നാട്ടിലെ സ്വന്തം പുരയിടത്തില്‍നിന്നാണ് നല്ലയിനം കപ്പക്കമ്ബുകള്‍ കൊണ്ടുവന്നത്. നടുമ്ബോള്‍ എത്ര വളരും എന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. പക്ഷേ മരച്ചീനി തഴച്ചുവളരുകതന്നെ ചെയ്തു.ആറുമാസം കഴിഞ്ഞപ്പോള്‍ വിളവെടുത്തു. ആരെയും അത്ഭുതപ്പെടുത്തുന്ന മികച്ച വിളവ്-രാജശേഖരൻ പിള്ള പറയുന്നു.
മാവും പ്ലാവും പപ്പായയും മുരിങ്ങയും എന്നുവേണ്ട നാട്ടിലെ ഏതാണ്ടെല്ലാ വിളകളും രാജശേഖരൻ പിള്ളയുടെ അദിലിയയിലെ വീട്ടുവളപ്പിലുണ്ട്. മാത്രമല്ല കറിവേപ്പ്, പുതിന, മല്ലിയില എന്നിവയും കൃഷി ചെയ്യുന്നു. വീട്ടിലേക്ക് പച്ചക്കറി പുറത്തുനിന്ന് വല്ലപ്പോഴുമേ വാങ്ങാറുള്ളൂ.
ഒഴിവു സമയം അല്‍പനേരം മനസ്സിനെ കുളിര്‍പ്പിക്കാൻ കൃഷി സഹായിക്കുമെന്നും മലയാളികൾക്ക് ഗൃഹാതുരതയുടെ പ്രതീകമായ മരച്ചീനി വിജയകരമായി കൃഷി ചെയ്യാൻ സാധിച്ചു എന്നത് പലര്‍ക്കും പ്രേരണയാകും എന്നും പ്രവാസി സമ്മാൻ ജേതാവ് കൂടിയായ രാജശേഖരൻ പിള്ള പറഞ്ഞു.
പ്രമുഖ വ്യവസായിയും നാഷനല്‍ ഫയര്‍ ആൻഡ് സേഫ്റ്റി എം.ഡിയുമാണ് വി.കെ.രാജശേഖരൻ പിള്ള.