: വാഹനങ്ങളുടെ റജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റുമായി (ആര്‍സി) ബന്ധപ്പെട്ട സേവനങ്ങള്‍ക്കുള്ള സര്‍വീസ് ചാര്‍ജ് മോട്ടര്‍ വാഹന വകുപ്പ് ഇരട്ടിയാക്കി.  ജൂണ്‍ 27-ന് ഉച്ചയ്‌ക്ക് ഒരുമണി മുതല്‍ പുതുക്കിയ നിരക്ക് മോട്ടോര്‍ വാഹന വകുപ്പ് ഈടാക്കാൻ ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈൻ മുഖേനയാണ് ഫീസ് അടയ്‌ക്കേണ്ടത്.എന്നാല്‍ ഇതുസംബന്ധിച്ചുള്ള ഉത്തരവൊന്നും ഇതുവരെ ഇറക്കിയിട്ടില്ല.   വാഹന വായ്പ സംബന്ധിച്ച വിവരം ആര്‍സി ബുക്കില്‍ രേഖപ്പെടുത്തുന്നതിനും പേര് മാറ്റുന്നതിനുമാണ് ചാര്‍ജ്ജ് കൂട്ടിയിരിക്കുന്നത്. ഇതിനായി 145 രൂപ സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടെ 1,990 രൂപയാണ് ജൂണ്‍ 27-ന് ഉച്ചവരെ വാങ്ങിയിരുന്നത്. എന്നാല്‍ ബുധനാഴ്ച ഉച്ചമുതല്‍ സര്‍വീസ് ചാര്‍ജ് 290 രൂപയാക്കിയതോടെ ഇനി അടയ്‌ക്കേണ്ട ഫീസ് 2,135 രൂപയാണ്.   പുതിയ കാര്‍ വാങ്ങുന്നതിനുള്ള ആര്‍സി ചാര്‍ജ് 700 രൂപയും ഇരുചക്രവാഹനത്തിന്റേത് 350 രൂപയുമാണ്. രണ്ട് വിഭാഗം വാഹനങ്ങള്‍ക്കും 60 രൂപ വീതം സര്‍വീസ് ചാര്‍ജും 45 രൂപ വീതം പോസ്റ്റല്‍ ചാര്‍ജ്ജും അധികമായി ഈടാക്കുന്നുണ്ട്. 60 രൂപ എന്നത് 120 രൂപയായി…

    Read More »
  • Kerala

    വീട്ടമ്മയെ കാണാതായതായി പരാതി

    ആലുവ: ആലുവയിൽ നിന്നും വീട്ടമ്മയെ കാണാതായതായി പരാതി. റാണി കര്‍ത്താ എന്ന 47 വയസ്സുള്ള സ്ത്രീയെയാണ്  ആലുവയില്‍ നിന്നും ബുധനാഴ്ച മുതല്‍ കാണാതായിരിക്കുന്നത്.നീല ചുരിദാര്‍ ആയിരുന്നു കാണാതാകുമ്ബോള്‍ ഇവരുടെ വേഷം. ആലുവ റെയില്‍വേ സ്റ്റേഷൻ നിന്നും പാലക്കാടിനു ടിക്കറ്റ് എടുത്ത് ട്രെയിൻ കയറിയതായി വിവരമുണ്ട്. കൈയില്‍ മൈബൈല്‍ ഫോണ്‍ ഇല്ല. കണ്ടുകിട്ടുന്നവര്‍ ഉടൻ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്ബറിലോ വിവരം അറിയിക്കാൻ താല്പര്യപ്പെടുന്നു. ഫോണ്‍ നമ്ബര്‍ :+91 99472 51071 / +91 99471 52521.

    Read More »
  • India

    രാഹുലിന്റെ വാഹനവ്യൂഹം തടഞ്ഞ് പോലീസ്; ജനം അക്രമാസക്തരെന്ന് മുന്നറിയിപ്പ്

    ഇംഫാല്‍: വംശീയ കലാപത്തില്‍ മണിപ്പുല്‍ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞു. വിമാനത്താവളത്തില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ വിഷ്ണുപുരില്‍ ബാരിക്കേഡ് സ്ഥാപിച്ചാണു വാഹനം തടഞ്ഞത്. മുന്നോട്ടു പോകാനാകാത്ത സാഹചര്യമാണെന്നും ജനം ആയുധങ്ങളുമായി അക്രമാസക്തരായി നില്‍ക്കുകയാണെന്നും പോലീസ് പറയുന്നു. രാവിലെ ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട രാഹുല്‍ 11 മണിയോടെയാണു തലസ്ഥാനമായ ഇംഫാലില്‍ എത്തിയത്. കുക്കി മേഖലയായ ചുരാചന്ദ്പുരാണ് ആദ്യം സന്ദര്‍ശിക്കുക. റോഡ് മാര്‍ഗമാണു രാഹുല്‍ പോകുന്നത്. സുരക്ഷാപ്രശ്‌നങ്ങളുണ്ടെന്ന് മണിപ്പുര്‍ പോലീസ് പറഞ്ഞെങ്കിലും തീരുമാനത്തില്‍ മാറ്റമില്ലെന്നു രാഹുല്‍ അറിയിച്ചു. ഇന്ന് മണിപ്പുരില്‍ തങ്ങുന്ന രാഹുലിന്റെ കൂടെ, കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമുണ്ട്. വിദ്വേഷം പടര്‍ന്ന മണിപ്പുര്‍ സമൂഹത്തില്‍ സ്‌നേഹത്തിന്റെ സന്ദേശവുമായാണ് രാഹുല്‍ എത്തുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. മണിപ്പുര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുമ്പോഴാണ് രാഹുലിന്റെ സന്ദര്‍ശനമെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ഉച്ചയ്ക്കു ശേഷം ഇംഫാലിലേക്കു മടങ്ങുന്ന രാഹുല്‍ മെയ്‌തെയ് അഭയാര്‍ഥി ക്യാംപുകളിലെത്തും. തുടര്‍ന്ന്…

    Read More »
  • India

    അരുണാചല്‍പ്രദേശിലെ രണ്ടു മുൻ ബിജെപി മന്ത്രിമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

    ഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ ബിജെപി നേതാക്കളായ രണ്ടു മുൻ മന്ത്രിമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പേമ ഖണ്ഡു മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന കുമാര്‍ വായി, രാജേഷ് താചോ എന്നിവരാണ് ബിജെപി വിട്ട് കോണ്‍ഗ്രസ് അംഗത്വമെടുത്തത്. മുൻ ആഭ്യന്തര മന്ത്രികൂടിയായിരുന്ന കുമാര്‍ ഡല്‍ഹിയില്‍വച്ചും രാജേഷ് ഇറ്റാനഗറില്‍ വെച്ചുമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കുമാര്‍ മൂന്നു തവണ എംഎല്‍എയായിട്ടുണ്ട്. ബാമെൻഗ് മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചത്. അനിനി മണ്ഡലത്തില്‍നിന്ന് അഞ്ചു തവണ വിജയിച്ചയാളാണ് രാജേഷ് താചോ. കുമാര്‍ വായിയെയും രാജേഷ് താചോയെയും പിസിസി അധ്യക്ഷൻ നബാം തുകി കോണ്‍ഗ്രസിലേക്കു സ്വാഗതം ചെയ്തു. അടുത്ത വര്‍ഷമാണ് അരുണാചല്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. 60 അംഗ അരുണാചല്‍ നിയമസഭയില്‍ നിലവിൽ കോണ്‍ഗ്രസിന് നാലംഗങ്ങളാണുള്ളത്.

    Read More »
  • Kerala

    ട്രെയിനില്‍ ടിക്കറ്റില്ല, ബസിലാണെങ്കില്‍ കൊള്ളനിരക്കും !

    കോഴിക്കോട്: ട്രെയിനില്‍ ടിക്കറ്റില്ല, ബസിലാണെങ്കില്‍ കൊള്ളനിരക്കും. പെരുന്നാളിന് നാട്ടിലെത്താൻ ആഗ്രഹിച്ച ഇതര സംസ്ഥാനങ്ങളിലെ മലയാളികളിൽ പലരും ഇന്നലെ പെരുവഴിയിലായി. മലയാളികള്‍ ഏറെയുള്ള ബംഗളൂരുവില്‍ നിന്ന് കോഴിക്കോട് എത്താമായിരുന്നു പെടാപാട്.തിരൂരില്‍ സ്റ്റോപ്പുള്ള പ്രതിദിന ട്രെയിനായ യശ്വന്ത്പൂര്‍ – കണ്ണൂര്‍ എക്സ്പ്രസില്‍ ഇന്ന് 150ന് മുകളിലാണ് സ്ലീപ്പറിലെ വെയ്റ്റിംഗ് ലിസ്റ്റ്. കൂടിയ നിരക്കുള്ള ത്രീ ടയര്‍ എ.സി, 2 ടയര്‍ എ.സി ടിക്കറ്റുകളും ദിവസങ്ങള്‍ക്ക് മുമ്ബേ തീര്‍ന്നിട്ടുണ്ട്. ഇനി ബംഗളൂരുവില്‍ നിന്ന് ജൂലായ് മൂന്നിനാണ് ടിക്കറ്റുള്ളത്. ഇത് തന്നെ ആര്‍.എ.സിയും. രാത്രി എട്ടിന് യശ്വന്ത്പൂരില്‍ നിന്ന് പുറപ്പെട്ട് രാവിലെ 6.48ന് തിരൂരിലെത്തുന്ന ട്രെയിൻ മലയാളികളെ സംബന്ധിച്ചിടത്തോളം ഏറെ അനുഗ്രഹമാണ്.എന്നാൽ ഉത്സവസീസണുകളിൽ എന്നല്ല സാധാരണ സമയങ്ങളിൽ പോലും ടിക്കറ്റ് ലഭിക്കുക ഏറെ ബുദ്ധിമുട്ടാണ്.   ബംഗളൂരുവില്‍ നിന്ന് പാലക്കാട് വഴി പോരാമെന്ന് കരുതിയാലും ടിക്കറ്റില്ല. എറണാകുളം എക്സ്പ്രസിലും കൊച്ചുവേളി ഗരീബ്‌രഥിലും കൊച്ചുവേളി എക്സ്പ്രസിലും ടിക്കറ്റില്ല. ബംഗളൂരു – എറണാകുളം എസ്.എഫ് എക്പ്രസിലും കന്യാകുമാരി എക്സ്പ്രസിലും ഇതാണ്…

    Read More »
Back to top button
error: