ന്യൂഡല്‍ഹി:സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചന.സുരേഷ് ഗോപിക്കൊപ്പം മെട്രോമാൻ ഇ ശ്രീധരനെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്.
കേന്ദ്രമന്ത്രിസഭാ പുനഃസംഘടന അധികം വൈകാതെ ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ മന്ത്രിയായി സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തുമെന്ന സൂചന ലഭിച്ചത്.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള തന്ത്രങ്ങള്‍ മെനയാൻ ഇന്നലെ അര്‍ദ്ധരാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ബി ജെ പി നേതാക്കള്‍ യാേഗം ചേര്‍ന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.ഈ യോഗത്തിലാണ് കേരളത്തിൽ നിന്നും സുരേഷ് ഗോപിയുടെ പേര് ഉയർന്നുവന്നത്.ഒപ്പം ഇ ശ്രീധരന്റെ പേരും ലിസ്റ്റിലുണ്ട്.മെട്രോമാനെ മന് ത്രിസഭയില് ഉള്‍പ്പെടുത്തുന്നത് കേരളത്തില്‍ പാര്‍ട്ടിക്ക് കൂടുതല്‍ സ്വാധീനം ഉണ്ടാക്കുമെന്നാണ് ബിജെപി കരുതുന്നത്.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മന്ത്രിസഭയില്‍ മാറ്റങ്ങള്‍ വരുത്താൻ ബി ജെ പി തയ്യാറെടുക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.അതേ സമയം വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി വി മുരളീധരൻ ആറ്റിങ്ങലില്‍ നിന്ന് മത്സരിച്ചേക്കും എന്നും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ ബി ജെ പിക്ക് ഈ മണ്ഡലത്തില്‍ വ്യക്തമായ വര്‍ദ്ധനവുണ്ടായിരുന്നു. ഇത് വിജയത്തിലെത്തിക്കാനാണ് ബി ജെ പിയുടെ ശ്രമം. കേരളത്തില്‍ പാര്‍ട്ടി വിജയപ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ആറ്റിങ്ങല്‍. ആഞ്ഞുപിടിച്ചാല്‍ മണ്ഡലം കൈപ്പിടിയിലൊതുക്കാമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. കേരളത്തിലെത്തുന്ന മുരളീധരൻ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതും മണ്ഡലത്തിലാണ്. ഇവിടത്തെ പൊതുപരിപാടികളിലും അദ്ദേഹം പങ്കെടുക്കുന്നുമുണ്ട്.
നേരത്തെ ഇവിടെ ശോഭ സുരേന്ദ്രന്റെ പേരാണ് ഉയർന്നുവന്നിരുന്നത്.എന്നാൽ ശോഭ സുരേന്ദ്രനെ വെട്ടി സ്ഥാനാര്‍ത്ഥിയാകാന്‍ കേന്ദ്രമന്ത്രി വി മുരളീധരന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.