TechTRENDING

ചർമ്മത്തിന് എന്താണ് പ്രശ്നമെന്ന് അറിയണോ ? സ്മാർട്ട് ഫോൺ കൈയ്യിലുണ്ടെങ്കിൽ ഇനിയെളുപ്പം; പുതിയ അപ്ഡേറ്റുമായി ​ഗൂ​ഗിൾ ലെൻസ്

ന്യൂയോർക്ക്: ചർമ്മത്തിന് എന്താണ് പ്രശ്നമെന്ന് അറിയണോ ? ഇനിയെളുപ്പമാണ്. ചില മെഡിക്കൽ അവസ്ഥകളെക്കുറിച്ച് അറിയാനും വിദ​ഗ്ധ ചികിത്സ തേടാനും സഹായിക്കുന്ന പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ​ഗൂ​ഗിൾ ലെൻസ്. ഐഒഎസ്, ആൻഡ്രോയിഡ് ഫോണുകളിൽ ഈ അപ്ഡേഷൻ ലഭ്യമാണ്. ചുണങ്ങുകൊണ്ടോ ഏതെങ്കിലും തരത്തിലുള്ള അലർഡി കൊണ്ടോ ത്വക്കിന് പ്രശ്നമുണ്ടായെന്ന് സംശയമുണ്ടായെങ്കിൽ നിങ്ങളുടെ ഫോണിന്റെ ക്യാമറ ഉപയോ​ഗിച്ച് ആ അവസ്ഥയെ തിരിച്ചറിയാനാകും. സമാനമായ രൂപത്തിലുള്ള ചിത്രങ്ങൾ കണ്ടെത്തുന്ന ​ഗൂ​ഗിൾ ലെൻസിലെ സാധാരണ ഇമേജ്-റെക്കഗ്നിഷൻ ഫീച്ചർ പോലെ, പുതിയ സ്കിൻ കണ്ടീഷൻ ഡിറ്റക്ഷൻ ഫീച്ചർ ഉപയോഗിച്ച് ഗാലറിയിൽ നിന്ന് ചിത്രം അപ്ലോഡ് ചെയ്ത് സെർച്ച് ചെയ്യാം.

ചിത്രം അപ്ലോഡ് ചെയ്ത ശേഷം മുകളിലേക്ക് സ്വൈപ്പുചെയ്യുന്നത് വഴി ത്വക്കിന്റെ അവസ്ഥകളുടെ ഒരു ലിസ്റ്റ് നിങ്ങൾക്ക് ലഭ്യമാകും. കൂടാതെ സമാനമായ ചിത്രങ്ങളും. ഇതുപയോ​ഗിച്ച് അവസ്ഥ മനസിലാക്കി വിദ​ഗ്ധ സഹായം തേടാൻ നിങ്ങൾക്ക് എളുപ്പമാകും. ഒരു മെഡിക്കൽ രോഗനിർണയത്തിന് പകരമായി ഈ ഫീച്ചർ ഉപയോഗിക്കാനാകില്ലെന്നും അടിസ്ഥാന ധാരണ നേടാനാണ് ഇത് സഹായിക്കുകയെന്നും ബ്ലോ​ഗിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഫീച്ചർ വ്യക്തമായി രൂപകൽപന ചെയ്തിരിക്കുന്നത് ത്വക്കിന്റെ അവസ്ഥകളെ കുറിച്ചുള്ള ധാരണകൾ വെച്ചാണ്. “നിങ്ങളുടെ ചുണ്ടിൽ ഒരു ബമ്പ്, നഖങ്ങളിലെ വര അല്ലെങ്കിൽ തലയിലെ മുടി കൊഴിച്ചിൽ” പോലുള്ള മറ്റ് അവസ്ഥകൾ തിരിച്ചറിയാനും ​ഗൂ​ഗിൾ ലെൻസ് സഹായിക്കുമെന്നാണ് കമ്പനി പറയുന്നത്.

Signature-ad

പുതിയ ആരോഗ്യ ഫീച്ചറുകൾക്ക് പുറമേ ഗണിത ഗൃഹപാഠം, ഉല്പന്നങ്ങൾ വാങ്ങൽ, അടുത്തുള്ള റെസ്റ്റോറന്റുകളിൽ വിളമ്പുന്ന സമാനമായ ഭക്ഷണം തിരയൽ – കൂടാതെ മെനു കണ്ടെത്തൽ, സൈൻ ബോർഡുകൾ വിവർത്തനം ചെയ്യൽ എന്നിവയിലും ഉപയോക്താക്കളെ സഹായിക്കാനാകുമെന്ന് കമ്പനി പറയുന്നു. 100 ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യാൻ ആപ്പിന് കഴിയും. ഗൂഗിൾ ബാർഡ് ഉടൻ തന്നെ ഗൂഗിൾ ലെൻസ് ഇന്റഗ്രേഷൻ നേടുമെന്നും കമ്പനി പ്രഖ്യാപിച്ചു. ​ഗൂ​ഗിൾ ഡെവലപ്പ് ചെയ്ത എഐ ചാറ്റ്ബോട്ടാണ് ​ഗൂ​ഗിൾ ബാർഡ്. ഇത് വരുന്നതോടെ ചോദ്യത്തിന് ഒപ്പം ചിത്രങ്ങളും ഉൾപ്പെടുത്താനാകും. ​

Back to top button
error: